അനസ്തികം

(Anesthetic എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മസ്തിഷ്കത്തിന്റെ പ്രതികരണശേഷിയെ ബോധപൂർവം നിശ്ചിതസമയത്തേക്കും നിശ്ചിതനിലവാരത്തിലും ദുർബലമാക്കാനുപയോഗിക്കുന്ന മരുന്നുകളെ അനസ്തികങ്ങൾ എന്നു പറയുന്നു.[1]

Leaves of the coca plant (Erythroxylum novogranatense var. Novogranatense), from which cocaine , the only naturally occurring local anesthetic, is derived.

നമ്മുടെ ബോധം മസ്തിഷ്കത്തിൻറെ ജാഗ്രതാവസ്തയാണ്. മസ്തിഷ്കത്തിൻറെ പ്രതികരണശേഷി ചില പ്രത്യേകതരം ഔഷധങ്ങൾ ഉപയോഗിച്ച് കുറയ്ക്കുവാൻ സാധിക്കും. ഔഷധപ്രയോഗം കൊണ്ട് അതിനു വിധേയമായ വ്യക്തിയിൽ ഒരു സുഷുപ്താവസ്ഥ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ആ ഉറക്കത്തിൻറെ ആക്കം കൂട്ടിക്കൂട്ടി ശസ്ത്രക്രിയ നടത്താൻ പാകത്തിൽ ആ വ്യക്തിയെ അബോധാവസ്തയിൽ വേണ്ടത്ര സമയം നിലനിർത്തുകയാണ് അനസ്തിക ഔഷധങ്ങൾ ചെയ്യുന്നത്. ഉത്തേജനസ്ഥിതി നിലനിർത്തുന്ന വ്യവസ്ഥ (റെറ്റിക്കുലാർ ആക്റ്റിവേറ്റിംഗ് സിസ്റ്റം) മസ്തിഷകത്തിൻറെ സവിശേഷമായ ഒരു വ്യവസ്ഥയാണ്. ഈ വ്യവസ്ഥ ശരിയായി പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ ജാഗ്രത കാത്തുസൂക്ഷിക്കപ്പെടുന്നത്.

  1. Hendrickx, JF.; Eger, EI.; Sonner, JM.; Shafer, SL. (August 2008). "Is synergy the rule? A review of anesthetic interactions producing hypnosis and immobility". Anesth Analg. 107 (2): 494–506. doi:10.1213/ane.0b013e31817b859e. PMID 18633028.
"https://ml.wikipedia.org/w/index.php?title=അനസ്തികം&oldid=3012389" എന്ന താളിൽനിന്ന് ശേഖരിച്ചത്