ആൻഡ്രോമീഡ

(Andromeda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പുരാണ ഗ്രീക്കു കഥാപാത്രമാണ് ആൻഡ്രോമീഡ. ഇവർ എത്യോപ്യയിലെ സിഫിയസ് രാജാവിന്റെയും കസിയോപ്പിയ രാജ്ഞിയുടെയും അതിസുന്ദരിയായ മകളാണ്.

Andromeda (1869) Edward Poynter

തന്റെ മകളാണ് ലോകത്തിലേക്കും സുന്ദരിയെന്നും സമുദ്രദേവതകളായ നെരീദുകൾ (Nererids) പോലും അവൾ​ക്കൊപ്പമാവില്ലെന്നും കസിയോപ്പിയ വീമ്പു പറഞ്ഞു. സമുദ്രദേവനായ പോസിഡോൺ എത്യോപ്യയെ നശിപ്പിക്കാൻ സീറ്റസ് എന്ന ഭീകര സത്വത്തോട് ആജ്ഞാപിച്ചു. സീറ്റസ് ആക്രമണമാരംഭിച്ചു. മറ്റു മാർഗ്ഗമില്ലാതെ രാജാവ് മകളെ ബലി നൽകാൻ തീരുമാനിച്ചു. പാറയോടു ബന്ധിച്ചുനിർത്തപ്പെട്ട ആൻഡ്രോമീഡയുടെ നേർക്ക് തിരയിളക്കി സീറ്റസ് നീങ്ങുന്ന കാഴ്ച മാനത്തുനിന്ന് പെഴ്സിയുസ് എന്ന യുവാവുകണ്ടു. സ്യൂസ് ദേവന് മനുഷ്യസ്ത്രീയിൽ ജനിച്ച യോദ്ധാവാണയാൾ. മെഡൂസ എന്ന ഭീകരസത്വത്തെ വധിച്ച് തലയുമായുള്ള മടക്കയാത്രയിലാണ്. പെഴ്സിയുസ് ആ രംഗത്തേക്കു കുതിച്ചിറക്കി സീറ്റസിനെ വധിച്ച് ആൻഡ്രോമീഡയെ രക്ഷിച്ചു. മരണശേഷം കസിയോപ്പിയയെയും സിഫിയുസിനെയും സീറ്റയെയും പോസിഡോൺ നക്ഷത്രരാശികളായി മാനത്തു പ്രതിഷ്ഠിച്ചു. പെഴ്സിയുസിനും ആൻഡ്രോമീഡയ്ക്കും അഥീന ദേവിയും മാനത്ത് ഇടം നൽകി.

 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആൻഡ്രോമീഡ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആൻഡ്രോമീഡ&oldid=2280714" എന്ന താളിൽനിന്ന് ശേഖരിച്ചത്