അൻശുമാൻ ഗെയ്ക്‌വാദ്
അൻശുമാൻ ഗെയ്ക്‌വാദ് (ജനനം സെപ്റ്റംബർ 23, 1952) മുൻ ഇന്ത്യൻ ക്രിക്കറ്റു കളിക്കാരനും, രണ്ട് തവണ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചുമായിരുന്നു. ഇന്ത്യക്കു വേണ്ടി 40 ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിനമത്സരങ്ങളിലും ഗെയ്ക്‌വാദ് കളിച്ചിട്ടുണ്ട്.
Cricket information | ||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ബാറ്റിംഗ് രീതി | വലം കൈയ്യൻ | |||||||||||||||||||||||||||||||||||||||
ബൗളിംഗ് രീതി | വലം-കൈയ് ഓഫ് ബ്രേക്ക് | |||||||||||||||||||||||||||||||||||||||
കരിയർ സ്ഥിതിവിവരങ്ങൾ | ||||||||||||||||||||||||||||||||||||||||
| ||||||||||||||||||||||||||||||||||||||||
ഉറവിടം: [1], 31 ഡിസംബർ 2006 |
ഫാസ്റ്റ് ബൗളിംഗിനെ മികച്ചരീതിയിൽ പ്രതിരോധിക്കാനുള്ള കഴിവ് ഗെയ്ക്ക് വാദിനുണ്ടായിരുന്നു, ഈ സവിശേഷതമൂലം അദ്ദേഹത്തിന് വന്മതിൽ എന്ന വിളിപ്പേരും ലഭിച്ചു. 1974 ഡിസംബർ 27 ന് കൊൽക്കത്തയിൽ വച്ച് വെസ്റ്റ് ഇൻഡീസിനെതിരെ ആയിരുന്നു ഗെയ്ക്‌വാദിന്റെ പ്രഥമ ടെസ്റ്റ് മത്സരം, അവസാന ടെസ്റ്റ് മത്സരവും കൊൽക്കത്തയിൽ വച്ച് 1984ന് ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അവസാന ടെസ്റ്റ് മത്സരം. 40 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 30.07 ശരാശരിയോടെ 1985 റൺസാണ് ഗെയ്ക്‌വാദ് നേടിയത്, ഇതിൽ 2 ശതകങ്ങളും 10 അർദ്ധ ശതകങ്ങളും ഉൾപ്പെടുന്നു. 1982-83 കാലഘട്ടത്തിൽ ജലന്ധറിൽ പാകിസ്താനെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലാണ് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോറായ 201 റൺസ് ഗെയ്ക്‌വാദ് നേടിയത്. ഏകദേശം 671 മിനിട്ടുകൾ ക്രീസിൽ നിന്നായിരുന്നു ഈ നേട്ടം.