അബ്ദുസലാം
ഡോ. മുഹമ്മദ് അബ്ദുസലാം : (Urdu: السلام عبد محمد) (January 29, 1926 – November 21, 1996).
അടിസ്ഥാന ബലങ്ങളെആസ്പദമാക്കി നടത്തിയ ഗവേണത്തിനു ഭൗതിക ശാസ്ത്ര നൊബേൽ പുരസ്‌കാരം നേടിയ പാകിസ്താനി ശാസ്ത്രജഞൻ. അടിസ്ഥാന ബലങ്ങളായ വൈദ്യുത്കാന്തതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്കാണ് Sheldon Glashow, Steven Weinberg എന്നിവരോടൊപ്പം 1979ലെ നൊബെൽ സമ്മാനം പങ്കിട്ടത്. നൊബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വ്യക്തിയും ആദ്യ പാകിസ്താൻകാരനും എന്ന ബഹുമതിയും സലാമിനുള്ളതാണ്.
വിദ്യാഭ്യാസം
തിരുത്തുകലാഹോറിലും തുടർന്ന് കേംബ്രിഡ്ജിലുമാനു വിദ്യാഭ്യാസം ചെയ്തത്.മുപ്പത്തിയൊന്നാമത്തെ വയസ്സില റോയൽ സൊസൈറ്റി ഫെല്ലോ ആയി തെരഞ്ഞെടുക്കപ്പെട്ടു.അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു സലാം.1961 മുതൽ പാകിസ്താന്റെ ശാസ്ത്ര ഉപദേഷ്ടാവാണ്. 1964 മുതൽ ഇറ്റലിയിലെ ഇന്റർ നാഷണൽ സെന്റർ ഫോർ തിയ്യററ്റിക്കൽ ഫിസിക്സിന്റെ ഡയറക്ടർ സേവനമനുഷ്ടിച്ചു
ശാസ്ത്ര ജീവിതം
തിരുത്തുകഗ്ലിഷൗ,വെബെർഗ്, എന്നിവരോടൊപ്പമാണ് 1979-ൽ സലാമിന് നോബൽ സമ്മാനം കിട്ടിയത്.വിദ്യുത്കാന്ത ബലവും ദുർബല അണുകേന്ദ്രബലവും സമന്വയിപ്പിച്ച് ഇലക്ട്രോവീക്ക് സിദ്ധാന്തം എന്ന പേരിൽ ആവിഷ്കരിച്ച യൂനിഫെഡ് സിദ്ധാന്തത്തിനാണ് ഈ മൂന്നു പേർക്കും നോബൽ സമ്മാനം ലഭിച്ചത്.[2]
അവലംബം
തിരുത്തുക- ↑ http://www.chowk.com/articles/8387 -Dr Abdus Salam - The ’Mystic’ scientist
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- 1979 Nobel Prize Distribution Ceremony - Video
- Documentary Film on the Science and Life of Dr. Abdus Salam[പ്രവർത്തിക്കാത്ത കണ്ണി]
- Pakistan’s contribution to the LHC (Large Hadron Collider)
- An Interview - Part 1 of 4
- An Interview - Part 2 of 4
- An interview - Part 3 of 4
- An Interview - Part 4 of 4
- A short clip of Professor Dr. Abdus Salam delivering a scientific lecture
- The Abdus Salam International Centre for Theoretical Physics
- Abdus Salam: Nobel Laureate Par Excellence Archived 2011-09-28 at the Wayback Machine. [contains photos and hand-written notes from family archives]