30 സെയിന്റ് മേരി ആക്സ്
ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് 30 സെയിന്റ് മേരി ആക്സ്(ഇംഗ്ലീഷ്: 30 St Mary Axe). ഇത് ദ് ഗെർകിൻ (the Gherkin) എന്നും അറിയപ്പെടാറുണ്ട്. 2003 ഡിസംബറിൽ പൂർത്തിയായ ഈ കെട്ടിടം 2004 ഏപ്രിലിൽ തുറന്നുകൊടുത്തു.[1] 180 മീറ്റർ ഉയരമുള്ള ഈ കെട്ടിടത്തിൽ 41 നിലകളാണുള്ളത്. മുൻപ് ബാൾടിക് എക്സ്ചേഞ്ച് നിലനിന്നിടത്താണ് സെയിന്റ് മേരീസ് ആക്സ് പടുതുയർത്തിയത്. 1992-ൽ ഐറിഷ് ആർമിയുടെ ബോംബാക്രമണത്തിൽ ഈ കെട്ടിടത്തിന് സാരമായ ക്ഷതം സംഭവിക്കുകയായിരുന്നു. പിന്നീട് ആ കെട്ടിടം പൊളിച്ചുമാറ്റി 2001-ൽ 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണത്തിന് ആരംഭം കുറിച്ചു.
30 സെയിന്റ് മേരി ആക്സ് 30 St Mary Axe | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
തരം | ഓഫീസ് |
സ്ഥാനം | ലണ്ടൻ, യു. കെ |
നിർദ്ദേശാങ്കം | 51°30′52″N 00°04′49″W / 51.51444°N 0.08028°W |
നിർമ്മാണം ആരംഭിച്ച ദിവസം | 2001 |
പദ്ധതി അവസാനിച്ച ദിവസം | 2003 |
Opening | 28 ഏപ്രിൽ 2004[1][2] |
ചിലവ് | £138,000,000.00 (land cost £90,600,000.00)[3] adjusted by inflation:£229909218 (land cost £160595696)[3] |
Height | |
മേൽക്കൂര | 180 മീറ്റർ (591 അടി) |
സാങ്കേതിക വിവരങ്ങൾ | |
നിലകൾ | 41 |
തറ വിസ്തീർണ്ണം | 47,950 ച. മീ. (516,100 sq ft) |
രൂപകൽപ്പനയും നിർമ്മാണവും | |
വാസ്തുശില്പി | Foster and Partnersഫോസ്റ്റെർ ആൻഡ് പാർട്നർസ് |
Structural engineer | അറുപ് |
പ്രധാന കരാറുകാരൻ | സ്കാൻസ |
References | |
[4] |
പ്രശസ്ത വാസ്തുശില്പി നോർമാൻ ഫോസ്റ്ററും സംഘവുമാണ് കെട്ടിടത്തിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്. സാധാരണ അംബരചുംബികളിൽനിന്നും വ്യത്യസ്തമായി, ചതുരസ്തംഭാകൃതിയിലോ സ്തൂപികാകൃതിയിലോ ഉള്ളതല്ല എന്നതാണ് 30 സെയിന്റ് മേരി ആക്സിന്റെ ശ്രദ്ധേയതയ്ക്ക് പിന്നിലെ ഒരു ഘടകം. ലണ്ടൺ നഗരത്തിലെ ക്ലാസിക് മന്ദിരങ്ങൾക്കിടയിലും ഈ ആധുനിക മന്ദിരം ഇന്ന് വളരേയധികം പ്രശസ്തിയാർജ്ജിച്ചിട്ടുണ്ട്.
നിർമ്മാണം
തിരുത്തുകസ്കാൻസ എന്ന കമ്പനിക്കായിരുന്നു 30 സെയിന്റ് മേരി ആക്സിന്റെ നിർമ്മാണ ചുമതല. 2003ൽ അവർ നിർമ്മാണം പൂർത്തിയാക്കി. സ്വിസ് റെ എന്ന ഒരു സാമ്പത്തിക സ്ഥാപനമായിരുന്നു ആദ്യം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ആയതിനാൽ സ്വിസ് റെ ടവർ എന്ന ഒരു പേരും 30 സെയിന്റ് മേരി ആക്സിന് ഉണ്ടായിരുന്നു.[5]
ഊർജ്ജോപഭോഗത്തിലുള്ള ക്ഷമതയാണ് ഈ കെട്ടിടത്തിന്റെ മറ്റൊരു പ്രത്യേകത. 30 സെയിന്റ് മേരി ആക്സിന്റേതിനു സമാനമായ ഒരു സാധാരണ കെട്ടിടം ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ പകുതി മാത്രമേ ഇവിടെ ചെലവാകുന്നുള്ളൂ.
ചിത്രശാല
തിരുത്തുക-
30 സെയിന്റ് മേരി ആക്സ് നിർമ്മാണം ആരംഭിച്ചപ്പോൾ
-
നിർമ്മാണം പൂർത്തിയാകാറായ മന്ദിരം
-
ഏറ്റവും മുകളിലെ നില
-
പ്രവേശന മാർഗ്ഗം
-
താഴെനിന്ന് മുകളിലേക്ക് നോക്കുമ്പോൾ..
-
രാത്രിയിൽ
അവലംബം
തിരുത്തുക- ↑ 1.0 1.1 "30 St Mary Axe". Emporis. Retrieved 2010-02-04.
- ↑ http://www.telegraph.co.uk/culture/art/3616020/Glory-of-the-Gherkin.html
- ↑ 3.0 3.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2014-04-01. Retrieved 2013-07-24.
- ↑ 30 St Mary Axe at Emporis
- ↑ Spring, Martin (2008). "30 St Mary Axe: A gherkin to suit all tastes". Building.co.uk. Retrieved 2010-02-07.