ആഗുംബെ

(Agumbe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കർണാടകത്തിലെ ഷിമോഗ ജില്ലയിലെ ഒരു ഗ്രാമമാണ് ആഗുംബെ (Agumbe). ഇന്ത്യയിൽ ഏറ്റവും അധികം മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നായ ആഗുംബെയെ 'ദക്ഷിണേന്ത്യയിലെ ചിറാപ്പുഞ്ചി' [1] എന്നു വിശേഷിപ്പിക്കാറുണ്ട്. വർഷത്തിൽ 11000 മില്ലി മീറ്ററിൽ കൂടുതൽ മഴ പെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു.

ആഗുംബെ

ಆಗುಂಬೆ
ഗ്രാമം
രാജ്യംഇന്ത്യ
സംസ്ഥാനംകർണാടക
ജില്ലഷിമോഗ
ഉയരം
826 മീ(2,710 അടി)
ജനസംഖ്യ
 • ആകെ1,000
ഭാഷകൾ
 • ഔദ്യോഗികംകന്നഡ
സമയമേഖലUTC+5:30 (IST)
PIN
577 411
ടെലിഫോൺ കോഡ്08181
വാഹന റെജിസ്ട്രേഷൻKA-14

ലോകപ്പട്ടികയിൽ

തിരുത്തുക

യുനെസ്കോ ലോകപൈതൃകപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് ആഗുംബേയിലെ മഴക്കാടുകൾ.

മുഖ്യ ആകർഷണങ്ങൾ

തിരുത്തുക

സൂര്യാസ്തമന മുനമ്പ്

തിരുത്തുക

ആഗുംബെയിലെ സൂര്യാസ്തമന ദൃശ്യം വളരെ മനോഹരമാണ്. ഉഡുപ്പിയിൽ നിന്ന് ആഗുംബെയിലേക്കുള്ള പാതയിലെ 14-ആം ഹെയർപിൻ വളവിലുള്ള സൂര്യാസ്തമന മുനമ്പ് വിനോദ സഞ്ചാരികളെ ആകർഷിക്കാറുണ്ട്.

വെള്ളച്ചാട്ടങ്ങൾ

തിരുത്തുക
 
ആഗുംബെയ്ക്ക് സമീപമുള്ള ഒണകേ അബ്ബി വെള്ളച്ചാട്ടം

നിരവധി വെള്ളച്ചാട്ടങ്ങൾ ഇവിടെയുണ്ട്. കർണാടകത്തിലെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണിത്.

  1. ആഗുംബേയ്ക്കടുത്ത് കാട്ടിനുള്ളിലാണ് "ജോഗിഗുണ്ടി" എന്ന ചെറിയ വെള്ളച്ചാട്ടം.
  2. ബർക്കാനാ വെള്ളച്ചാട്ടം: കൊടുംകാട്ടിലൂടെ ഏതാണ്ട് ഏഴു കിലോമീറ്റർ സഞ്ചരിച്ചാണ് വെള്ളച്ചാട്ടത്തിലേക്കത്തേണ്ടത്. ഇന്ത്യയിലെതന്നെ ഏറ്റവും ഉയരമുള്ള ജലപാതങ്ങളിൽ ഒന്നായ ബർക്കാന സീതാനദിയിലാണ്.

മംഗലാപുരത്തുനിന്ന് ഉഡുപ്പി, ഹെബ്രി വഴി 110 കി.മീ. ആഗുംബേയിലേക്കുള്ള ദൂരം. ആദിശങ്കരൻ സ്ഥാപിച്ച പ്രശസ്തമായ ശൃംഗേരിമഠം 26 കി.മീറ്റർ അകലെ. ദക്ഷിണകർണാടകത്തിലെ മൂന്നു ജില്ല ആഗുംബേയിൽ സംഗമിക്കുന്നെന്നു പറയാം. മാംഗളൂർ-ശിവമോഗാ റോഡിലെ ആഗുംബേയിലെ നാട്ടുകവലയിൽ മൂന്ന് ചെറിയ കവാടമുണ്ട്. പ്രധാന റോഡിൽനിന്നു തിരിയുന്ന പാത ചിക്‌മംഗളൂരു ജില്ലയിലേക്ക്. പടിഞ്ഞാറോട്ട് ഉഡുപ്പി ജില്ല, വടക്കോട്ടു തിരിഞ്ഞാൽ ശിവമോഗ.

ആഗുംബെ മഴക്കാട് ഗവേഷണ കേന്ദ്രം

തിരുത്തുക

മഴക്കാടുകളെക്കുറിച്ച് ഗവേഷണത്തിനായുള്ള ഇന്ത്യയിലെതന്നെ ഏക സ്ഥിരംസംവിധാനമായ റെയിൻഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ(Agumbe Rainforest research station അഥവാ ARRS) ഇവിടെ പ്രവർത്തിക്കുന്നു. പ്രശസ്ത പാമ്പുഗവേഷകനായ റോമുലസ് വിറ്റേക്കറായിരുന്നു ആഗുംബെ റെയിൻ ഫോറസ്റ്റ് റിസർച്ച് സ്റ്റേഷന്റെ സ്ഥാപനത്തിന് നേതൃത്വം നൽകിയത്. രാജവെമ്പാലകളെ സ്വാഭാവികരീതിയിലും കൃത്രിമസാഹചര്യങ്ങളിലും വളരാനനുവദിക്കുകയും അവയുടെ ജീവിതരീതി നിരന്തരമായി പഠിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഗവേഷണകേന്ദ്രമാണ് ഇത്. ആഗുംബെ മഴക്കാടുകളിൽ ധാരാളം രാജവെമ്പാലകളെ കണ്ടു വരുന്നു. ലോകത്തിൽ തന്നെ ഏറ്റവും അധികം രാജവെമ്പാലകൾ അധിവസിക്കുന്ന പ്രദേശമായ ആഗുംബേയ്ക്ക് രാജവെമ്പാലകളുടെ തലസ്ഥാനം എന്നും വിളിപ്പേരുണ്ട്.[2]

ആഗുംബെയുടെ ഒരു പനോരമിക് ദൃശ്യം

മാൽഗുഡി ദിനങ്ങൾ

തിരുത്തുക

ആർ കെ നാരായണന്റെ പ്രശസ്തമായ "മാൽഗുഡി ഡേയ്സ്" ടെലിസീരിയലായപ്പോൾ മാൽഗുഡിയായി രൂപംമാറിയത് ഇവിടുത്തെ നാട്ടുമ്പുറങ്ങളായിരുന്നു.

  1. "Agumbe awash in monsoon magic". The Hindu. July 29, 2005. Archived from the original on 2012-10-23. Retrieved August 7, 2012.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-08-12.
"https://ml.wikipedia.org/w/index.php?title=ആഗുംബെ&oldid=4070702" എന്ന താളിൽനിന്ന് ശേഖരിച്ചത്