ഈനിഡ്

(Aeneid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിർജിൽ(പ്യൂബ്ലിയസ് വെർജീലിയസ് മാരോ) ബി.സി 29-ആമാണ്ടിനും ബി.സി 19-ആമാണ്ടിനും ഇടയിൽ ലത്തീൻ ഭാഷയിൽ രചിച്ച ഇതിഹാസകാവ്യമാണ് ഈനിഡ്.(Aeneid /ɪˈnɪd/; ലത്തീൻ: Aeneis [ae̯ˈneːɪs])[1] 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയ ഇതിഹാസമാണ്. ഡാക്റ്റൈലിക ഷഡ്‌വൃത്തത്തിൽ (dactylic hexameter) 9,896 വരികളുള്ള [2] ഇതിലെ ആദ്യത്തെ ആറ് വാല്യങ്ങൾ, നായകനായ ഈനിയസ് ട്രോയ് നഗരത്തിൽനിന്നും പോകുന്നതും ബാക്കി വാല്യങ്ങൾ ലാറ്റിനുകളുമായുള്ള യുദ്ധത്തെയും വർണ്ണിക്കുന്നു. ലത്തീൻ ഭാഷയിലെ ഏറ്റവും വലിയ ഇതിഹാസകാവ്യമാണ് ഈനിഡ്.[3].

Aeneas Flees Burning Troy, Federico Barocci, 1598 Galleria Borghese, Rome

രാജാവായ അഞ്ചീസെസിന്റെ(Anchises)യും ദേവതയായ വീനസിന്റേയും മകനാണ്‌ ഏനിയസ്. ഹോമറിന്റെ ഇലിയാഡിലെയും കഥാപാത്രവുമായ ഏനിയസ്, ഈനിഡിൽ റോമുലസിന്റെയും റിമസിന്റെയും പിതാമഹനാണ്‌.

അവലംബംതിരുത്തുക

  1. Magill, Frank N. (2003). The Ancient World: Dictionary of World Biography, Volume 1. Routledge. പുറം. 226. ISBN 1135457409.
  2. Gaskell, Philip (1999). Landmarks in Classical Literature. Chicago: Fitzroy Dearborn. പുറം. 161. ISBN 1-57958-192-7.
  3. http://anjalilibrary.com/malayalam-book/964-%E0%B4%88%E0%B4%A8%E0%B4%BF%E0%B4%A1%E0%B5%8D
 
Map of Aeneas's journey
"https://ml.wikipedia.org/w/index.php?title=ഈനിഡ്&oldid=2522447" എന്ന താളിൽനിന്ന് ശേഖരിച്ചത്