ഇന്ത്യയിലെ ഡൽഹിയിൽ ട്രസ്റ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള കാലിഫോർണിയയിലെ ബെർക്കിലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു 501(സി)(3) ലാഭരഹിത വാമൊഴി ചരിത്ര സംഘടനയാണ് ദ 1947 പാർട്ടീഷ്യൻ ആർക്കേവ്. ഈ സംഘടന 1947  ഇന്ത്യാവിഭജനവുമായി ബന്ധപ്പെട്ട യഥാർത്ഥ ആളുകളിൽനിന്നും വിവരങ്ങൾ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. 2010ൽ ഡോ. ഗുണീത സിംഗ് ഭല്ലയാണ് ഈ പദ്ധതി ആരംഭിച്ചത്.[1] സാൻഫ്രാൻസിസ്കോ ബേ ഏരിയയിലുള്ള ഇന്ത്യാവിഭജനവുമായി നേരിട്ട് ബന്ധപ്പെട്ട ആളുകളുടെ വീഡിയോ ശേഖരിച്ചുകൊണ്ടാണ് ഈ സംഘടന പ്രവർത്തനമാരംഭിച്ചത്. ഹിരോഷിമ പീസ് മെമ്മോറിയൽ, വിവിധ ഹോളോകാസ്റ്റ് മെമ്മോറിയലുകൾ  എന്നിവയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് 1947 പാർട്ടീഷൻ ആർക്കേവ് ആരംഭിച്ചത്.[2]

1947 പാർട്ടീഷ്യൻ ആർക്കേവ് സന്നദ്ധപ്രവർത്തകരിൽ നിന്ന് ക്രൗഡ് സോഴ്സിംഗിലൂടെയാണ് വീഡിയോകൾ ശേഖരിക്കുന്നത്. അതിനായി സന്നദ്ധപ്രവർത്തകർക്കുള്ള പരിശീലനം അഭിമുഖസംഭാഷണത്തിനുള്ള പരിശീലനം എന്നിവ നൽകുന്നു. [3] 2016 ൽ എതാണ്ട് 3000 അഭിമുഖങ്ങൾ  ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, ഇസ്രായേൽ തുടങ്ങി ഒമ്പതോളം രാജ്യങ്ങളിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. ക്രൗഡ് സോഴ്സിംഗിനായി സ്റ്റോറി സ്ക്കോളറുകൾ, ഫെല്ലോഷിപ്പുകൾ എന്നിവയുണ്ട്. ഇവയിലേക്ക് ആളുകളുടെ ക്വളിഫിക്കേഷൻ അനുസരിച്ച് തിരഞ്ഞെടുക്കുന്നു.

1947 പാർട്ടീഷ്യൻ ആർക്കേവിന്റെ വെബ്സൈറ്റിൽ ഒരു സ്റ്റോറി മാപ്പ് ഉണ്ട്. ഇതിൽ അഭിമുഖം നടത്തിയവരുടെ പരിവർത്തനത്തിന്റെ രൂപരേഖയുണ്ട്.[4] 1947 പാർട്ടീഷ്യൻ ആർക്കേവിന്റെവലിയ ശേഖരത്തിന്റെ ഒരു ഭാഗം മാത്രമാണ് പൊതുജനങ്ങൾക്ക് കാണാവുന്നതരത്തില‍ ഉള്ളൂ. മറ്റ് അഭിമുഖങ്ങളിലേക്കുള്ള പ്രവേശനം ഗവേഷകർക്ക് അഭ്യർത്ഥനയിലൂടെ മാത്രം നൽകുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

അവലംബങ്ങൾ

തിരുത്തുക
  1. "The New York Times". nytimes.com. Retrieved 2014-07-13.
  2. "Now an archive that collects stories of Partition | The Indian Express". indianexpress.com. Retrieved 2014-07-13.
  3. "Archiving memories of shared, partitioned past - thenews.com.pk". thenews.com.pk. Archived from the original on 2018-12-26. Retrieved 2014-07-13.
  4. "U.S. group preserves memories of partition - The Hindu". thehindu.com. Retrieved 2014-07-13.
"https://ml.wikipedia.org/w/index.php?title=1947_പാർട്ടീഷ്യൻ_ആർക്കേവ്&oldid=3988835" എന്ന താളിൽനിന്ന് ശേഖരിച്ചത്