അബ്ദുല്ല ഇബ്നു മസൂദ്

(Abdullah, son of Masud എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുഹമ്മദ് നബിയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയും ആദ്യകാലവിശ്വാസികളിലൊരാളുമായിരുന്നു അബ്ദുല്ല ഇബ്നു മസൂദ് (അറബി:  عبدالله بن مسعود). വളരെ ചെറുപ്പത്തിൽ തന്നെ നബിയെ ശുശ്രൂഷിച്ചുകൊണ്ട് അദ്ദേഹത്തോടൊപ്പം അബ്ദുല്ല വസിച്ചുവന്നു. ഇതിനാൽ ഇദ്ദേഹം നബികുടുംബത്തിലെ ഒരംഗമാണെന്നുപോലും സംശയിക്കപ്പെട്ടിട്ടുണ്ട്. നബിയുടെ സന്തതസഹചാരി ആയിരുന്ന അബ്ദുല്ല, പ്രവാചകന്റെ നാവിൽനിന്നുതന്നെയാണ് പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയത്. ഇദ്ദേഹത്തിന്റെ ശ്രുതിമധുരമായ ഖുർആൻപാരായണം നബിയുടെതന്നെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. നബിയുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നതുകൊണ്ട് നബിയുടെ ജീവിതചര്യയെക്കുറിച്ച് മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതൽ ഇദ്ദേഹത്തിന് അറിയാമായിരുന്നു. ഖുർആനിലും സുന്നത്തിലും ഉണ്ടായിരുന്ന പാണ്ഡിത്യം മൂലം ഖലീഫാ ഉമറിന്റെ കാലത്ത് അബ്ദുല്ല കൂഫാക്കാർക്ക് മതകാര്യങ്ങൾ പഠിപ്പിക്കുവാൻ നിയുക്തനായി. ചുരുങ്ങിയ കാലംകൊണ്ട് കൂഫ ഒരു വിജ്ഞാനകേന്ദ്രമാക്കി മാറ്റുവാൻ ഇദ്ദേഹത്തിനു സാധിച്ചു. നബിയുമൊത്ത് മിക്ക യുദ്ധങ്ങളിലും ഈ ശിഷ്യനും പങ്കു വഹിക്കുകയും ധീരത പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അബ്ദുല്ല പ്രഗല്ഭനായ ഒരു ഹദീസ് ഉദ്ധാരകൻകൂടിയാണ്. ഇദ്ദേഹം എ.ഡി. 650-ൽ മദീനയിൽ നിര്യാതനായി.

അബ്ദുല്ല ഇബ്നു മസൂദ്
Disciple of Muhammad, Historian
മരണംc. 650 C.E.
വണങ്ങുന്നത്Islam
സ്വാധീനങ്ങൾMuhammad
സ്വാധീനിച്ചത്Future commentators and traditionalists.
 കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുല്ല ഇബ്നു മസൂദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അബ്ദുല്ല_ഇബ്നു_മസൂദ്&oldid=3623300" എന്ന താളിൽനിന്ന് ശേഖരിച്ചത്