അങ്കലേശ്വർ

(Ankleshwar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗുജറാത്തിലെ എണ്ണഖനികേന്ദ്രമാണ് അങ്കലേശ്വർ. മുംബൈ-ഡൽഹി റെയിൽ പാതയിൽ ഭരോചിന് (Broach) 10 കി.മീ. തെക്കായാണ് സ്ഥാനം. 21o35' വടക്ക് 72o55' കിഴക്ക് നർമദാ നദിക്ക് കുറകെയുള്ള 125 വർഷത്തിലേറെ പഴക്കം ചെന്ന സുവർണപാലം അങ്കലേശ്വറിനെ ഭരോചുമായി ബന്ധിപ്പിക്കുന്നു.

അങ്കലേശ്വർ

અંકલેશ્વર

Chemical Cluster
നഗരം
രാജ്യം ഇന്ത്യ
StateGujarat
DistrictBharuch
ജനസംഖ്യ
 (2011)
 • ആകെ1,40,839
Languages
 • OfficialGujarati, Hindi
സമയമേഖലUTC+5:30 (IST)
PIN
393001(City),393002(GIDC)
വാഹന റെജിസ്ട്രേഷൻGJ 16

1961-ൽ നടന്ന പര്യവേക്ഷണങ്ങളുടെ ഫലമായി എണ്ണഖനനം ആരംഭിച്ചതോടെയാണ് അങ്കലേശ്വറിന്റെ പ്രാധാന്യം വർധിച്ചത്. ഇയോസീൻ-ഒലിഗോസീൻ യുഗങ്ങളിലെ ശിലാശേഖരങ്ങളിൽ ശരാശരി 1,150 മീറ്റർ ആഴത്തിലായാണ് എണ്ണനിക്ഷേപങ്ങൾ. പൊതുമേഖലാ സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (O.N.G.C.) നിയന്ത്രണത്തിലാണ് ഖനനം നടക്കുന്നത്. എണ്ണഖനനം ആരംഭിക്കുന്നതിനു മുൻപ് അങ്കലേശ്വർ വനവിഭവങ്ങളുടെ വിപണനകേന്ദ്രമായിരുന്നു. രാജപിപ്ലാ, ഹാൻസോത്, നാൻദോദ് മുതലായ വനപ്രാന്തനഗരങ്ങളുമായി റോഡുമാർഗ്ഗം ഇവിടം ബന്ധിക്കപ്പെട്ടിരിക്കുന്നു. തടി, മുള, വിറക്, അരക്ക്, തേൻ, തുകൽ തുടങ്ങിയവയും കറുപ്പ്, ഗഞ്ചാ എന്നിവയും അങ്കലേശ്വറിൽനിന്നും റെയിൽമാർഗ്ഗം കയറ്റി അയയ്ക്കുന്നുണ്ട്. കരകൗശലവസ്തുക്കളും, സോപ്പും, കടലാസും കുടിൽ വ്യവസായാടിസ്ഥാനത്തിൽ ഇവിടെ നിർമ്മിക്കപ്പെടുന്നു. ഗുജറാത്ത് വ്യാവസായിക വികസന കോർപ്പറേഷൻ (Gujarat Industrial Development Corporation-GIDC) എന്ന പേരിൽ അങ്കലേശ്വറിൽ ഒരു വ്യാവസായിക ടൗൺഷിപ്പ് സ്ഥാപിതമായിട്ടുണ്ട്. 100-ൽപ്പരം രാസവസ്തു നിർമ്മാണ ഫാക്ടറികൾ ഇവിടെ പ്രവർത്തിക്കുന്നു. കീടനാശിനികൾ, വിശിഷ്ട രാസവസ്തുക്കൾ, പെയിന്റുകൾ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അങ്കലേശ്വർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അങ്കലേശ്വർ&oldid=2382419" എന്ന താളിൽനിന്ന് ശേഖരിച്ചത്