ഗുജറാത്ത് കലാപം (2002)

2002-ൽ ഗുജറാത്തിൽ നടന്ന ഒരു കലാപം ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികള്‍ ഗോദ്രയിൽ ഹിന്ദുക്കളേ കൂട്ടക
(2002-ലെ ഗുജറാത്ത് കലാപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2002-ൽ ഗുജറാത്തിൽ നടന്ന ഒരു ഹിന്ദു-മുസ്ലീം കലാപമാണ് ഗുജറാത്ത് കലാപം അഥവാ ഗുജറാത്ത് മുസ്ലീം വംശ ഹത്യ[5][6][7] അഹമദാബാദിൽ ആരംഭിച്ച കലാപം സംസ്ഥാനത്തുടനീളം പടരുകയായിരുന്നു.[8][9] ഗോധ്രയിൽ സബർമതി എക്സ്പ്രെസിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കാർസേവകർ ഉൾപ്പെടെ 58 പേർ [10] കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം എന്ന് കരുതപ്പെടുന്നു[11][12].

2002-ലെ ഗുജറാത്ത് കലാപം
കലാപത്തെ തുടർന്ന് പുകയുയരുന്ന അഹമ്മദാബാദ്
Date 27 ഫെബ്രുവരി 2002 (2002-02-27)
2002 ജൂൺ പകുതി
Location ഗുജറാത്ത്
Causes ഹിന്ദുക്കളും, മുസ്ലിമുകളും തമ്മിലുള്ള വംശീയ കലാപം
മരണങ്ങൾ
Death(s)790 മുസ്ലിം വംശജർ[1], 254 ഹിന്ദു വംശജർ[1] (ഔദ്യോഗികമായ കണക്കിൽ മൊത്തം 1044 മരണങ്ങൾ)
1,926 മുതൽ 2,000+ വരെ മരണങ്ങൾ (സ്വതന്ത്ര ഏജൻസികളുടെ കണക്കിൽ)[2][3][4]

എന്നാൽ കലാപം മുൻകൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണെന്നും ഗോധ്ര സംഭവം ഒരു കാരണമാക്കിയത് മാത്രമാണെന്നും ആക്രമണങ്ങളുടെ സംഘടിത സ്വഭാവവും ആസൂത്രണവും വിശകലനം ചെയ്തുകൊണ്ട് ചിലർ വാദിക്കുന്നുണ്ട്.[13][14]

കലാപങ്ങളിൽ 790 മുസ്‌ലിംകളും 254 ഹിന്ദുക്കളും കൊല്ലപ്പെടുകയും, 223 പേരെ കാണാതാവുകയും , 2500 ഓളം ആളുകൾക്ക് പരുക്കേൽക്കുയും ചെയ്തു എന്നാണ് ഔദ്യോഗിക കണക്ക്.[1] എന്നാൽ ഈ കലാപത്തിൽ ഏതാണ്ട് 2000 നടുത്ത് ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നു അനൗദ്യോഗിക കണക്കുകൾ പറയുന്നു.[15][16] കൊലപാതകങ്ങൾ കൂടാതെ, കൊള്ളയും, ബലാത്സംഗങ്ങളും ഈ കലാപത്തിൽ അരങ്ങേറിയിരുന്നു. കലാപം നടക്കുന്ന വേളയിൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി, പരോക്ഷമായി ഈ കലാപത്തിനു നേതൃത്വം നൽകിയിരുന്നുവെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ പറയുന്നു.[17]

ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ നരേന്ദ്ര മോദിക്ക് ക്ലീൻ ചിറ്റ് നൽകി. കൂടാതെ, കലാപം തടയാൻ ഗുജറാത്ത് സർക്കാർ യാതൊന്നും തന്നെ ചെയ്തില്ല എന്ന ആരോപണവും പ്രത്യേക അന്വേഷണ കമ്മീഷൻ നിരാകരിച്ചു. പ്രത്യേക അന്വേഷണ സംഘത്തിനെതിരേ , ഗുജറാത്ത് കലാപത്തിലെ നിർണ്ണായകമായ തെളിവുകൾ ഒളിപ്പിച്ചു എന്ന ആരോപണം ഉയർന്നു വന്നു.[18] 2014 പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സുപ്രീം കോടതി തൃപ്തി രേഖപ്പെടുത്തിയിരുന്നു, കൂടാതെ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയതിനെതിരേ സമർപ്പിച്ചിരുന്ന ഒരു ഹർജിയും കോടതി തള്ളി.[19]

ഗുജറാത്ത് കലാപം ഒരു വർഗ്ഗീയ സംഘർഷമായിരുന്നുവെങ്കിലും, അത് ഒരു പ്രത്യേക മതവിഭാഗത്തെയോ, വംശീയ വിഭാഗത്തെയോ കൊന്നൊടുക്കുകയോ, ദ്രോഹിക്കുകയോ ലക്ഷ്യമാക്കി നടത്തുന്ന ഹിംസാത്മകമായ കലാപമായിട്ടാണ് ഗുജറാത്ത് കലാപത്തെ രേഖപ്പെടുത്തിയിരിക്കുന്നത്.[20] ഗുജറാത്ത് കലാപത്തെ ഒരു വംശഹത്യ ആയിട്ടു തന്നെ കാണുന്നവരും ഉണ്ട്.

ഗോധ്ര സംഭവം തിരുത്തുക

2002 ഫെബ്രുവരി ഇരുപത്തേഴാം തീയതി അയോധ്യയിൽ നിന്നും അഹമ്മബദാബാദിലേക്കു വരുകയായിരുന്നു സബർമതി എക്സ്പ്രസ്സ് ഗോധ്ര സ്റ്റേഷനിൽ നിറുത്തി. അയോധ്യയിൽ തീർത്ഥാടനം കഴിഞ്ഞു വരുന്ന ഹിന്ദു സന്യാസിമാരായിരുന്നു ട്രെയിനിലെ ഭൂരിഭാഗം യാത്രികരും. അവർ മറ്റുള്ളവരെക്കൊണ്ട്, ജയ് ശ്രീരാം എന്നു വിളിക്കാൻ നിർബന്ധിച്ചിരുന്നു. ഗോധ്ര സ്റ്റേഷനിലെ കച്ചവടക്കാരുമായി സന്യാസിമാർ വാക്കു തർക്കമുണ്ടായി. സന്യാസിമാർ വാങ്ങിയ സാധനങ്ങൾക്ക് വില കൊടുക്കാൻ അവർ തയ്യാറായിരുന്നില്ല എന്നതായിരുന്നു വാക്കു തർക്കത്തിനു കാരണം.[21] ട്രെയിൻ അയോധ്യയിൽ നിന്നും പുറപ്പെട്ടതു മുതൽ സന്യാസിമാർ ഈ നിലപാടു തന്നെയായിരുന്നു സ്വീകരിച്ചിരുന്നതെന്ന് സഹയാത്രികർ അന്വേഷണ കമ്മീഷനു കൊടുത്ത മൊഴികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. വാക്കുതർക്കം മൂർച്ഛിക്കേ, പെട്ടെന്ന് തീവണ്ടിയുടെ നാലു കോച്ചുകൾ അഗ്നിക്കിരയാക്കപ്പെട്ടു. 25 സ്ത്രീകളും, 25 കുട്ടികളും, ഒമ്പതു പുരുഷന്മാരും ജീവനോടെ ചുട്ടെരിക്കപ്പെട്ടു.

ഗുജറാത്ത് ഹൈക്കോടതി ജഡ്ജായിരുന്ന കെ.ജി. ഷാ ഈ സംഭവത്തെക്കുറിച്ചന്വേഷിക്കാൻ നിയോഗിക്കപ്പെട്ടു. പിന്നീട്, സുപ്രീം കോടതി ജഡ്ജിയായിരുന്ന ജി.ടി. നാനാവതിയെ കമ്മീഷന്റെ ചെയർമാനായി നിയമിച്ചു. രണ്ടായിരത്തോളം വരുന്ന ആളുകളായിരുന്നു ഈ സംഭവത്തിനു പിന്നിലെന്ന് ആറു വർഷങ്ങൾക്കുശേഷം സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 1.2 "Gujarat riot death toll revealed". BBC News Online. 2005-05-11. Archived from the original on 2017-07-19. Retrieved 2017-10-28.{{cite news}}: CS1 maint: bot: original URL status unknown (link)
  2. Setalvad, Teesta. "Talk by Teesta Setalvad at Ramjas college (March 2017)". www.youtube.com. You tube. Retrieved 4 July 2017.
  3. Jaffrelot, Christophe (July 2003). "Communal Riots in Gujarat: The State at Risk?" (PDF). Heidelberg Papers in South Asian and Comparative Politics: 16. Retrieved 5 November 2013.
  4. The Ethics of Terrorism: Innovative Approaches from an International Perspective. Charles C Thomas Publisher. 2009. p. 28. ISBN 9780398079956.
  5. Gujarat Pogrom-2002, Krishna Gopal, Jaunpuri Shiksha Mission, 2006
  6. Pogrom in Gujarat: Hindu Nationalism and Anti-Muslim Violence in India, Parvis Ghassem-Fachandi, Princeton University Press, 2012
  7. The Gujarat pogrom: compilation of various reports, Indian Social Institute, 2002
  8. Ghassem-Fachand, Parvis (2012). Pogrom in Gujarat: Hindu Nationalism and Anti-Muslim Violence in India (PDF). Princeton University Press. pp. 1–2. ISBN 978-0-691-15177-9.
  9. Escherle, Nora Anna (2013). Gabriele Rippl, Philipp Schweighauser, Tiina Kirss, Margit Sutrop, Therese Steffen (ed.). Haunted Narratives: Life Writing in an Age of Trauma (3rd Revised ed.). University of Toronto Press. p. 205. ISBN 978-1-4426-4601-8.{{cite book}}: CS1 maint: multiple names: editors list (link)
  10. The truth about Godhra Archived 2012-11-26 at the Wayback Machine.,ദ ഹിന്ദു
  11. Hakeem, Farrukh B.; Maria R. Haberfeld, Arvind Verma (2012). Policing Muslim Communities: Comparative and International Context. Springer. p. 81. ISBN 978-1-4614-3551-8.
  12. Jeffery, Craig (2011). Isabelle Clark-Decès (ed.). A Companion to the Anthropology of India. Wiley-Blackwell. p. 1988. ISBN 978-1-4051-9892-9.
  13. Brass, Paul R. (2005 July 15). The Production of Hindu-Muslim Violence in Contemporary India. University of Washington Press. p. 388. ISBN 978-0-295-98506-0. {{cite book}}: Check date values in: |date= (help)
  14. Kabir, Ananya Jahanara (2010). Sorcha Gunne, Zoe Brigley Thompson (ed.). Feminism, Literature and Rape Narratives: Violence and Violation. Routledge. ISBN 978-0-415-80608-4.
  15. "Concerned Citizends Tribunal". Concerned Citizends Tribunal. Archived from the original on 2017-10-08. Retrieved 2017-10-28.{{cite web}}: CS1 maint: bot: original URL status unknown (link)
  16. "Communcal Riots in Gujarat" (PDF). South Asia Institute Department of Political Science Communal Riots in Gujarat: The State at Risk? University of Heidelberg. Archived from the original on 2013-12-04. Retrieved 2017-10-28.{{cite news}}: CS1 maint: bot: original URL status unknown (link)
  17. Richard, Jackson (2009). Contemporary State Terrorism: Theory and Practice (Critical Terrorism Studies). Routledge. ISBN 978-0415664479.
  18. "Is SIT hiding proof in Gujarat riots case?". Times of India. 2013-06-18. Archived from the original on 2013-07-19. Retrieved 2017-10-28.
  19. "Supreme Court turns down plea questioning clean chit to Modi". Indiatoday. 2014-04-11. Archived from the original on 2017-03-01. Retrieved 2017-10-28.{{cite news}}: CS1 maint: bot: original URL status unknown (link)
  20. Chris Ogden. 2012. A Lasting Legacy: The BJP-led National Democratic Alliance and India's Politics Journal of Contemporary Asia Vol. 42, Iss. 1, 2012
  21. Chandrasekaran, Rajeev (2020). The Strange Compatriots for Over a Thousand Years. Notion Press. ASIN B0854DP9YP.


"https://ml.wikipedia.org/w/index.php?title=ഗുജറാത്ത്_കലാപം_(2002)&oldid=4023860" എന്ന താളിൽനിന്ന് ശേഖരിച്ചത്