കമികാസെ
രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭാഗമായി പസഫിക് സമുദ്രം കേന്ദ്രീകരിച്ചു നടന്ന അമേരിക്കൻ ജാപ്പനീസ് പോരാട്ടങ്ങളുടെ രണ്ടാം പാദത്തിൽ ജാപ്പനീസ് സൈന്യം അമേരിക്കക്ക് നേരെ ഉപയോഗിച്ച ഒരു ചാവേർ ആക്രമണ രീതിയുടെ പേരാണ് കമികാസെ (കമികാസി, കമകാസി എന്നീ പേരുകളിലും വിശേഷിപ്പിക്കാറുണ്ട്). ഈ വാക്കിന് ജപ്പാൻ ഭാഷയിലുള്ള അർഥം വിശുദ്ധ കാറ്റ് എന്നാണ്. ബോംബുകൾ ഘടിപ്പിച്ച യുദ്ധ വിമാനങ്ങൾ ജാപ്പനീസ് പൈലറ്റുമാർ അമേരിക്കൻ കപ്പലുകളിലേക്ക് ഇടിച്ചിറക്കുന്ന ആക്രമണ രീതിയായിരുന്നു കമികാസെ.
അവലംബം
തിരുത്തുക- ↑ Bunker Hill CV-17, Fotographic History of the U.S Navy