അബു നുവാസ്

(Abu Nuwas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അബു-നുവാസ് അൽ-ഹസൻ ബെൻ ഹനി അൽ-ഹകമി (750810), അഥവാ അബു-നുവാസ് (അറബി:ابونواس), ഒരു പ്രശസ്തനായ അറബി കവിയായിരുന്നു. പേർഷ്യയിലെ അഹ്വാസ് അറബ് - പേർഷ്യൻ വംശജനായി അബു-നുവാസ് ജനിച്ചു. അബു നുവാസ് എന്നത് ഇരട്ടപ്പേരാണ്. തോൾ വരെ നീണ്ടുകിടക്കുന്ന മുടി കാരണമാണ് 'മുടിക്കെട്ടിന്റെ അച്ഛൻ' എന്നർത്ഥം വരുന്ന ഈ പേര് ഇദ്ദേഹത്തിന് ലഭിച്ചത്.[1]

Abu Nuwas
Abu Nuwas drawn by Khalil Gibran in 1916
Abu Nuwas drawn by Khalil Gibran in 1916
ജനനംAbū Nuwās al-Ḥasan ibn Hānī al-Ḥakamī
c.  756
Ahvaz, Abbasid Caliphate
മരണംc. 814 (വയസ്സ് 57–58)
Baghdad, Abbasid Caliphate
തൊഴിൽPoet

ക്ലാസിക്കൽ അറബി കവികളിൽ ഏറ്റവും മഹാന്മാരിൽ ഒരാളായി അബു-നുവാസിനെ കരുതുന്നു. അദ്ദേഹം അറബി കവിതയുടെ എല്ലാ വിഭാഗങ്ങളിലും അഗ്രഗണ്യനായി. അദ്ദേഹത്തിന്റെ വീഞ്ഞുകവിതകൾ (ഖമ്രിയത്ത്), മദ്ധ്യപൂർവ്വ ദേശത്തെ മുതിർന്നവരും കുട്ടികളുമായുള്ള ലൈംഗികബന്ധത്തെ കുറിച്ചുള്ള കവിതകൾ (മുദ്ദക്കറാത്ത്) എന്നിവ അദ്ദേഹത്തെ പ്രശസ്തനാക്കി. അറബി നാടൻ കഥകളിൽ അബു നുവാസ് പരാമർശിക്കപ്പെടുന്നു. ആയിരത്തൊന്ന് അറേബ്യൻ രാവുകളിൽ അബുനുവാസിന്റെ പേര് പല തവണ പരാമർശിച്ചിട്ടുണ്ട്.

ആദ്യകാലജീവിതവും കൃതികളും

തിരുത്തുക

ബാനു ഹുകാമിലെ ജിസാനി ഗോത്രവർഗ്ഗക്കാരനായിരുന്നു അബു നുവാസിന്റെ അച്ഛൻ (ഹനി എന്നായിരുന്നു പേര്). മർവാൻ രണ്ടാമന്റെ സൈനികനായിരുന്നു ഇദ്ദേഹം. അബു നുവാസ് തന്റെ അച്ഛനെ ഒരിക്കലും കണ്ടിട്ടില്ല. ഇദ്ദേഹത്തിന്റെ അമ്മ പേർഷ്യക്കാരിയായിരുന്നു. ഗോ‌ൾബാൻ എന്നായിരുന്നു പേര്. നെയ്ത്തുകാരിയായിരുന്നു ഇവർ. ഇദ്ദേഹത്തിന്റെ പല ജീവചരിത്രങ്ങളിലും ജനനത്തീയതി വ്യത്യസ്തമായാണ് കൊടുത്തിരിക്കുന്നത്. 747 മുതൽ 762 വരെയുള്ള വർഷങ്ങളിലാണ് ഇദ്ദേഹം ജനിച്ചത് എന്ന് പ്രസ്താവനയുണ്ട്. ചിലർ പറയുന്നത് ഇദ്ദേഹം ബസ്രയിലാണ്[2] ജനിച്ചതെന്നാണ്. ഡമാസ്കസ്, ബുസ്ര, അഹ്വാസ്[അവലംബം ആവശ്യമാണ്] എന്നിവിടങ്ങളിലാണ് ജനിച്ചെതെന്നും അവകാശപ്പെടുന്നവരുണ്ട്.

കുട്ടിയായിരുന്നപ്പോൾത്തന്നെ തന്റെ മാതാവ് ഇദ്ദേഹത്തെ ബസ്രയിലെ, സാദ് അൽ-യഷിര എന്ന പലചരക്കുകടക്കാരന് വിറ്റു. ഇദ്ദേഹം പിന്നീട് ബാഗ്ദാദിലേയ്ക്ക് കുടിയേറി. വലിബാ ഇബ്ൻ അൽ-ഹുബാബിനൊപ്പമായിരിക്കണം ഇദ്ദേഹം പോയത്. സരസമായ കവിതയിലൂടെ ഇദ്ദേഹം പെട്ടെന്നുതന്നെ പ്രസിദ്ധനായി. പരമ്പരാഗതമായ ശൈലിയിൽ മരുഭൂമിയെപ്പറ്റി മാത്രമല്ല, നാഗരികജീവിതവും മദ്യത്തിന്റെയും മദ്യപാനത്തിന്റെയും സുഖങ്ങളും (ഘമ്രിയത്), തമാശകളും (മുജൂനിയത്) ഇദ്ദേഹത്തിന്റെ കവിതകളിലെ വിഷയമായി. നായാടലിനെപ്പറ്റിയുള്ള കവിതകളും; ആൺകുട്ടികളെയും സ്ത്രീകളെയും ലൈംഗിക വസ്തുക്കളായി കണ്ടുകൊള്ളുള്ള തരം കവിതകളും; ചിലരെ പ്രകീർത്തിച്ചുകൊണ്ടുള്ള കവിതകളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന് ഇദ്ദേഹം പ്രസിദ്ധനായിരുന്നു. പുരുഷന്മാർ ലൈംഗികമായി നിഷ്ക്രിയരാകുന്നതും സ്ത്രീകൾ വിഷയാസക്തരാകുന്നതും ഇദ്ദേഹത്തിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. ആൺകുട്ടികളോടുള്ള "പ്രേമത്തെ" ഇദ്ദേഹം വാഴ്ത്തിയിട്ടുണ്ടെങ്കിലും സ്ത്രീകളിലെ സ്വവർഗ്ഗരതിയെപ്പറ്റി ഇദ്ദേഹം സഹിഷ്ണുതകാണിച്ചിരുന്നില്ല. സ്ത്രീകളുടെ സ്വവർഗ്ഗസ്നേഹം ബാലിശമായാണ് ഇദ്ദേഹം കണ്ടിരുന്നത്. സ്വയംഭോഗത്തെപ്പറ്റിയും ഇദ്ദേഹം കവിതകൾ രചിച്ചിട്ടുണ്ട്. ഇസ്ലാം മതം നിഷിദ്ധമായി കരുതുന്ന ഇത്തരം വിഷയങ്ങളെപ്പറ്റി കവിതയെഴുതുന്നതിലൂടെ സമൂഹത്തെ ഞെട്ടിക്കുന്നതിൽ അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നു.

  1. Esat Ayyıldız. "Ebû Nuvâs’ın Şarap (Hamriyyât) Şiirleri". Bozok Üniversitesi İlahiyat Fakültesi Dergisi 18 / 18 (2020): 147-173.
  2. Garzanti

കൂടുതൽ വായനയ്ക്ക്

തിരുത്തുക
  • കെന്നഡി, ഫിലിപ്പ് എഫ്. (1997). ദി വൈൻ സോങ് ഇൻ ക്ലാസ്സിക്കൽ അറബിക് പൊയട്രി: അബു നുവാസ് ആൻഡ് ദി ലിറ്റററി ട്രഡിഷൻ. ഓപ്പൺ യൂണിവേഴ്സിറ്റി പ്രസ്സ്. ISBN 0-19-826392-9. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • കെന്നഡി, ഫിലിപ്പ് എഫ്. (2005). അബു നുവാസ്: എ ജീനിയസ് ഓഫ് പൊയട്രി. വൺവേൾഡ് പ്രെസ്സ്. ISBN 1-85168-360-7. {{cite book}}: Cite has empty unknown parameter: |coauthors= (help)
  • ലേസി, നോറിസ് ജെ. (1989). "ദി കെയർ ആൻഡ് ഫീഡിംഗ് ഓഫ് ഗസെൽസ് – മിഡീവൽ അറബിക് ആൻഡ് ഹീബ്രൂ ലവ് പൊയട്രി". In മോഷെ ലാസർ (ed.). പൊയറ്റിക്സ് ഓഫ് ലഫ് ഇൻ ദി മിഡിൽ ഏജസ്. ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റി പ്രെസ്സ്. pp. 95–118. ISBN 0-913969-25-7.
  • ഫ്രൈ, റിച്ചാർഡ് നെൽസൺ (1975). ദി ഗോൾഡൻ ഏജ് ഓഫ് പേർഷ്യ. p. 123. ISBN 0-06-492288-X.
  • അബു നുവാസ്. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അബു_നുവാസ്&oldid=3913052" എന്ന താളിൽനിന്ന് ശേഖരിച്ചത്