അജയ് മാക്കൻ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Ajay Maken എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര നഗര ദാരിദ്ര്യ നിർമാർജ്ജന വകുപ്പ് മന്ത്രിയും[1], ന്യൂ ഡെൽഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ്‌ അജയ് മാക്കൻ (ജനനം: ജനുവരി 12, 1964). ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്.

അജയ് മാക്കൻ
Member of Parliament, Lok Sabha
ഓഫീസിൽ
2004–2014
മുൻഗാമിJagmohan
പിൻഗാമിMeenakshi Lekhi
മണ്ഡലംന്യൂഡെൽഹി
വ്യക്തിഗത വിവരങ്ങൾ
ജനനം (1964-01-12) 12 ജനുവരി 1964  (60 വയസ്സ്)
ഡെൽഹി
ദേശീയതIndian
രാഷ്ട്രീയ കക്ഷിINC
പങ്കാളിരാധികാ മാക്കൻ
കുട്ടികൾ1 മകൻ 2 മകൾ
വസതിന്യൂഡെൽഹി
As of സെപ്റ്റംബർ 16, 2006
ഉറവിടം: [1]

പതിനഞ്ചാം ലോകസഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.വിലൂടെയാണ്‌ മാക്കൻ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1985-86ൽ ഡെൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതൽ 1997 വരെ ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1997ൽ അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരിൽ ഒരാളായി. 2004 മുതൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ അംഗമാണ്‌.

ഡൽഹി നിയമസഭയിൽ

തിരുത്തുക

1993 മുതൽ 2004 വരെ മൂന്നു തവണ ഡെൽഹി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതൽ മൂന്നു വർഷത്തേക്ക് ഡൽഹി സർക്കാരിൽ ഗതാഗത, വൈദ്യുതി മന്ത്രിയായിരുന്നു. 2004-ൽ ഡൽഹി നിയമസഭാ സ്പീക്കറായി.

ലോക്സഭയിൽ

തിരുത്തുക

2004 മേയിൽ ന്യൂ ഡൽഹി ലോക്സഭാ മണ്ഡലത്തിൽ നിന്നും പതിനാലാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി. നേതാവ് ജഗ്‌മോഹനെയാണ്‌ മാക്കൻ പരാജയപ്പെടുത്തിയത്. 2006 ജനുവരിയിൽ ഗ്രാമവികസന സഹമന്ത്രിയായി. 2009 മേയിൽ ന്യൂ ഡെൽഹി മണ്ഡലത്തിൽ നിന്നു തന്നെ വീണ്ടും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. സ്ഥാനാർത്ഥി വിജയ് ഗോയലിനെ ഒന്നേമുക്കാൽ ലക്ഷത്തിലേറെ വോട്ടുകൾക്കാണ്‌ മാക്കൻ പരാജയപ്പെടുത്തിയത്. തുടർന്ന് മൻമോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയിൽ ആഭ്യന്തര സഹമന്ത്രിയായി നിയമിതനായി.

വ്യക്തിജീവിതം

തിരുത്തുക

ഭാര്യ രാധിക. മക്കൾ ആരുഷി, അഹാന, ഓജസ്വി.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-29. Retrieved 2012-10-29.
"https://ml.wikipedia.org/w/index.php?title=അജയ്_മാക്കൻ&oldid=3812960" എന്ന താളിൽനിന്ന് ശേഖരിച്ചത്