അൾതായിക് ഭാഷകൾ

(Altaic languages എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ചൈനയുടെ വടക്കൻ അതിർത്തിയിലെ മംഗോൾ സ്റ്റെപ്പികളിൽ ഉടലെടുത്ത ഒരു ഭാഷാകുടുംബമാണ് അൾതായ് ഭാഷകൾ അഥവാ അൾതായിക് ഭാഷകൾ. മദ്ധ്യേഷ്യയിലെ സൈബീരിയ ചൈന അതിർത്തിയിലെ അൾതായ് മലയുടെ പേരിൽ നിന്നാണ് അൾതായ് ഭാഷകൾ എന്ന പേര് ഉടലെടുത്തത്. അൾതായ് ഭാഷകൾക്ക് മൂന്ന് ശാഖകളുണ്ട്[1].

  1. തുർക്കിക്
  2. മംഗോൾ
  3. മാൻ‌ചു തുൻ‌ഗുസ്
അൾതായിക്
(controversial)
ഭൗമശാസ്ത്രപരമായ
സാന്നിധ്യം
East, North, Central, and West Asia and Eastern Europe
ഭാഷാ കുടുംബങ്ങൾAltaic
വകഭേദങ്ങൾ
ISO 639-2 / 5tut
അൾതായ് മല - ഇതിന്റെ പേരിൽ നിന്നാണ് ഈ ഭാഷാകുടുംബത്തിന് പേരുവന്നത്

ഇതിനുപുറമേ കൊറിയനും ജപ്പാനീസും ഇക്കൂട്ടത്തിൽ ഉൾപ്പെടുത്താറുണ്ട്.

ബി.സി.ഇ. ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനം മുതൽ മംഗോൾ സ്റ്റെപ്പികളിൽ നിന്ന് പടിഞ്ഞാറോട്ടുള്ള ജനങ്ങളുടെ പലായനം മൂലാം ഏതാണ്ട് 1000 വർഷം കൊണ്ട് മദ്ധ്യേഷ്യയിലും സമീപപൂർവ്വദേശത്തും അൾതായ് ഭാഷികളുടെ സാന്നിധ്യം ഗണ്യമായി വർദ്ധിച്ചു[1].

  1. 1.0 1.1 Vogelsang, Willem (2002). "10-THe Reassertion of the Iranian West". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 165. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=അൾതായിക്_ഭാഷകൾ&oldid=3533643" എന്ന താളിൽനിന്ന് ശേഖരിച്ചത്