അമരാവതി നദി

(Amaravathi River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ നിന്നുൽഭവിക്കുന്ന പാമ്പാർ, ചിന്നാർ നദികൾ സംഗമിച്ച് തമിഴ്നാട്ടിലൂടെ ഒഴുകുന്ന ഒരു നദിയാണ് അമരാവതി(തമിഴ്:அமராவதி ஆறு). കാവേരിയുടെ പോഷകനദികൂടിയാണ് അമരാവതി.

അമരാവതി നദി
Physical characteristics
നദീമുഖംകരൂർ at
10°57′36″N 78°4′53″E / 10.96000°N 78.08139°E / 10.96000; 78.08139
360 അടി (110 മീ)
നീളം282 കിലോമീറ്റർ (175 മൈ)

175കിമി നീളമുള്ള അമരാവതി ഉത്ഭവിക്കുന്നത് കേരള തമിഴ്നാട് അതിർത്തിയിലുള്ള ആനമലയുടെ താഴ്വാരത്തുനിന്നാണ്. അവിടെനിന്ന് വടക്കോട്ട് ഒഴുകുന്ന നദിക്കു കുറുകെ അമരാവതിനഗറിൽ ഡാം നിർമ്മിച്ചിരിക്കുന്നു.കല്ലപുരം നദിയും തിരുപ്പൂർ ജില്ലയിലെ ധാരാപുരത്തിനടുത്ത് പഴനിയിൽ നിന്നുള്ള ഷണ്മുഖനദിയും അമരാവതിയിൽ സംഗമിക്കുന്നു.കരൂരിൽ വച്ച് അമരാവതി കാവേരിയിൽ ലയിക്കുന്നു[1].

ജലസേചനം

തിരുത്തുക

അമരാവതിയിലെ ജലം കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, കരൂർ ജില്ലകളിലെ 60000 ഏക്കർ(240 km2)കൃഷിഭൂമിയിലേക്ക് ജലസേചനത്തിന് ഉപയോഗിക്കുന്നു[2].അമരാവതി അണക്കെട്ടിൽ 4 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒരു നിലയമുണ്ട്.കരൂർ മേഖലയിൽ വ്യാവസായിക ആവശ്യങ്ങൾക്ക് അമരാവതിലെ ജലത്തെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശത്ത് അമരാവതി വൻ തോതിൽ മലിനീകരിക്കപ്പെടുന്നു[3].

  1. The Rivers of Kongu[1]
  2. The Hindu, M. Gunasekaran To assess water loss in Amaravathi basin Archived 2008-09-17 at the Wayback Machine. Apr 02, 2007
  3. Marcus Moench, RETHINKING THE MOSAIC, Investigations into Local Water Management, Addressing Constraints in Complex Systems, Chapter 1: Meeting the Water Management Needs of South Asia in the 21st Century Archived 2008-11-21 at the Wayback Machine., pub: Nepal Water Conservation Foundation, Kathmandu, and the Institute for Social and Environmental Transition, Boulder, Colorado, U.S.A., 1999, pp 145-146
"https://ml.wikipedia.org/w/index.php?title=അമരാവതി_നദി&oldid=3649979" എന്ന താളിൽനിന്ന് ശേഖരിച്ചത്