1962 ജൂൺ അൽകാട്രാസ് രക്ഷപ്പെടാനുള്ള ശ്രമം

1962 ജൂണിൽ തടവുകാരായ ക്ലാരൻസ് ആംഗ്ലിൻ, ജോൺ ആംഗ്ലിൻ, ഫ്രാങ്ക് മോറിസ് എന്നിവർ സാൻ ഫ്രാൻസിസ്കോ ബേയിലെ അൽകാട്രാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ ജയിലായ അൽകാട്രാസ് ഫെഡറൽ പെനിറ്റൻഷ്യറിയിൽ നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെട്ട അന്തേവാസികൾ ഗാർഡുകളെ കബളിപ്പിക്കാൻ തങ്ങളുടെ സെല്ലുകളിൽ ഉറങ്ങുകയാണെന്ന് കരുതാൻ വ്യാജ തലകൾ സൃഷ്ടിച്ചു. രക്ഷപ്പെടാൻ ചങ്ങാടവും ഉണ്ടാക്കി. ഫ്രാങ്ക് മോറിസ് എന്ന തടവുകാരനാണ് രക്ഷപ്പെടാനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നിരുന്നാലും മോറിസും ആഗ്ലിൻ സഹോദരന്മാരും ജീവനോടെ രക്ഷപ്പെട്ടോ അതോ മുങ്ങിമരിച്ചതാണോ എന്നറിയില്ല.[1]

കാവൽക്കാരെ കബളിപ്പിക്കാൻ തടവുകാർ ഉപയോഗിക്കുന്ന വ്യാജ ഡമ്മി തലകൾ
ഫ്രാങ്ക് മോറിസ്

1979-ൽ കരയിലെത്താൻ ശ്രമിക്കുന്നതിനിടയിൽ സാൻഫ്രാൻസിസ്കോ ഉൾക്കടലിൽ മുങ്ങിമരിച്ചുവെന്ന് പറഞ്ഞ് എഫ്ബിഐ അതിന്റെ അന്വേഷണം ഔദ്യോഗികമായി അവസാനിപ്പിച്ചു. എന്നിരുന്നാലും യുണൈറ്റഡ് സ്റ്റേറ്റ്സ് മാർഷൽസ് സർവീസ് രക്ഷപ്പെട്ടവരെ അതിന്റെ വാണ്ടഡ് ലിസ്റ്റിൽ നിലനിർത്തുന്നത് തുടർന്നു. ഫ്ലോറിഡ, മേരിലാൻഡ്, ബ്രസീൽ എന്നിവിടങ്ങളിൽ പോലും നിരവധി ആളുകൾ അവരെ കണ്ടതായി റിപ്പോർട്ടുണ്ട്.[2]

  1. "3 Robbers escape from Alcatraz cells". Eugene Register-Guard. (Oregon). Associated Press. June 12, 1962. p. 1A.
  2. "Case 68: Escape from Alcatraz – Casefile: True Crime Podcast". Casefile: True Crime Podcast (in അമേരിക്കൻ ഇംഗ്ലീഷ്). നവംബർ 25, 2017. Retrieved മേയ് 7, 2018.