അമ്പലത്തറ

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(Ambalathara എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ കാസർഗോഡ് ജില്ലയിലുള്ള ഒരു ഗ്രാമമാണ് അമ്പലത്തറ. [1] കാഞ്ഞങ്ങാടു നിന്നും 10 കിലോമീറ്റർ കിഴക്കോട്ടു മാറിയാണ് ഈ പ്രദേശം. 1954 ഇൽ തുടങ്ങിയ ഗവ൪മെ൯റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അമ്പലത്തറയിൽ തന്നെയാണ്. ഒരു ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം തുടങ്ങിയത്.

അമ്പലത്തറ
ഗ്രാമം
Country India
Stateകേരളം
Districtകാസർഗോഡ്
ജനസംഖ്യ
 (2001)
 • ആകെ9,138
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻpop KL-60

ജനസംഖ്യ

തിരുത്തുക

2001 ലെ ഇന്ത്യൻ സെൻസസ് പ്രകാരം അമ്പലത്തറയിൽ 9138 ജനങ്ങളാണ് ഉള്ളത്. അതിൽ 4291 പുരുഷന്മാരും 4847 സ്ത്രീകളൂം ആണ്. [1]

എൻ. എച്ച്. 17 കാഞ്ഞങ്ങാട് നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി പാണത്തൂ൪ റോഡിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. റോഡ് കാഞ്ഞങ്ങാട് എത്തിയാൽ വടക്ക് മംഗലാപുരവും തെക്ക് കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന നാഷ്ണൽ ഹൈവേ - 66 മായി ബന്ധപ്പെട്ടു കിടക്കുന്നു. മംഗലാപുരം - പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് സമീപത്തുള്ള റയിൽവേ സ്റ്റേഷൻ. മംഗലാപുരം, കണ്ണൂർ എന്നിവിടങ്ങളിലാണ് സമീപത്തുള്ള വിമാനത്താവളങ്ങൾ.

  1. 1.0 1.1 Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Archived from the original on 8 December 2008. Retrieved 2008-12-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അമ്പലത്തറ&oldid=3735135" എന്ന താളിൽനിന്ന് ശേഖരിച്ചത്