72-ാമത് ഷിൻബു സ്ക്വാഡ്രൺ
ഇംപീരിയൽ ജാപ്പനീസ് ആർമിയുടെ ഒരു വ്യോമസേന സ്ക്വാഡ്രനാണ് 72-ാമത് ഷിൻബു സ്ക്വാഡ്രൺ (第72振武隊 Dai Nanajūni Shinbu-tai ) . 1945 ജനുവരി 30 ന് 113 എഡ്യൂക്കേഷണൽ ഫ്ലൈറ്റ് കോർപ്സ് എന്ന പേരിലാണ് ഈ സേന രൂപീകൃതമായത്. അതേ വർഷം മാർച്ച് 30 ന് ഈ യൂണിറ്റിനെ 72-ാം ഷിൻബു സ്ക്വാഡ്രൺ എന്ന് പുനർനാമകരണം ചെയ്തു. [1]
1945 മേയ് 25 ന് 72-ാമത് ഷിൻബു സ്ക്വാഡ്രൺ മെറ്റബാരു എയർഫീൽഡിൽ നിന്ന് വിട്ടുപോവുകയും ബൻസെയിയിലെ ഒരു രഹസ്യതാവളത്തിൽനിന്ന് പ്രവർത്തിക്കാനാരംഭിക്കുകയും ചെയ്തു. ഈ എയർബേസ് ഇപ്പോൾ കഗോഷിമ പെർഫെക്ചറിൽ സ്ഥിതിചെയ്യുന്ന മിനാമിസത്സുമ (南さつま市) നഗരത്തിന്റെ ഭാഗമാണ്. 72-ാമത്തെ ഷിൻബു സ്ക്വാഡ്രണിലെ രണ്ട് ടൈപ്പ് 99 പോർ വിമാനങ്ങൾ അമേരിക്കൻ ഡിസ്ട്രോയർ കപ്പലായ യുഎസ്‌എസ് ബ്രെയിനിനെ തകർത്തു. ഇതിൽ 66 പേർ കൊല്ലപ്പെടുകയും 78 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിനു ശേഷം സ്ക്വാഡ്രണിലെ പന്ത്രണ്ട് പേർ കൂടുതൽ ഉത്തരവുകൾക്കായി കാത്തിരിക്കാൻ കൊറിയയിലേക്ക് പുറപ്പെട്ടു.
കുറിപ്പുകൾ
തിരുത്തുക- ↑ Mako Sasaki. "Who Became Kamikaze Pilots, And How Did They Feel Towards Their Suicide Mission?" (PDF). The Concord Review. Archived from the original (PDF) on 2009-03-06. Retrieved 2010-12-21.
ഇതും കാണുക
തിരുത്തുക- യൂക്കിയോ അരാക്കി (1928-1945)
- ബാൻസി ടോക്കെ പീസ് മ്യൂസിയം
- കാമികേസ്