ജനുവരി 27
തീയതി
(27 ജനുവരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 27 വർഷത്തിലെ 27-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 338 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 339).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1302 - ഫ്ലോറൻസിൽ നിന്നും ഡാന്റെ അലിഘിയേരിയെ നാടുകടത്തി.
- 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
- 1678 – അമേരിക്കയിലെ ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
- 1880 – തോമസ് ആൽവ എഡിസൺ ഇൻകാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
- 1918 - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.
- 1967 – അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
- 1984 – കാൾ ലൂയിസ് 8.795 മീറ്റർ ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
- 2013 - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.
ജനനം
തിരുത്തുക- 1924 – സാബു ദസ്തഗിർ, ചലച്ചിത്രനടൻ
മരണം
തിരുത്തുകമറ്റു പ്രത്യേകതകൾ
തിരുത്തുകഇംഗ്ലണ്ട്, ജർമ്മനി, പോളണ്ട്, ഡെന്മാർക്ക് എന്നീ രാജ്യങ്ങളിൽ ഈ ദിനം ഹോളോകാസ്റ്റ് അനുസ്മരണമായി ആചരിക്കുന്നു.