2019 പൂനെ വെള്ളപ്പൊക്കം
2019 സെപ്റ്റംബർ 25-28 ന് ഇടയിൽ, ഇന്ത്യയിലെ പൂനെയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ ലഭിച്ചു. ഇത് ഈ പ്രദേശങ്ങളിൽ പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. ഈ വെള്ളപ്പൊക്കത്തിൽ 21 പേർ മരിച്ചു. [2] [3] രക്ഷാപ്രവർത്തനത്തിനായി ജില്ലയിൽ സൈന്യത്തോടൊപ്പം മൂന്ന് എൻഡിആർഎഫ് സംഘത്തെ വിന്യസിച്ചു. [4]
Duration | 3 days |
---|---|
Date | 25 സെപ്റ്റംബർ 2019 | - 28 സെപ്റ്റംബർ 2019
Location | Pune, India |
Coordinates | 18°31′29.61″N 73°43′22.36″E / 18.5248917°N 73.7228778°E |
Type | Flash flood |
Deaths | 22[1] |
പശ്ചാത്തലം
തിരുത്തുകതെക്കൻ ഏഷ്യയിലെ മൺസൂൺ സീസൺ സാധാരണയായി എല്ലാ വർഷവും ജൂൺ ആദ്യം ആരംഭിക്കുകയും ഇന്ത്യയിൽ കനത്ത മഴയും വെള്ളപ്പൊക്കത്തിന് സാധ്യതയുമുണ്ടാക്കുകയും ചെയ്യുന്നു. 2019 ലെ മൺസൂൺ സീസൺ ജൂൺ അവസാനത്തോടെ ആരംഭിച്ചു. മഴയുടെ കാര്യത്തിൽ അസാധാരണമാംവിധം കനത്ത മൺസൂണാണ് 2019 ൽ ഇന്ത്യയിൽ അനുഭവപ്പെട്ടത്. ഇന്ത്യയിലുടനീളം ശരാശരി മഴയിൽ 6.5% വർദ്ധനവ് രേഖപ്പെടുത്തി. പൂനെ ജില്ലയിൽ വാർഷിക മഴയുടെ 180% ലഭിച്ചിരുന്നു. ഇതുമൂലം പൂനെയിലെ ഖഡക്വാസ്ല അണക്കെട്ടും മറ്റ് മൂന്ന് പ്രധാന അണക്കെട്ടുകളും പൂർണ്ണമായും നിറഞ്ഞു. [5]
വെള്ളപ്പൊക്കം
തിരുത്തുകപൂനെ ജില്ലിലാകെയും പൂനെ, ബാരാമതി പ്രദേശങ്ങളിലും സെപ്റ്റംബർ 25-ന് രാത്രിക്കും സെപ്റ്റംബർ 26-ന് ഉച്ചയ്ക്കുമിടയിൽ 16 സെന്റിമീറ്റർ (6.3 ഇഞ്ച്) മഴ പെയ്തു. ഇത് കഴിഞ്ഞ 10 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണ്. ഇതിനു മുൻ മാസങ്ങളിൽ പെയ്ത മഴയോടൊപ്പം വെള്ളപ്പൊക്കവും തുടങ്ങി. [3] [6] തീവ്രമായ മഴ പെയ്തതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. ഇത് നുള്ളാസ് പോലെയുള്ള ജലപ്രവാഹ സംവിധാനങ്ങളെ മറികടക്കുകയും റോഡുകൾ വെള്ളത്തിലാകുകയും ചെയ്തു. [7]
വെള്ളപ്പൊക്ക സമയത്ത് ഫുൾ ഖഡക്വാസ്ല അണക്കെട്ടിൽ 8.7 സെന്റീമീറ്റർ കൂടുതൽ മഴ പെയ്തു. 13,891 cubic feet per second (393.3 m3/s) എന്ന തോതിൽ മുത്താ നദിയിലേക്ക് വെള്ളം ഒഴുകുന്നതിനായി ഡാം തുറന്നുവിടാൻ ജില്ലാനേതൃത്വം നിർദ്ദേശം നൽകി. [8] അതുപോലെ, സസ്വാദിനടുത്തുള്ള നസാരെ അണക്കെട്ടും നിറഞ്ഞിരിക്കുകയായിരുന്നു. അതിലെ വെള്ളം 85,000 cubic feet per second (2,400 m3/s) എന്ന നിരക്കിൽ കർഹ നദിയിലേക്ക് തുറന്നുവിട്ടു. സെപ്തംബർ 25 രാത്രി പുരന്ദർ, ബാരാമതി എന്നീ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. [8]
ആശ്വാസവും രക്ഷാപ്രവർത്തനവും
തിരുത്തുകഎൻഡിആർഎഫിന്റെ രണ്ട് ടീമുകൾ പൂനെ നഗരത്തിലും രണ്ട് ടീമുകൾ ബാരാമതിയിലും രക്ഷാപ്രവർത്തനം ആരംഭിച്ചു. വെള്ളപ്പൊക്കത്തിൽ 21 പേർ മരിക്കുകയും 5 പേരെ കാണാതാവുകയും നഗരത്തിൽ താമസിക്കുന്ന 28,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. [4] [9] [3] [10]
ഇതും കാണുക
തിരുത്തുക- 2019 വഡോദര വെള്ളപ്പൊക്കം
അവലംബങ്ങൾ
തിരുത്തുക- ↑ "Pune flood toll rises to 22, five missing". India Today. 29 September 2019.
- ↑ "Maharashtra: Seven killed in rain-related incidents in Pune". India Today. 26 September 2019. Retrieved 2019-09-27.
- ↑ 3.0 3.1 3.2 "21 Killed as Heavy Rains Pound Maharashtra; More in Store". The Weather Channel (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2019-09-27.
- ↑ 4.0 4.1 "Pune rains: 17 people killed in rain-related mishap, 16,000 rescued; schools, colleges remain shut". Firstpost. Retrieved 2019-09-27.
- ↑ Yueng, Jessie (27 September 2019). "'Unprecedented' monsoon rains leave 14 people dead in western India". CNN. Retrieved 28 September 2019.
- ↑ "Pune Rain Highlights: 17 killed after heavy rains, 15,000 relocated from Baramati". The Indian Express (in Indian English). 2019-09-26. Retrieved 2019-09-27.
- ↑ "How Pune went under water, vehicles washed away in floods". The Times of India. 2019-09-26. Retrieved 2019-09-06.
- ↑ 8.0 8.1 Dastane, Sarang (27 September 2019). "Pune rains: Mutha swells as discharge from Khadakwasla rises". The Times of India. Retrieved 2019-09-27.
- ↑ Nambiar, Nisha (26 September 2019). "Pune Flood: Rain fury kills 12 in Pune; 28,000 people evacuated". The Times of India. Retrieved 2019-09-27.
- ↑ "Pune flood toll rises to 21, five still missing; nullahs, rivers overflow and walls collapse due to heavy rains". Firstpost. Retrieved 2019-09-28.