ഫെബ്രുവരി 8
തീയതി
(8 ഫെബ്രുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 8 വർഷത്തിലെ 39-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 326 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 327).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1238 - മംഗോളുകൾ റഷ്യൻ നഗരമായ വ്ളാഡിമിർ കത്തിച്ചു.
- 1622 – ഇംഗ്ലണ്ടിലെ ജെയിംസ് ഒന്നാമൻ രാജാവ് ഇംഗ്ലീഷ് പാർലമെന്റ് പിരിച്ചു വിട്ടു.
- 1807 – എയ്‌ലോ യുദ്ധം – നെപ്പോളിയൻ ജെനറൽ ബെനിങ്സ്സെന്റെ നേതൃത്വത്തിലുള്ള റഷ്യയെ തോൽപ്പിച്ചു.
- 1837 – അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ടായി റിച്ചാർഡ് ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു.
- 1885 - ആദ്യത്തെ സർക്കാർ അംഗീകൃത ജാപ്പനീസ് കുടിയേറ്റക്കാർ ഹവായിയിലെത്തി.
- 2005 – ഇസ്രയേലും പാലസ്തീനും വെടിനിർത്തലിന് ധാരണയായി.
- 2014 - മെദിനയിലെ ഒരു ഹോട്ടലിൽ തീപിടിച്ച് 13 ഈജിപ്ഷ്യൻ തീർത്ഥാടകർ മരിച്ചു, 130 പേർക്ക് പരിക്കേറ്റു.