2016 ഒളിമ്പിക്സിലെ ബാഡ്മിന്റൺ മത്സരം

ബ്രസീലിലെ റിയോ ഡി ജനിറോ യിൽ വെച്ച് നടന്ന 2016 ഒളിമ്പിക്സിലെ ബാഡ്മിന്റൺ മത്സരങ്ങൾ ആഗസ്റ്റ് 11 മുതൽ 20 വരെ നീണ്ടു നിന്നു.റിയൊസെന്റ്രോ എന്ന ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ പ്രദർശന കേന്ദ്രത്തിൽ വെച്ചാണു മത്സരങ്ങൾ നടന്നത്.പുരുഷ വ്യക്തിഗതയിനം, വനിതാ വ്യക്തിഗതയിനം, പുരുഷ ദ്വയം, വനിതാ ദ്വയം ,മിക്സഡ് ദ്വയം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണു മത്സരങ്ങൾ നടന്നത്.46 രാജ്യങ്ങളിൽ നിന്നായ് 172 കായികതാരങ്ങൾ പങ്കെടുത്തു.

2012 ഒളിമ്പിക്സിനു സമാനമായ് ഓരോ റൗണ്ട് കഴിയുമ്പൊഴും പോയിന്റിനനുസരിച്ച് കളിക്കാർ പുറത്താക്കപ്പെടുന്ന നോക്ക് ഔട്ട് രീതി തന്നെയാണു 2016 ഒളിമ്പിക്സിലും പിന്തുടർന്നത്.വാതുവെപ്പ് വിവാദങ്ങൾ ഉന്നയിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ കർശന നിയന്ത്രണങ്ങൾക്കും നിയമ മാറ്റങ്ങൽക്കും ഈ ഒളിമ്പിക്സ് സാക്ഷ്യം വഹിച്ചു.8400 ഷട്ടിൽ കോക്കുകളാണു ഈ മൽസരങ്ങൾക്ക് വേണ്ടി ഉപയോഗിച്ചത്.

4 മെയ് 2015 മുതൽ 1 മെയ് 2016 വരെയുള്ള പ്രകടനങ്ങളെ വിലയിരുത്തി ലോക ബാഡ്മിന്റൺ ഫെഡറേഷൻ 5 മെയ് 2016 നു പുറത്തിറക്കിയ റാങ്ക് പട്ടികയെ അടിസ്ഥാനപ്പെടുത്തിയാണു ഒളിമ്പിക് യോഗ്യത നിർണയിക്കപ്പെട്ടത്.

സമയക്രമം

തിരുത്തുക
P പ്രാരംഭഘട്ട മത്സരങ്ങൾ R|റൗണ്ട് ¼ ക്വാർട്ടർ ഫൈനൽ ½ സെമി ഫൈനൽ F ഫൈനൽ
തിയ്യതി → 11 വ്യാഴം 12 വെള്ളി 13 ശനി 14 ഞായർ 15 തിങ്കൾ Tues 16 17 ബുധൻ 18 വ്യാഴം 19 വെള്ളി 20 ശനി
ഇനം ↓ M A E M A E M A E M A E M E M E M E M E M E M E
പുരു വ്യക്തിഗതയിനം P R ¼ ½ F
പുരു ദ്വയം P ¼ ½ F F
വനിത വ്യക്തിഗതയിനം P R ¼ ½ F
വനിത ദ്വയം P ¼ ½ F
മിക്സ ദ്വയം P ¼ ½ F
M = Morning session, A = Afternoon session, E = Evening session

പങ്കെടുക്കുന്ന രാജ്യങ്ങൾ

തിരുത്തുക

മെഡൽ പട്ടിക

തിരുത്തുക
സ്ഥാനം രാജ്യം സ്വർണ്ണം വെള്ളി വെങ്കലം ആകെ
1   China 2 0 1 3
2   Japan 1 0 1 2
3   Indonesia 1 0 0 1
  Spain 1 0 0 1
5   Malaysia 0 3 0 3
6   Denmark 0 1 1 2
7   India 0 1 0 1
8   Great Britain 0 0 1 1
  South Korea 0 0 1 1
Total 5 5 5 15