പുരാതന റോമൻ വാസ്തുവിദ്യ
പൗരാണിക യവന വാസ്തുവിദ്യയുടെ ഏതാനും ആശയങ്ങൾ ഉൾക്കൊണ്ട്, പുരാതാന റോമിൽ ആവിർഭവിച്ച ഒരു പുതിയ വാസ്തുവിദ്യയാണ് പുരാതന റോമൻ വാസ്തുവിദ്യ (Ancient Roman architecture). സാങ്കേതികവിദ്യയും ഇവർ കെട്ടിട നിർമ്മാണത്തിൽ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു. പാക്സ് റൊമാന കാലഘട്ടത്തിൽ റോമൻ സാമ്രാജ്യത്തിൽ ഉടനീളം ഈ വാസ്തുശൈലി വ്യാപകമായിരുന്നു.
പശ്ചാത്തലം
തിരുത്തുകഉയർന്ന സാമ്പത്തിക ചുറ്റുപാടും നഗരങ്ങളിലെ അധിക ജനസാന്ദ്രതയും പുരാതന റോമക്കാരെ അവരുടെതായ ഒരു പുതിയ വാസ്തുശൈലിയുടെ തുടക്കത്തിന് വഴിതെളിച്ചു. ഖഗോളങ്ങളുടെയും(വളവുമച്ച്,vault) കമാനങ്ങളുടെയും ഉപയോഗവും അതോടൊപ്പം നിർമ്മാണസാമഗ്രികളുടെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള ഗഹനമായ അറിവും, ഗാംഭീര്യദ്യോതകമായ കെട്ടിടങ്ങളുടെ നിർമ്മാണത്തിൽ അഭൂതപൂർവ്വമായ നേട്ടം കൈവരിക്കാൻ റോമക്കാരെ സഹായിച്ചു. റോമൻ അക്ക്വാഡക്റ്റുകൾ, ഡയക്ലീഷൻ(Diocletian), ക്യാരകല്ല എന്നീ സ്നാനഘട്ടങ്ങൾ, കൊളോസിയം തുടങ്ങിയവ ചില ഉദാഹരണം. ഇന്ന് അവശേഷിക്കുന്ന നിർമിതികൾ മിക്കവയും ഏകദേശം പൂർണമായവയാണ് വടക്കൻ സ്പെയ്നിലെ ലൂഗോ നഗത്തിന്റെ ചുറ്റുമതിലുകൾ അത്തരത്തിലൊന്നാണ്.
പൊതു ആവശ്യങ്ങളെ തൃപ്ത്തിപ്പെടുത്താനും പൊതു ജനങ്ങളിൽ മതിപ്പുളവാക്കാനും ഉതകുന്ന രീതികളാണ് പ്രാചീന റോമക്കാർ കെട്ടിടനിർമ്മാണത്തിന് അവലംബിച്ചത്. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ റോമക്കർ, യവനരുടെ നിർമ്മാണ-കലാസൗന്ദര്യബോധ സിദ്ധതത്ത്വങ്ങളിൽ മാത്രമായി വാസ്തുവിദ്യയെ പരിമിതപ്പെടുത്തിയില്ല.റോമിലെ പാൻതിയോൺ ഇതിനുദാഹരണമായ് കണക്കാക്കാം. നൂറ്റാണ്ടുകളോളം പ്രവർത്തിച്ചിരുന്ന ഈ മന്ദിരം ഇന്ന് ഒരു സംരക്ഷിത സ്മാരക നിർമിതിയാണ്. പടിഞ്ഞാറൻ അർദ്ധഗോളത്തിലെ തന്നെ പല പൗരാണിക പൊതുകെട്ടിടങ്ങൾക്കും പ്രചോദനമായിരുന്നു പാൻതിയോൺ.
കമാനങ്ങളും കുംഭഗോപുരങ്ങളും
തിരുത്തുകസിമന്റ് കണ്ടുപിടിച്ചത് റോമക്കാരാണ്. സിമന്റും കല്ലുകളും ഉൾപ്പെടുത്തിയുള്ള നിർമിതികളാണ് പുരാതന റോമൻ വാസ്തുവിദ്യയെ പറ്റു പ്രാചീന വാസ്തുവിദ്യകളിൽനിന്നും വ്യത്യസ്തമാക്കുന്നത്. റോമൻ അക്ക്വാഡക്റ്റുകളിൽ കമാനങ്ങളുടെ സാധ്യതകൾ ഇവർ പ്രയോജനപ്പെടുത്തിയിരുന്നു. സാമ്രാജ്യത്തിലുടനീളം ധാരാളം അക്ക്വാഡക്റ്റുകൾ റോമക്കാർ പണീതീർത്തു. റോം നഗരത്തിൽ തന്നെ 11-ഓളം അക്ക്വാഡക്റ്റുകൾ ഉണ്ടായിരുന്നു. അക്വാ ക്ലോദിയ, അനിയോ നോവുസ് എന്നിവ റോമാനഗരത്തിലെ രണ്ട് അക്ക്വാഡക്റ്റുകളുടെ പേരുകളാണ്.
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Traianus Archived 2008-05-28 at the Wayback Machine. - Technical investigation of Roman public works
- Housing and apartments in Rome - A look at various aspects of housing in ancient Rome, apartments and villas.
- Rome Reborn − A Video Tour through Ancient Rome based on a digital model Archived 2011-08-10 at the Wayback Machine.
- ROMAX[പ്രവർത്തിക്കാത്ത കണ്ണി]