ദൈവത്തിന്റെ പ്രവൃത്തി
ദൈവത്തിന്റെ പ്രവൃത്തി എന്നത് ഒരു നിയമ സംബന്ധമായ വാക്കാണ്. ആർക്കും ഉത്തവാദിത്വം ഏറ്റെടുക്കാൻ കഴിയാത്ത മനുഷ്യന്റെ നിയന്ത്രണത്തിലല്ലാത്ത സംഭവങ്ങൾ, പെട്ടെന്നുണ്ടാവുന്ന ദുരന്തങ്ങൾ പ്രകൃതിക്ഷോഭങ്ങൾ എന്നിവയെല്ലാം കുറിക്കാനാണ് ഈ പദം ഉപയോഗിക്കുന്നത്.[1][2]
ഉത്ഭവം
തിരുത്തുകനഷ്ടം കുറയ്ക്കുന്നതിന് ഉള്ള നെപ്പോളിയൻ കോഡായ ഫോഴ്സ് മജ്യൂർ അല്ലെങ്കിൽ ആക്റ്റ് ഓഫ് ഗോഡ് ക്ലോസിൽ നിന്നാണ് ഈ പ്രയോഗം വന്നത്.[3]
കരാറുകളിൽ
തിരുത്തുകവിവിധ കരാറുകളിൽ കരാർകക്ഷികളുടെ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാലുണ്ടാവുന്ന കഷ്ടനഷ്ടങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്നും വിമുക്തമാവാനായുള്ള മുന്നറിയിപ്പിനായാണ് ഈ പദം ഉപയോഗിക്കുന്നത്. ദൈവത്തിന്റെ പ്രവൃത്തി മൂലം എന്തെങ്കിലും തരത്തിലുള്ള കഷ്ടനഷ്ടങ്ങൾ ഉണ്ടായാൽ അത് കരാർകക്ഷികൾ ഏറ്റെടുക്കില്ല എന്ന് എതിർകക്ഷിക്ക് മുന്നറിയിപ്പ് നൽകുന്നു.
ഉദാഹരണത്തിന് ഒരു കല്യാണമണ്ഡപം ഒരു നിശ്ചിത ദിവസത്തേക്ക് ഒരുമാസം മുൻപ് ബുക്കുചെയ്യുന്നു. കല്യാണദിവസത്തിനുമുൻപ് സംഭവിക്കുന്ന ഒരു ഭൂകമ്പത്തിൽ ഈ മണ്ഡപം നശിച്ചുപോകുന്നു. കല്യാണമണ്ഡപം പുനർനിർമ്മിച്ച് കല്യാണത്തിന് നൽകുക എന്നത് ചെറിയ കാലയളവിൽ സാധ്യമല്ല. അങ്ങനെ ചെയ്യണമെങ്കിൽ വളരെയധികം പണച്ചെലവും മനുഷ്യാധ്വാനവും വേണ്ടിവരും. ഇതിൽനിന്നും ഒഴിവാകാനായി കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥൻ ഈ ഭൂകമ്പത്തിന്റെയും അതുമൂലം കല്യാണപാർട്ടികൾക്ക് മണ്ഡപം നൽകാനാവാതെവരുന്ന അവസ്ഥയുടെയും തന്മൂലമുണ്ടാവുന്ന നഷ്ടങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയില്ല എന്ന് കരാറിൽ എഴുതിച്ചേർക്കാനായാണ് ഈ പദം ഉപയോഗിക്കുന്നത്.
ഇന്ത്യൻ നിയമത്തിൽ
തിരുത്തുക1989-ലെ റെയിൽവേ നിയമത്തിലെ വകുപ്പ് 93 പ്രകാരം ഗതാഗതത്തിലെ നഷ്ടം, നാശം, കേടുപാടുകൾ അല്ലെങ്കിൽ അപചയം, അല്ലെങ്കിൽ ഏതെങ്കിലും ചരക്ക് വിതരണം ചെയ്യാതിരിക്കൽ എന്നിവയ്ക്ക് റെയിൽവേ ഭരണകൂടം ഉത്തരവാദിയായിരിക്കാത്ത അവസ്ഥകളിൽ ഒന്നാമത്തേത് (എ) ആയി നൽകിയിരിക്കുന്നത് ദൈവത്തിന്റെ പ്രവൃത്തി ആണ്.[4]
ഒരു വിധിയുമായി ബന്ധപ്പെട്ട് പ്രകൃതിയിലെ ഏതെങ്കിലും ശക്തികളുടെ പ്രവർത്തനത്താൽ സംഭവിച്ചതല്ലെങ്കിൽ തീപിടിത്തം ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറയാനാവില്ലെന്ന് ഇന്ത്യൻ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.[5]
ദൈവത്തിന്റെ പ്രവൃത്തികൾ എന്ന് വിളിക്കുന്ന പ്രവൃത്തികൾക്ക്, i) പ്രകൃതിശക്തികൾ മൂലമുള്ളത് ii) മനുഷ്യ ഇടപെടൽ ഇല്ലാത്തത്, കൂടാതെ, iii) അത്തരം സംഭവങ്ങൾ പ്രതീക്ഷിക്കുന്നതിന് ന്യായമായ കാരണങ്ങളൊന്നുമില്ല എന്നീ മൂന്ന് മാനദണ്ഡങ്ങൾ പാലിക്കണം.[6]
ഇവകാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "കാരണമൊന്നും കണ്ടെത്താനാവാത്ത തീപിടിത്തം ദൈവത്തിന്റെ പ്രവൃത്തിയല്ല: സുപ്രീം കോടതി". Retrieved 2022-08-19.
- ↑ "Legally Speaking, What is an Act of God?".
- ↑ "Explained: What counts as 'Act of God'?" (in ഇംഗ്ലീഷ്). 2020-09-05. Retrieved 2022-08-20.
- ↑ "Section 93 in The Railways Act, 1989".
- ↑ NETWORK, LIVELAW NEWS (2022-01-06). "Fire Accident Can't Be Termed 'Act Of God' If It Did Not Happen Due To External Natural Forces : Supreme Court" (in ഇംഗ്ലീഷ്). Retrieved 2022-08-19.
- ↑ Shukla, Aparna (2021-07-10). "Know All About Vis Major (Act of God)" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2022-08-19. Retrieved 2022-08-19.