8 പോയിന്റ് ആർട്ട് കഫേ
(8 Point Art Cafe എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊല്ലം ജില്ലയിലെ ആശ്രാമത്തു സ്ഥിതി ചെയ്യുന്ന ഒരു കലാ ഗ്യാലറിയും ലഘുഭക്ഷണശാലയുമാണു 8 പോയിന്റ് ആർട്ട് കഫേ (8 Point Art Cafe)[1] ബ്രിട്ടീഷ് റസിഡൻസി മതിൽക്കെട്ടിനുള്ളിലെ ഒരു കെട്ടിടം നവീകരിച്ചിട്ടാണു ജില്ലാ ടൂറിസം ഡെവലപ്മെന്റ് അഥോറിറ്റിയുടെ സഹായത്തോടെ കലാകാരൻ ഷെൻലി ഇതു നിർമ്മിച്ചത്. അഷ്ടമുടിക്കായലിന്റെ 8 മുടികൾ, 8 കലകൾ, ചിത്രകലയിലുപയോഗിക്കുന്ന 8 ബ്രഷുകൾ എന്നിവയെ സൂചിപ്പിക്കുന്നതാണു 8 പോയിന്റ് എന്ന പേര്.[2]
സ്ഥാപിതം | 2 ഒക്ടോബർ 2015 |
---|---|
സ്ഥാനം | ആശ്രാമം, കൊല്ലം |
നിർദ്ദേശാങ്കം | 8°53′47″N 76°35′10″E / 8.896463°N 76.586157°E |
Type | കലാ മ്യൂസിയം |
Collections | ചിത്രങ്ങളും പ്രതിമകളും |
Founder | ഷെൻലി |
Public transit access | കൊല്ലം കെ.എസ്.ആർ.ടി.സി. - 1.3 km കൊല്ലം ജംഗ്ഷൻ - 2.1 km കൊല്ലം ബോട്ടുജട്ടി - 1.3 km |
വെബ്‌വിലാസം | http://www.dtpckollam.com/ |
സൗകര്യങ്ങൾ
തിരുത്തുക- ഗ്യാലറി
- ലഘുഭക്ഷണശാല
- തീയേറ്റർ
- വായനശാല