വിഖ്യാത ഇറ്റാലിയൻ ചലച്ചിത്രകാരൻ ഫെഡെറികോ ഫെല്ലിനി സംവിധാനം ചെയ്തതും 1963 ൽ പുറത്തിറങ്ങിയതുമായ ചലച്ചിത്രം ആണ് 8 ½.സിനിമയിലെ കഥാഖ്യാനത്തിൽ ഒരു ക്‌ളാസിക് ആണീ സിനിമ.ഫെല്ലിനിയുടെ സിനിമകളിൽ ആത്മകഥാംശം പ്രതിഫലിപ്പിയ്ക്കുന്ന ഒരു ചിത്രം കൂടിയാണ് 8 ½.

Original theatrical poster
സംവിധാനംഫെഡെറികോ ഫെല്ലിനി
നിർമ്മാണംAngelo Rizzoli
കഥFederico Fellini
Ennio Flaiano
തിരക്കഥFederico Fellini
Ennio Flaiano
Tullio Pinelli
Brunello Rondi
അഭിനേതാക്കൾMarcello Mastroianni
Claudia Cardinale
Anouk Aimée
Sandra Milo
സംഗീതംNino Rota
ഛായാഗ്രഹണംGianni Di Venanzo
ചിത്രസംയോജനംLeo Cattozzo
സ്റ്റുഡിയോCineriz
Francinex
വിതരണംColumbia Pictures (France)
Embassy Pictures (US)
റിലീസിങ് തീയതി
  • 14 ഫെബ്രുവരി 1963 (1963-02-14)
രാജ്യംഇറ്റലി
ഭാഷItalian
French
English
German
സമയദൈർഘ്യം138 മിനിറ്റുകൾ

തിരക്കഥ

തിരുത്തുക

ഫെഡെറിക്കോ ഫെല്ലിനി,തുലിയോ പിനെല്ലി,എനിയോ ഫ്ളയാന്നോ ,ബ്രൂണെല്ലൊ റോണ്ടി എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിട്ടുള്ളത് .

പ്രമേയം

തിരുത്തുക

നായകനായ ഗിഡോ അൻസെൽമി 43 കാരനായ ഒരു സിനിമാ സംവിധായകൻ ആണ്.തനിക്ക് ഉണ്ടായിരിക്കുന്ന ഡയറക്ടേർസ് ബ്ലോക്ക് പോലൊന്നിൽ നിന്ന് രക്ഷനേടുന്നതിനുള്ള അയാളുടെ പരിശ്രമം ആണ് സിനിമയുടെ കേന്ദ്ര പ്രമേയം.തന്റെ ജീവിതവുമായി ബന്ധമുള്ള പരാമർശങ്ങൾ ഉള്ള ഒരു സയൻസ് ഫിക്ഷൻ സിനിമയുടെ ചിത്രീകരണം നടന്നു വരവെ അയാൾക്ക് പെട്ടെന്ന് കലാപരവും ഭൗതികവുമായ ഒട്ടേറെ പ്രശ്‌നങ്ങൾ നേരിടെണ്ടി വരുന്നു.തുടർന്ന് താത്പര്യരാഹിത്യം അയാളെ കീഴടക്കുന്നു

ആഖ്യാനരീതി

തിരുത്തുക

ധ്വനി സാന്ദ്രങ്ങളായ സ്വപ്നരംഗങ്ങൾ, ഫാന്റസികൾ,മാന്ത്രികവും സർറിയലിസ്റ്റിക്കും ആയ ദ്യശ്യങ്ങൾ എന്നിവ കൊണ്ട് സമ്പന്നം ആണീ സിനിമ.ബ്ലാക്ക് ആന്റ് വൈറ്റിൽ ആണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

തിരുത്തുക

മാർസെലോ മാസ്ട്രിയാനിയാണ് ഗിഡോ ആയി അഭിനയിച്ചിരിക്കുന്നത്.

മറ്റ് അഭിനേതാക്കൾ

തിരുത്തുക
  • Anouk Aim�e as Luisa Anselmi, Guido's wife
  • Rossella Falk as Rossella, Luisa's best friend and Guido's confidante
  • Sandra Milo as Carla, Guido's mistress
  • Claudia Cardinale as Claudia, a movie star Guido casts as his Ideal Woman
  • Guido Alberti as Pace, a film producer
  • Mario Conocchia as Mario Conocchia, Guido's production assistant
  • Bruno Agostini as Bruno Agostini, the production director
  • Cesarino Miceli Picardi as Cesarino, the production supervisor
  • Jean Rougeul as Carini Daumier, a film critic
  • Mario Pisu as Mario Mezzabotta, Guido's friend
  • Barbara Steele as Gloria Morin, Mezzabotta's new young wife
  • Madeleine LeBeau as Madeleine, a French atcress
  • Caterina Boratto as a mysterious lady in the hotel
  • Eddra Gale as La Saraghina, a prostitute
  • Eugene Walter as an American journalist

അവാർഡുകൾ

തിരുത്തുക

രണ്ടു അക്കാദമി ആവാർഡുകൾ നേടി.മികച്ച വിദേശഭാഷാചിത്രത്തിനും മികച്ച വസ്ത്രാലങ്കാരത്തിനും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്ട്യൂട്ട് 2002 ൽ സംവിധായകർക്കിടയിൽ നടത്തിയ അഭിപ്രായസർവേ യിൽ എക്കാലത്തെയും മികച്ച മൂന്നാമത്തെ സിനിമയായി 81/2 തിരഞ്ഞെടുക്കപ്പെട്ടു.[1]

  1. "Directors' Top Ten Poll". British Film Institute. Retrieved 26 March 2007.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=8½&oldid=3793528" എന്ന താളിൽനിന്ന് ശേഖരിച്ചത്