ഐബോളിന്റെ ആന്റീരിയർ സെഗ്മെന്റ്
(Anterior segment of eyeball എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഐബോളിന്റെ മുൻഭാഗം ആന്റീരിയർ സെഗ്മെന്റ് അല്ലെങ്കിൽ ആന്റീരിയർ ക്യാവിറ്റി എന്നും അറിയപ്പെടുന്നു.[1] ഇത് കണ്ണിന്റെ ആകെയുള്ള ഭാഗങ്ങളുടെ മൂന്നിലൊന്ന് ആയി വരും, അതിൽ വിട്രിയസ് ഹ്യൂമറിന് മുന്നിലുള്ള ഘടനകൾ ആയ കോർണിയ, ഐറിസ്, സീലിയറി ബോഡി, ലെൻസ് എന്നിവ ഉൾപ്പെടുന്നു.[2] [3]
ആന്റീരിയർ സെഗ്മെന്റ് | |
---|---|
Details | |
System | വിഷ്വൽ സിസ്റ്റം |
Identifiers | |
Latin | segmentum anterius bulbi oculi |
MeSH | D000869 |
Anatomical terminology |
കണ്ണിന്റെ മുൻഭാഗത്തിനുള്ളിൽ ദ്രാവകം നിറഞ്ഞ രണ്ട് അറകളുണ്ട്:
- കോർണിയയുടെ പിൻവശം (അതായത് കോർണ്ണിയൽ എൻഡോതീലിയം) ഐറിസ് എന്നിവയ്ക്കിടയിലുള്ള ആന്റീരിയർ ചേമ്പർ.
- ഐറിസിനും വിട്രിയസിന്റെ മുൻഭാഗത്തിനും ഇടയിലുള്ള പോസ്റ്റീരിയർ ചേമ്പർ.[2]
അക്വസ് ഹ്യൂമർ മുൻഭാഗത്തെ ഈ രണ്ട് അറകൾ നിറയ്ക്കുകയും ചുറ്റുമുള്ള ഘടനകൾക്ക് പോഷകങ്ങൾ നൽകുകയും ചെയ്യുന്നു.
ചില നേത്രരോഗവിദഗ്ദ്ധരും ഒപ്റ്റോമെട്രിസ്റ്റുകളും ആന്റീരിയർ സെഗ്മെന്റ് ഡിസോർഡേഴ്സ്, അതായത് കണ്ണിന്റെ മുൻ ഭാഗത്തെ ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയിലും പരിപാലനത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നു.[3]
ഇതും കാണുക
തിരുത്തുകപരാമർശങ്ങൾ
തിരുത്തുക- ↑ https://en.wikiversity.org/wiki/WikiJournal_of_Medicine/Medical_gallery_of_Blausen_Medical_2014
- ↑ 2.0 2.1 Cassin, B. and Solomon, S. Dictionary of Eye Terminology. Gainesville, Florida: Triad Publishing Company, 1990.
- ↑ 3.0 3.1 "Departments. Anterior segment." Archived 2022-03-28 at the Wayback Machine. Cantabrian Institute of Ophthalmology.