അലക്സാണ്ടർ തമാനിയൻ
(Alexander Tamanian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യെരേവാൻ നഗരത്തിലെ തന്റെ പ്രവർത്തനത്തിന് പേരുകേട്ട ഒരു റഷ്യൻ-ജാതനായ അർമേനിയൻ നിയോക്ലാസിക്കൽ വാസ്തുശില്പിയായിരുന്നു അലക്സാണ്ടർ തമാനിയൻ (അർമേനിയൻ: Ալեքսանդր Թամանյան, മാർച്ച് 4, 1878 - ഫെബ്രുവരി 20, 1936) .
Alexander Tamanian Ալեքսանդր Թամանյան | |
---|---|
ജനനം | March 4, 1878 |
മരണം | ഫെബ്രുവരി 20, 1936 | (പ്രായം 57)
ദേശീയത | Armenian |
Buildings | Armenian Opera Theater |
Projects | Main Layout of Yerevan |
ജീവിതം
തിരുത്തുക1878-ൽ യെകാറ്റെറിനോദർ നഗരത്തിൽ ഒരു ബാങ്കറുടെ കുടുംബത്തിലാണ് തമാനിയൻ ജനിച്ചത്. അദ്ദേഹം 1904-ൽ സെന്റ് പീറ്റേഴ്‌സ്ബർഗ് അക്കാദമി ഓഫ് ആർട്‌സിൽ നിന്ന് ബിരുദം നേടി. അദ്ദേഹത്തിന്റെ കൃതികൾ ആ വർഷങ്ങളിൽ പ്രചാരത്തിലുള്ള കലാപരമായ നിയോക്ലാസിക്കൽ പ്രവണതകളെ ചിത്രീകരിച്ചു.
തമാനിയൻ 1936 ഫെബ്രുവരി 20-ന് യെരേവാനിൽ വച്ച് മരിച്ചു, യെരേവാൻ നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന കോമിറ്റാസ് പന്തീയോനിൽ അടക്കം ചെയ്തു.[1]
Notes
തിരുത്തുകഅവലംബം
തിരുത്തുക- Armenian Soviet Encyclopedia, v. 1, 1974 Yerevan