ഇന്ത്യയിലെ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു ഭാരോദ്വഹന താരമാണ് ഹർഷദ ഗരുഡ്. 2022 ൽ ജൂനിയർ വേൾഡ് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ അവർ, ഇന്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന്റെ ലോക ജൂനിയേഴ്‌സ് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറി.

ഹർഷദ ഗരുഡ്
വ്യക്തിവിവരങ്ങൾ
മുഴുവൻ പേര്ഹർഷദ ഷരദ് ഗരുഡ്
ജനനം (2003-11-08) 8 നവംബർ 2003  (21 വയസ്സ്)
മഹാരാഷ്ട്ര, ഇന്ത്യ
Sport
രാജ്യംഇന്ത്യ
കായികയിനംഭാരോദ്വഹനം

ജീവചരിത്രം

തിരുത്തുക

2003 നവംബർ 8 ന് മഹാരാഷ്ട്രയിലെ പൂനെക്കടുത്തുള്ള വഡ്ഗാവ് മാവലിലാണ് ഹർഷദ ഗരുഡ് ജനിച്ചത്.[1] [2] ഭാരോദ്വഹന താരമായിരുന്ന ഹർഷദയുടെ പിതാവ് ശരദ് ഗരുഡ്, ചെറുപ്പത്തിൽ സംസ്ഥാന സ്‌കൂൾ ഗെയിംസിൽ വെയ്‌റ്റ്‌ലിഫ്‌റ്റിംഗ് വെള്ളി നേടിയിട്ടുണ്ട്.[3] സാവിത്രിഭായ് ഫുലെ പൂനെ യൂണിവേഴ്‌സിറ്റിയിൽ ബിഎയ്ക്ക് പഠിക്കുകയാണ് അവർ ഇപ്പോൾ.[4]

ഭാരോദ്വഹന ജീവിതം

തിരുത്തുക

2022-ൽ ഗ്രീസിലെ ഹെരാക്ലിയോണിൽ നടന്ന ലോക ജൂനിയർ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ഹർഷദ ഗരുഡ് സ്വർണം നേടിയിരുന്നു.[5] ലോക ജൂനിയേഴ്സ് ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അവർ.[5] 2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ U-17 പെൺകുട്ടികളുടെ ഭാരോദ്വഹനത്തിൽ സ്വർണ്ണ മെഡലും 2020 ൽ താഷ്‌കന്റിൽ നടന്ന ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വെങ്കലവും അവർ നേടിയിട്ടുണ്ട്.[6] ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന 2021-22 ലെ IWLF യൂത്ത്, ജൂനിയർ & സീനിയർ ദേശീയ ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ 45 കിലോഗ്രാം ജൂനിയർ വനിതാ വിഭാഗത്തിൽ മൂന്നാം റാങ്കും ഹർഷദ നേടി.[2]

  1. "From lifting rice sacks to a world championship gold - Harshada Garud's amazing story".
  2. 2.0 2.1 "Junior Women's Medalists" (PDF).
  3. "Living her father's dream, Harshada Garud becomes first junior world champ from India in weightlifting". The New Indian Express. Retrieved 2022-05-07.
  4. Kotian, Harish. "Weightlifter Harshada India's first Jr World Champion". Rediff (in ഇംഗ്ലീഷ്). Retrieved 2022-05-07.
  5. 5.0 5.1 Sarangi, Y. B. "Harshada Garud wins world junior weightlifting championships gold, India's first in the event". Sportstar (in ഇംഗ്ലീഷ്). Retrieved 2022-05-07.
  6. "India's Harshada wins historic junior world weightlifting gold". Hindustan Times (in ഇംഗ്ലീഷ്). 2022-05-02. Retrieved 2022-05-07.
"https://ml.wikipedia.org/w/index.php?title=ഹർഷദ_ഗരുഡ്&oldid=4101739" എന്ന താളിൽനിന്ന് ശേഖരിച്ചത്