അമ്മി മാജസ്
അംബെല്ലിഫെറേ കുടുംബത്തിലെ ഒരു സപുഷ്പി സസ്യമാണ് അമ്മി മാജസ്. ബിഷപ്സ് വീഡ്, [2]ഫാൾസ് ബിഷപ്സ് വീഡ്, ബുൾവർട്ട്, ഗ്രേറ്റർ അമ്മി, ലേഡീസ് ലേസ്, ക്വീൻ ആനീസ് ലേസ്, ലേസ്ഫ്ളവർ എന്നിവ പൊതുനാമങ്ങളാണ്. നൈൽ നദീതടത്തിൽ നിന്നും ഉത്ഭവിച്ച ഇവയ്ക്ക് വൈറ്റ് ലെയ്സ് പോലെയുള്ള പുഷ്പത്തിന്റെ ക്ലസ്റ്ററുകൾ കാണപ്പെടുന്നു. കാരറ്റ് (അപിയേസീ) കുടുംബത്തിലെ അംഗമാണ്.
അമ്മി മാജസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | Asterids |
Order: | Apiales |
Family: | Apiaceae |
Genus: | Ammi |
Species: | A. majus
|
Binomial name | |
Ammi majus | |
Synonyms[1] | |
|
കൃഷി
തിരുത്തുകഅടുത്ത ബന്ധുവിനെപ്പോലെയുള്ള അമ്മി വിസ്നഗ അമ്മി മാജസ് എന്നിവയും അതിന്റെ കൾട്ടിവറുകളും വിത്തിൽ നിന്നുവളരുന്ന വാർഷികസസ്യങ്ങളാണ്. സ്പീഷീസും [3]കൾട്ടിവറുമായ ഗ്രേസ് ലാൻഡ് [4]എന്നിവയ്ക്ക് റോയൽ ഹോർട്ടിക്കൽ കൾച്ചറൽ ഗാർഡൻ മെറിറ്റ് അവാർഡ് ലഭിച്ചിരുന്നു.
ഉപയോഗം
തിരുത്തുകഈജിപ്തിൽ 2000 ബി.സിയിൽ, അമ്മി മാജസിന്റെ ജ്യൂസ് വെള്ളപ്പാണ്ട് അടയാളങ്ങളിൽ പുരട്ടി, തുടർന്ന് രോഗികളെ സൂര്യപ്രകാശത്തിൽ കിടത്തിയിരുന്നു.[5]പതിമൂന്നാം നൂറ്റാണ്ടിൽ, വെള്ളപ്പാണ്ടിനെ തേൻ കഷായങ്ങളും നൈൽ നദീതടത്തിൽ സമൃദ്ധമായിരുന്ന "ആട്രില്ലാൽ" എന്ന ചെടിയുടെ പൊടിച്ച വിത്തുകളും ഉപയോഗിച്ച് ചികിത്സിച്ചു. ഈ സസ്യത്തെ എ. മാജസ് [6] എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ വിത്തുകളിൽ നിന്ന് നിർമ്മിച്ച മഞ്ഞകലർന്ന തവിട്ട് പൊടിയെ സൂചിപ്പിക്കാൻ ആട്രില്ലാൽ എന്ന വ്യാപാര നാമം ഇന്നും ഉപയോഗിക്കുന്നു.
ഫോട്ടോസെൻസിറ്റൈസിംഗ് ഇഫക്റ്റുകൾക്ക് പേരുകേട്ട രണ്ട് പ്സോറലെൻ ഡെറിവേറ്റീവുകളായ ബെർഗാപ്ടെൻ, സാന്തോടോക്സിൻ (മെത്തോക്സാലെൻ എന്നും അറിയപ്പെടുന്നു) എന്നിവ അമ്മി മാജസിൽ അടങ്ങിയിട്ടുണ്ട്. എ. മാജസ് ലോകത്തിലെ പ്രധാന മെത്തോക്സാലിന്റെ ഉറവിടം ആയി കരുതുന്നു.[5]
വെള്ളപ്പാണ്ട് ചികിത്സിക്കാൻ അമ്മി മാജസ് തൊലിപ്പുറത്ത് പ്രയോഗിക്കുമ്പോൾ ഫോട്ടോസെൻസിറ്റൈസിംഗ് ഏജന്റായി (മെത്തോക്സാലെൻ പോലുള്ളവ) പ്രവർത്തിക്കുകയും ചെയ്യുന്നതിന്റെ ഫലമായി അൾട്രാവയലറ്റ് വികിരണങ്ങളേൽക്കുന്നതിലൂടെ തൊലിപ്പുറത്തുണ്ടാകുന്ന ഹൈപ്പർപിഗ്മെന്റേഷനാണ് വെള്ളപ്പാണ്ട് ചികിത്സയ്ക്ക് ഫലപ്രദമാകുന്നത്. ഫോട്ടോസെൻസിറ്റൈസിംഗ് ഏജന്റിന്റെ അധികമോ അല്ലെങ്കിൽ തുടർന്നുള്ള അൾട്രാവയലറ്റ് വികിരണമേൽക്കുമ്പോഴോ ഗുരുതരമായ ചർമ്മ വീക്കം ആയ ഫൈറ്റോഫോട്ടോഡെർമാറ്റിറ്റിസിന് കാരണമാകുന്നു. [5][7] ഈ ഗുരുതരമായ പ്രത്യാഘാതമുണ്ടായിട്ടും, എ. മാജസ് അതിലെ ഫ്യൂറാനോകൗമാരിനുകൾക്കായി കൃഷിചെയ്യുന്നു. അവ ഇപ്പോഴും ചർമ്മരോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.[8]
അവലംബം
തിരുത്തുക- ↑ The Plant List: A Working List of All Plant Species, retrieved 20 December 2015
- ↑ "Ammi majus". Germplasm Resources Information Network (GRIN). Agricultural Research Service (ARS), United States Department of Agriculture (USDA). Retrieved 8 January 2018.
- ↑ "RHS Plantfinder – Ammi majus". Royal Horticultural Society. 2017. Retrieved 12 January 2018.
- ↑ "RHS Plantfinder – Ammi majus 'Graceland'". Royal Horticultural Society. 2017. Retrieved 5 January 2018.
- ↑ 5.0 5.1 5.2 McGovern, Thomas W; Barkley, Theodore M (2000). "Botanical Dermatology". The Electronic Textbook of Dermatology. Internet Dermatology Society. Section Phytophotodermatitis. Retrieved October 7, 2018.
- ↑ Wyss, P. (2000). "History of Photomedicine". In Wyss, P.; Tadir, Y.; Tromberg, B. J.; Haller, U. (eds.). Photomedicine in Gynecology and Reproduction. Basel: Karger. pp. 4–11.
- ↑ Alouani, I.; Fihmi, N.; Zizi, N.; Dikhaye, S. (2018). "Phytophotodermatitis following the use of Ammi Majus Linn (Bishop's weed) for vitiligo" (PDF). Our Dermatol. Online. 9 (1): 93–94. doi:10.7241/ourd.20181.29.
- ↑ "Plants For A Future: Ammi majus".
ബാഹ്യ ലിങ്കുകൾ
തിരുത്തുക- She Menglan and Mark F. Watson (2005), "Ammi majus Linnaeus, Sp. Pl. 1: 243. 1753", Flora of China Online, vol. 14