ൻഡ്ജാമെന
ൻഡ്ജാമെന (/əndʒɑːˈmeɪnɑː/; ഫ്രഞ്ച്: N'Djaména; അറബിക്: انجامينا Injāmīnā) ഛാഡിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.
N’Djamena انجمينا Injamīnā Fort-Lamy | ||
---|---|---|
Place of the nation | ||
| ||
Coordinates: 12°8′5″N 15°3′21″E / 12.13472°N 15.05583°E | ||
Country | Chad | |
Region | N’Djamena | |
• City | 104 ച.കി.മീ.(40 ച മൈ) | |
• മെട്രോ | 166 ച.കി.മീ.(64 ച മൈ) | |
ഉയരം | 298 മീ(978 അടി) | |
(2009 census)[1] | ||
• City | 9,51,418 | |
• ജനസാന്ദ്രത | 9,148/ച.കി.മീ.(23,690/ച മൈ) | |
• മെട്രോപ്രദേശം | 16,05,696 | |
സമയമേഖല | +1 | |
ഏരിയ കോഡ് | 235 | |
HDI (2017) | 0.553[2] medium |
ചരിത്രം
തിരുത്തുക1900 മേയ് 29 ന് ഫ്രഞ്ച് കമാൻഡറായിരുന്ന എമിൽ ജെന്റിൽ ആണ് ഫോർട്ട്-ലാമി എന്ന പേരിൽ ൻഡ്ജാമെന സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊസ്സാരി യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനായ അമാഡി-ഫ്രാങ്കോയിസ് ലാമിയുടെ പേരാണ് അദ്ദേഹം ഇതിനു നൽകിയത്..[3] [4] ഇത് ഒരു പ്രധാന വ്യാപാര നഗരമായിരുന്ന ഇത് പ്രദേശത്തിന്റെയും രാജ്യത്തിന്റെയും തലസ്ഥാനമായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത്, സൈനികരും സാധനങ്ങളും നീക്കാൻ ഫ്രഞ്ചുകാർ നഗരത്തിന്റെ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു.[5]
ജനസംഖ്യാശാസ്ത്രം
തിരുത്തുകൻഡ്ജാമെനയിൽ ഏകദേശം ഇരുപത്തിയാറ് ശതമാനം പ്രദേശം മാത്രമാണ് നഗരവൽക്കരിക്കപ്പെടുന്നത്. ഛാഡിലെ ഭൂരിഭാഗം നിവാസികളും തലസ്ഥാന നഗരമായ ൻഡ്ജാമെനയിൽ അല്ലെങ്കിൽ തലസ്ഥാനത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന ലോഗോൺ ഒക്‌സിഡന്റൽ മേഖലയിലോ ആണു താമസിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം പതിനഞ്ചു വയസ്സിന് താഴെയുള്ളവരാണ്.
സാമ്പത്തികം
തിരുത്തുകകാർഷിക ജോലികളാണ് ൻഡ്ജാമെനയുടെ പ്രാഥമിക സാമ്പത്തിക ഉറവിടം. എൻജാമേനയിലെ ജനസംഖ്യയുടെ 80 ശതനാനത്തോളംപേർ കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതിൽ വിളകളുടെ കൃഷി, കന്നുകാലികൾ വളർത്തൽ എന്നിവ ഉൾപ്പെടുന്നു.
അവലംബം
തിരുത്തുക- ↑ "World Gazetteer". Archived from the original on 11 January 2013.
- ↑ "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Archived from the original on 2018-09-23. Retrieved 2018-09-13.
- ↑ Roman Adrian Cybriwsky, Capital Cities around the World: An Encyclopedia of Geography, History, and Culture, ABC-CLIO, USA, 2013, p. 208
- ↑ Zurocha-Walske, Christine (2009). Chad in Pictures. Twenty-First Century Books. p. 17. ISBN 978-1-57505-956-3. Archived from the original on 2016-04-30. Retrieved 2015-11-15.
- ↑ Zeleza, Tiyambe; Dickson Eyoh (2003). Encyclopedia of twentieth-century African history. Taylor & Francis. p. 379. ISBN 978-0-415-23479-5. Archived from the original on 2016-05-19. Retrieved 2015-11-15.