കുറിച്ചിൽ
(Acanthurus triostegus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അക്കാന്തുറിഡേ (Acanthuridae) കുടുംബത്തിൽപ്പെട്ട ഒരു കടൽമത്സ്യമാണ് കുറിച്ചിൽ (Convict Surgeon Fish)[1] .(ശാസ്ത്രീയനാമം: Acanthurus triostegus). ഈ മത്സ്യത്തിനു ശരാശരി 13 സെന്റിമീറ്റർ വലിപ്പം വയ്ക്കുന്നു. പാർശ്വങ്ങളിൽ കുറുകേയുള്ള വരകൾ കാണാം. ജയിൽപ്പുള്ളികളുടെ യൂണീഫോമിനെ ഓർപ്പെടുത്തുന്നതുകൊണ്ടാണ് ഇവയ്ക്ക് കൺവിക്ട് സർജിയോൺ ഫിഷ് എന്ന് പേരുവന്നത്. ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്. ഭക്ഷണമായും ഉപയോഗിക്കാവുന്ന ഈ മത്സ്യം അക്വേറിയം ആവശ്യങ്ങൾക്കാണ് അധികം ഉപയോഗിച്ചുകണ്ടുവരുന്നത്. നല്ല ഭംഗിയുള്ള ഒരു മത്സ്യമാണിത്. വരിപ്പാറ, നെലാലൻ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു.
കുറിച്ചിൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. triostegus
|
Binomial name | |
Acanthurus triostegus |
അവലംബം
തിരുത്തുക- മത്സ്യങ്ങളുടെ ലോകം (സുരേഷ് മണ്ണാറശാല) ISBN 978-8L-264-3L75-5
- "Acanthurus triostegus". Integrated Taxonomic Information System. Retrieved 30 January 2006.
- Froese, Rainer, and Daniel Pauly, eds. (2005). "Acanthurus triostegus" in ഫിഷ്ബേസ്. 10 2005 version.
Acanthurus triostegus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.