സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി
കേരളത്തിലെ കോട്ടയം ജില്ലയിലെ സ്കൂൾ
(33072 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം ജില്ലയിലെ പുതുപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂളിൽ ക്ലാസുകൾ തുടങ്ങിയത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1] 1931 മെയ് 18 ന് ഈ വിദ്യാലയം ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. 1983ൽ സ്‌കൂൾ ഗേൾസ് ഹൈസ്‌കൂളും 1992ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുമായി മാറി.
പൂർവ്വ വിദ്യാർത്ഥികൾ
തിരുത്തുക- ഉമ്മൻചാണ്ടി[1]
- ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ)
ശതാബ്ദി ആഘോഷം
തിരുത്തുക2017 ൽ സ്കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ നടന്നിരുന്നു. പുതുപ്പള്ളിയുടെയും സ്‌കൂളിന്റെയും ചരിത്രം വിശദമാക്കുന്ന ‘കാഴ്ച’ എന്ന പ്രദർശനം നടത്തി. സുവനീർ പ്രസിദ്ധീകരിച്ചു.
അവലംബം
തിരുത്തുക- ↑ 1.0 1.1 "പുതുപ്പള്ളിക്കാരുടെ അഭിമാനമായ സ്‌കൂളിന് നൂറുവയസ്". സുപ്രഭാതം. August 26, 2016. Archived from the original on 2020-08-20. Retrieved August 20, 2020.
{{cite web}}
: CS1 maint: bot: original URL status unknown (link)