അലക്സാണ്ടർ ദ്വീപ്
അന്റാർട്ടിക്കയിലെ ഏറ്റവും വലിയ ദ്വീപാണ് അലക്സാണ്ടർ ദ്വീപ്. ഇത് അലക്സാണ്ടർ 1 ദ്വീപ്, സെംലിജ അലക്സാണ്ട്ര 1 എന്നീ പേരുകളിലും അറിയപ്പെടുന്നു. അന്റാർട്ടിക് ഉപദ്വീപിലെ പാൽമർ ലാൻഡിനു പടിഞ്ഞാറായി ബെല്ലിങ്ഷോസൻ കടലിലാണ് അലക്സാണ്ടർ ദ്വീപ് സ്ഥിതിചെയ്യുന്നത്. അലക്സാണ്ടർ ദ്വീപിനു വടക്കു മുതൽ തെക്കു വരെ 240 മൈൽ (390 കി.മീ) നീളമുണ്ട്. വടക്കുഭാഗത്ത് 50 മൈൽ (80 കി.മീ) ഉം തെക്കുഭാഗത്ത് 150 മൈൽ (240 കി.മീ) ഉം വീതിയുണ്ട്.[1] ലോകത്തു ജനവാസമില്ലാത്ത ദ്വീപുകളിൽ ഏറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് അലക്സാണ്ടർ ദ്വീപ്. ഡെവോൺ ദ്വീപാണ് ലോകത്തിലെ ഏറ്റവും വലിയ ജനവാസമില്ലാത്ത ദ്വീപ്.
Geography | |
---|---|
Location | അന്റാർട്ടിക്ക |
Coordinates | 71°00′S 70°00′W / 71.000°S 70.000°W |
Area | 49,070 കി.m2 (18,950 ച മൈ) |
Area rank | 28th |
Length | 390 km (242 mi) |
Width | 80 km (50 mi) |
Highest elevation | 2,987 m (9,800 ft) |
Administration | |
None | |
Demographics | |
Population | 684 |
ചരിത്രം
തിരുത്തുക1821 ജനുവരി 28-ന് റഷ്യൻ പര്യവേഷകനായ ഫാബിയാൻ ബെല്ലിംഗ്ഷോസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അലക്സാണ്ടർ ദ്വീപ് കണ്ടെത്തിയത്. അക്കാലത്ത് റഷ്യ ഭരിച്ചിരുന്ന സാർ ചക്രവർത്തി അലക്സാണ്ടർ ഒന്നാമന്റെ പേര് ദ്വീപിനു നൽകുകയായിരുന്നു. 1940 വരെ ഇത് അന്റാർട്ടിക്കയുടെ കരഭാഗമാണെന്നാണ് കരുതിയിരുന്നത്. 1940 ഡിസംബറിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അന്റാർട്ടിക്കൻ സർവ്വീസ് അംഗങ്ങളായ ഫിൻ റോണും കാൾ എൽക്കുണ്ടും നടത്തിയ ഗവേഷണങ്ങളുടെ പലമായാണ് ഈ പ്രദേശം ഒരു ദ്വീപാണെന്നു കണ്ടെത്തിയത്.[1][2] 1950-കളിൽ ബ്രിട്ടന്റെ ഒരു പര്യവേഷണകേന്ദ്രം ഇവിടെ പ്രവർത്തനം ആരംഭിച്ചു.[3]
1908-ൽ അലക്സാണ്ടർ ദ്വീപ് തങ്ങളുടെ പ്രദേശമാണെന്ന അവകാശവാദവുമായി ബ്രിട്ടൻ രംഗത്തെത്തിയിരുന്നു. 1940-ൽ ചിലിയും 1942-ൽ അർജന്റീനയും ഇതേ അവകാശവാദവുമായി മുന്നോട്ടുവന്നു.[4] എന്നാൽ അന്റാർട്ടിക്ക ഉടമ്പടി നിലനിൽക്കുന്നതിനാൽ ഈ പ്രദേശം ആരുടെയും ഉടമസ്ഥതയിൽ വരുന്നില്ല. ബ്രിട്ടന്റെ ഗവേഷണകേന്ദ്രവും ഇന്ധനസംഭരണിയും ഇപ്പോഴും അലക്സാണ്ടർ ദ്വീപിലുണ്ട്.[5]
ഭൂമിശാസ്ത്രം
തിരുത്തുകഅലക്സാണ്ടർ ദ്വീപിന്റെ ഉപരിതലം മുഴുവൻ ഐസ് നിറഞ്ഞുകിടക്കുകയാണ്. എന്നാൽ അബ്ലേഷൻ പോയിന്റ് മാസിഫ് പോലുള്ള ഭാഗത്ത് ഐസ് ഉരുകിമാറിയിട്ടുണ്ട്. അലക്സാണ്ടർ ദ്വീപിൽ കോൾബെർട്ട്,ഹാവ്രെ, ലാസസ്, റൗൻ, സോഫിയ, വാൾട്ടൻ, സ്റ്റക്കാട്ടോ, ലല്ലി, ഫിൻലാൻഡിയ, എൽഗാർ, ഡഗ്ലസ് എന്നിങ്ങനെ ധാരാളം പർവ്വതങ്ങൾ കാണപ്പെടുന്നു. ഈ പർവ്വതങ്ങളിലും കുന്നുകളിലും വലിയ ഹിമാനികളുണ്ട്. ഈ ഹിമാനികളിൽ നിന്നുള്ള ജലം അലക്സാണ്ടർ ദ്വീപിന്റെ വിവിധ ഭാഗങ്ങളിലൂടെ ഒഴുകുന്നുണ്ട്.[6][1][7]
അലക്സാണ്ടർ ദ്വീപിലെ ഒരു പ്രധാന തടാകമാണ് ഹോഡ്ഗ്സൺ തടാകം. ഒരു ഹിമാനിയിൽ നിന്ന് രൂപപ്പെട്ടതാണ് ഈ തടാകം. തടാകത്തിന് 2 കിലോമീറ്റർ നീളവും 1.5 കിലോമീറ്റർ വീതിയുമുണ്ട്. 93.4 മീറ്റർ ആഴമുള്ള ഈ തടാകത്തിന്റെ അടിഭാഗം തണുത്തുറഞ്ഞു കിടക്കുകയാണ്. ഹോഡ്ഗ്സൺ തടാകത്തിന്റെ വടക്കുവശത്ത് സാറ്റേൺ ഹിമാനിയും തെക്കുഭാഗത്ത് സിറ്റാഡൽ ബാസ്റ്റണും സ്ഥിതിചെയ്യുന്നു. ഒരുകാലത്ത് 470 മീറ്റർ കനമുണ്ടായിരുന്ന ഐസ് പാളി 13,500 വർഷങ്ങളായി വലുതായിക്കൊണ്ടിരിക്കുകയാണ്. ഏതാണ്ട് 11,000 വർഷങ്ങൾക്കുമുമ്പ് ഈ ഐസ് പാളിയിൽ നിന്നും ഹോഡ്ഗ്സൺ തടാകം രൂപംകൊള്ളുകയായിരുന്നു. അക്കാലം മുതൽ തന്നെ തടാകോപരിതലം കനം കൂടിയ ഐസ് കഷണങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നു.[8][9] പാൽമർ ലാൻഡിനും അലക്സാണ്ടർ ദ്വീപിനും ഇടയിൽ ജോർജ്ജ് VI സൗണ്ട് സ്ഥിതിചെയ്യുന്നു.[6]
ബ്രാംസ് ഉൾക്കടൽ
തിരുത്തുകഅലക്സാണ്ടർ ദ്വീപിനു സമീപം ബ്രാംസ് ഉൾക്കടൽ സ്ഥിതിചെയ്യുന്നു. ഐസ് നിറഞ്ഞ ഈ കടലിനു 25 nautical mile (46 കി.മീ) നീളവും 6 nautical mile (11 കി.മീ) വീതിയുമുണ്ട്. 1947-48-ൽ റോൺ അന്റാർട്ടിക് റിസർച്ച് എക്സ്പെഡിഷൻ (RARE) ആണ് ഈ കടൽ കണ്ടെത്തിയത്. 1960-ൽ കടലിന്റെ സ്ഥാനം ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തി. ജർമ്മൻ സംഗീതജ്ഞനായ ജോഹന്നാസ് ബ്രാംസിന്റെ പേരാണ് കടലിനു നൽകിയിരിക്കുന്നത്.[10]
ഹാരിസ് ഉപദ്വീപ്
തിരുത്തുകഅലക്സാണ്ടർ ദ്വീപിന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് ബീഥോവൻ ഉപദ്വീപിനു വടക്കായി വെർഡി ഉൾക്കടലിനും ബ്രാംസ് ഉൾക്കടലിനും ഇടയിലാണ് ഹാരിസ് ഉപദ്വീപ് സ്ഥിതിചെയ്യുന്നത്. അലക്സാണ്ടർ ദ്വീപിലെ എട്ട് ഉപദ്വീപുകളിലൊന്നാണ് ഹാരിസ് ഉപദ്വീപ്. അമേരിക്കൻ നാവികസേനാംഗമായിരുന്ന മൈക്കൽ ജെ. ഹാരിസിന്റെ പേരുനൽകിയിരിക്കുന്ന ഈ ഉപദ്വീപിനെ കണ്ടെത്തിയത് 1947-48 കാലഘട്ടത്തിലാണ്.[11]
ലിയാഡോവ് ഹിമാനി
തിരുത്തുകഅലക്സാണ്ടർ ദ്വീപിലെ ഹാരിസ് ഉപദ്വീപിൽ നിന്നും ബ്രാംസ് ഉൾക്കടലിലേക്ക് ഒഴുകുന്ന ഒരു ഹിമാനിയാണ് ലിയഡോവ് ഹിമാനി. റഷ്യൻ സംഗീതജ്ഞനായ അനാറ്റോൾ ലിയാഡോവിന്റെ പേരാണ് ഈ ഹിമാനിക്കു നൽകിയിരിക്കുന്നത്.
ചിത്രശാല
തിരുത്തുക-
അലക്സാണ്ടർ ദ്വീപിന്റെ ഉപഗ്രഹദൃശ്യം. (നാസ എടുത്തത്)
-
അലക്സാണ്ടർ ദ്വീപിലെ പർവ്വതനിരകൾ (നാസയുടെ ചിത്രം)
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 U.S. Geological Survey Geographic Names Information System: അലക്സാണ്ടർ ദ്വീപ്
- ↑ Siple, Paul (1963). "Obituary: Carl R. Eklund, 1909–1962" (PDF). Arctic. 16 (2). Arctic Institute of North America: 147–148. doi:10.14430/arctic3531. Archived from the original (PDF) on 2020-06-30. Retrieved 2013-01-19.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2013-07-07. Retrieved 2018-05-20.
- ↑ "Alexander Island". Encyclopædia Britannica. 20 July 1998. Retrieved 20 January 2015.
- ↑ Mills, William (2003). Exploring Polar Frontiers: A Historical Encyclopedia (1 ed.). p. 9. ISBN 1-57607-422-6. Retrieved 20 January 2015.
- ↑ 6.0 6.1 Stewart, J. (2011) Antarctic An Encyclopedia McFarland & Company Inc, New York. 1776 pp. ISBN 9780786435906.
- ↑ Smith, J.A., M.J. Bentley, D.A. Hodgson, and A.J.Cook (2007) George VI Ice Shelf: past history, present behaviour and potential mechanisms for future collapse. Antarctic Science 19(1):131–142.
- ↑ Hodgson D.A., S.J. Roberts, M.J. Bentley, J.A. Smith, J.S. Johnson, E. Verleyen, W. Vyverman, A.J. Hodson, M.J. Leng, A. Cziferszky, A.J. Fox, and D.C.W. Sanderson (2009) Exploring former subglacial Hodgson Lake, Antarctica Paper I. Quaternary Science Reviews. 28:23–24:2295–2309.
- ↑ Hodgson D.A., S.J. Roberts, M.J. Bentley, E.L. Carmichael, J.A. Smith, E. Verleyen, W. Vyverman, P. Geissler, M.J. Leng, and D.C.W. Sanderson (2009) Exploring former subglacial Hodgson Lake, Antarctica Paper II. Quaternary Science Reviews. 28:23–24:2310–2325.
- ↑ "Brahms Inlet". Geographic Names Information System. United States Geological Survey. Retrieved 2011-08-15.
- ↑ "Harris Peninsula". Geographic Names Information System. United States Geological Survey. Retrieved 2012-05-24.
പുറം കണ്ണികൾ
തിരുത്തുക- This article incorporates public domain material from the United States Geological Survey document "അലക്സാണ്ടർ ദ്വീപ്" (content from the Geographic Names Information System).
- This article incorporates public domain material from the United States Geological Survey document "അലക്സാണ്ടർ ദ്വീപ്" (content from the Geographic Names Information System).
- This article incorporates public domain material from the United States Geological Survey document "അലക്സാണ്ടർ ദ്വീപ്" (content from the Geographic Names Information System).