അഗത
(Agatha of Sicily എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവവിശുദ്ധയാണ് വിശുദ്ധ അഗത. മിന്നൽ, അഗ്നി ഇവയിൽ നിന്നും വിശ്വാസികളെ രക്ഷിക്കുന്ന വിശുദ്ധയായി അഗത കരുതപ്പെടുന്നു.
വിശുദ്ധ അഗത Saint Agatha of Sicily | |
---|---|
Virgin and Martyr | |
ജനനം | c. 231[2] Catania or Palermo |
മരണം | c. 251 Catania |
വണങ്ങുന്നത് | Roman Catholic Church Eastern Orthodox Churches Oriental Orthodoxy |
ഓർമ്മത്തിരുന്നാൾ | February 5 |
പ്രതീകം/ചിഹ്നം | shears, tongs, breasts on a plate |
മദ്ധ്യസ്ഥം | Sicily; bellfounders; breast cancer; bakers; Catania, Sicily; against fire;[3] earthquakes; eruptions of Mount Etna; fire; jewelers; martyrs; natural disasters; nurses; Palermo, Sicily; rape victims; San Marino; single laywomen; sterility; torture victims; volcanic eruptions; wet nurses; Zamarramala, Spain |
സിസിലിയിലെ പാലെർമോയിലോ കറ്റേനിയ(Palermo or Catania)യിലോ ആണ് ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. തികഞ്ഞ ദൈവവിശ്വാസിയായിരുന്നു ഇവർ. റോമൻ സ്ഥാനപതിയായ ക്വിന്തീനിയന്റെ (Quintinian ) ഇംഗിതത്തിന് വഴങ്ങാതിരുന്ന അഗതയെ അദ്ദേഹം ഒരു വേശ്യാലയത്തിൽ നിർബന്ധപൂർവം പാർപ്പിച്ചു. അവിടെ വച്ച് ഇവരുടെ മാറിടം ഛേദിച്ച് ക്രൂരമായ പീഡനങ്ങൾക്ക് വിധേയയാക്കി. എന്നാൽ വിശുദ്ധ പത്രോസിന്റെ (St. Peter) ദർശനത്താൽ ഇവരുടെ മുറിവുകളെല്ലാം അപ്രത്യക്ഷമായി എന്നു വിശ്വാസികൾ കരുതുന്നു. അഗതയുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് ഒന്നിലേറെ കഥകൾ നിലവിലുണ്ട്.
ആഘോഷങ്ങൾ
തിരുത്തുകഅഗത രക്തസാക്ഷിത്വം വരിച്ച ദിനമെന്നു കരുതപ്പെടുന്ന ഫെഫ്രുവരി 5 തിരുനാൾ ദിനമായി ആചരിക്കപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ Commissioned by Ercole Ragone to celebrate his elevation to the cardinalate; his titular church was Sant'Agata dei Goti.
- ↑ Date offered by Santo D'Arrigo, Il Martirio di Santa Agata (Catania) 1985, working back from her death in the Decian persecutions.
- ↑ "St. Agatha is the patron saint against fire. Take this day to establish a fire escape plan for the family and to practice a family fire drill" Catholic Culture: living the Catholic Life"
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകAgatha of Sicily എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ EB1911:Saint Agatha എന്ന താളിലുണ്ട്.