നിലമ്പുന്ന
(Acrotrema arnottianum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡില്ലിനേസി സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഒരു ബഹുവർഷകുറ്റിച്ചെടിയാണ് നിലമ്പുന്ന (ശാസ്ത്രീയനാമം: Acrotrema arnottianum). തെക്കേഇന്ത്യയിൽ പ്രത്യേകിച്ചും കേരളത്തിലെയും തമിഴ്‌നാട്ടിലെയും പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നു[1]. വളരെ ചെറിയ ഒരു ചെടിയാണ് നിലമ്പുന്ന. പൂക്കൾക്ക് തിളങ്ങുന്ന മഞ്ഞനിറമാണ്. കഷണ്ടിക്കും മുടിപൊഴിച്ചിലിനും എതിരെ കേരളത്തിലെ പത്തനംതിട്ടയിലുള്ള മലവേടൻ വിഭാഗത്തിലുള്ളവർ ഈ ചെടി കൂട്ടിയുണ്ടാക്കിയ എണ്ണ ഉപയോഗിക്കുന്നു[2]. പത്തനംതിട്ടയിലെ നാട്ടുവൈദ്യന്മാർ ഇതിന്റെ ഇല അരച്ചുണ്ടാക്കുന്ന ലേപനം തലവേദനയ്ക്കെതിരെ ഉപയോഗിക്കുന്നു[3].
നിലമ്പുന്ന | |
---|---|
നിലമ്പുന്ന പൂവും ഇലയും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | (unplaced)
|
Family: | |
Genus: | |
Species: | A. arnottianum
|
Binomial name | |
Acrotrema arnottianum |
അവലംബം
തിരുത്തുക- ↑ http://tbgri.in/plantinfo/plant01042003_Local/PlantList/Manage/staticsearch.asp?SrchId=0&Srchtext=&id=&subtype=&PageNo=3
- ↑ http://nopr.niscair.res.in/handle/123456789/5085
- ↑ Indian Journal of Traditional Knowledge Vol.8(3), July 2009 - pp.334-337
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Acrotrema arnottianum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.