എ.ആർ. ആന്തുലെ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(A. R. Antulay എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായിരുന്നു ഏ.ആർ. ആന്തുലെ എന്ന അബ്ദുൾ റഹ്മാൻ ആന്തുലെ (9 ഫെബ്രുവരി 1929 – 2 ഡിസംബർ 2014).

Abdul Rehman Antulay
अब्दुल रेहमान अंतुले
7th മഹാരാഷ്ട്ര മുഖ്യമന്ത്രി
ഓഫീസിൽ
9 June 1980 – 12 January 1982
മുൻഗാമിശരത് പവാർ
പിൻഗാമിബാബാസാഹബ് ബോസ്ലെ
Member of the ഇന്ത്യൻ Parliament
for കൊളാബ ലോക്സഭാ മണ്ഡലം
ഓഫീസിൽ
1989–1998
മുൻഗാമിദിനകർ പാട്ടീൽ
പിൻഗാമിറാംഷേത്ത് താക്കൂർ
ഓഫീസിൽ
2004–2009
മുൻഗാമിറാംഷേത്ത് താക്കൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം(1929-02-09)9 ഫെബ്രുവരി 1929
മരണം2 ഡിസംബർ 2014(2014-12-02) (പ്രായം 85)
മുംബൈ, ഇന്ത്യ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്

ജീവിതരേഖ

തിരുത്തുക

അദ്ദേഹം‌‌‌‌ ഹാഫിസ് അബ്ദുൾ‌‌‌‌‌‌ ഗഫൂറിന്റെയും‌‌‌‌ സൊഹ്രാബിയുടേയും‌‌‌‌ മകനായി മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ‌‌‌‌ ജനിച്ചു. . എം.എൽ.എ., എം.പി., സംസ്ഥാനമന്ത്രി, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം വഹിച്ച ഏക മുസ്ലിം വിഭാഗക്കാരനാണ്. 1980 ജൂൺ മുതൽ 1982 ജനവരിവരെയാണ് മുഖ്യമന്ത്രിയായിരുന്നത്.

മഹാരാഷ്ട്ര നിയമസഭയിൽ 1962 മുതൽ '76 വരെ അംഗമായിരുന്നു. ഈ കാലയളവിൽ വിവിധ വകുപ്പുകളിൽ മന്ത്രിയായി. 1976 മുതൽ '80 വരെ രാജ്യസഭാംഗമായി. 1980-ൽ വീണ്ടും നിയമസഭാംഗം. '89 വരെ എം.എൽ.എ.യായി തുടർന്നു. പിന്നീട് രണ്ടുതവണ വീണ്ടും എം.പി.യായി. 1995 ജൂൺ മുതൽ '96 മെയ് വരെ കേന്ദ്ര ആരോഗ്യമന്ത്രി. 2004-ൽ മൻമോഹൻസിങ് മന്ത്രിസഭയിൽ ന്യൂനപക്ഷക്ഷേമ മന്ത്രിയായി.

സിമന്റ് കുംഭകോണം

തിരുത്തുക

ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ട ആന്തുലെ സിമന്റ് കുംഭകോണത്തിൽപ്പെട്ട് അദ്ദേഹത്തിന് സ്ഥാനം രാജിവെക്കേണ്ടിവന്നു.

ഭാര്യ : നർ‌‌ഗീസ് ആന്തുലേ

  • പാർലമെന്ററി പ്രിവിലേജ്
  • മഹാജൻ - അവാർഡ്;
  • അപ്പോയിന്റ്മെന്റ് ഓഫ് എ ചീഫ് ജസ്റ്റീസ്;
  • ഡെമോക്രസി പാർലമെന്ററി ഓർ പ്രസിഡൻഷ്യൽ?


പുറം കണ്ണികൾ

തിരുത്തുക
മുൻഗാമി Chief Minister of Maharashtra
9 June 1980 - 12 January 1982
പിൻഗാമി


"https://ml.wikipedia.org/w/index.php?title=എ.ആർ._ആന്തുലെ&oldid=4092385" എന്ന താളിൽനിന്ന് ശേഖരിച്ചത്