ഹാരി ഹൗഡിനി

അമേരിക്കയിലെ ചലച്ചിത്ര അഭിനേതാവ് (1874–1926)
(ഹൗഡിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ ഒരു ഹംഗേറിയൻ ജാലവിദ്യക്കാരനും നടനുമായിരുന്നു ഹാരി ഹൗഡിനി (ജീവിതകാലം: മാർച്ച് 24, 1874 – ഒക്ടോബർ 31, 1926). ബന്ധനസ്ഥനായതിനു ശേഷം രക്ഷപ്പെടുന്നതിൽ വിരുതനായിരുന്നു ഇദ്ദേഹം. അമാനുഷികത പോലുള്ള അന്ധ വിശ്വാസങ്ങളെ ഇദ്ദേഹം ശക്തമായി എതിർത്തിരുന്നു. തുടക്കത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ വുഡവില്ലെ എന്ന സ്ഥലത്തും യൂറോപ്പിലും മായജാല പ്രകടനങ്ങൾ നടത്തി ജനശ്രദ്ധ പിടിച്ചു പറ്റി. യൂറോപ്പിൽ വച്ച് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരോട് തന്നെ വിലങ്ങണിയിച്ച് ബന്ധനസ്ഥക്കാൻ വെല്ലുവിളിക്കുകയും അതിൽ നിന്നു രക്ഷപെട്ടു കാണിക്കുകയും ചെയ്തു. അവിടെ അദ്ദേഹം ഹാരി ഹാൻഡ്കഫ് ഹൗഡിനി എന്ന പേരിൽ പ്രശസ്തനായി. തുടർന്ന് ചങ്ങലകൾ, കെട്ടിടങ്ങളുടെ മുകളിൽ നിന്നും തൂക്കിയിട്ട കയറുകൾ മുതലായവ കൊണ്ട് ബന്ധനസ്ഥനായതിനു ശേഷം രക്ഷപെടുക, ബന്ധനസ്ഥനായതിനു ശേഷം വെള്ളത്തിനടിയിൽ നിന്നും രക്ഷപ്പെടുക, വായു കടക്കാത്ത പാൽപ്പാത്രത്തിനകത്തു നിന്നും രക്ഷപെടുക എന്നിങ്ങനെ വിവിധയിനം വിദ്യകൾ ഹൗഡിനി തന്റെ മാന്ത്രികപ്രകടനങ്ങളിൽ ഉൾപെടുത്തി.

ഹാരി ഹൗഡിനി
ഹൗഡിനി 1899ൽ
ജനനം
എറിക്ക് വീസ്

(1874-03-24)മാർച്ച് 24, 1874
മരണംഒക്ടോബർ 31, 1926(1926-10-31) (പ്രായം 52)
മരണ കാരണംPeritonitis[1]
തൊഴിൽIllusionist, stunt performer, actor, historian, film producer, pilot, debunker
സജീവ കാലം1891–1926
ജീവിതപങ്കാളി(കൾ)[2]
ബന്ധുക്കൾTheodore Hardeen (brother)
ഒപ്പ്

മുൻകാലജീവിതം

തിരുത്തുക

എറിക്ക് വീസ് എന്ന ഹാരി ഹൗഡിനി ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഒരു ജൂതകുടുംബത്തിൽ ജനിച്ചു.[3] അദ്ദേഹത്തിന്റെ മാതാപിതാക്കൾ റബ്ബി മേയർ ആയിരുന്ന സാമുവൽ വിസും (1829–1892) സിസീലിയ സ്റ്റെയിനറും (1841–1913) ആയിരുന്നു. ആ കുടുംബത്തിലെ ഏഴു മക്കളിൽ ഒരാളായിരുന്നു.[4]

1878 ജൂലൈ 3നു തന്റെ മാതാവിന്റെയും 4 സഹോദരന്മാരുടെയും കൂടെ അദ്ദേഹം ഫ്രേസിയ എന്ന കപ്പലിൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തി. ആ സമയം മാതാവ് ഗർഭിണിയായിരുന്നു. ഒരു ജൂത കൂട്ടായ്മയുടെ റബ്ബി (പുരോഹിതൻ) ആയി പിതാവ് ജോലിചെയ്തു.

1880ലെ സെൻസസ് പ്രകാരം, ആ കുടുംബം, ആപ്പിൾട്ടൺ സ്ടീറ്റിൽ ആണു താമസിച്ചിരുന്നതെന്നുകാണാം.[5] 1882 ജൂൺ 6നു റബ്ബി ആയ വീസിനു അമെരിക്കൻ പൗരത്വം ലഭിച്ചു. സിയോണിൽ ഉണ്ടായിരുന്ന പുരോഹിതസ്ഥാനം നഷ്ടമായതിനാൽ ന്യൂയോർക്കിലേയ്ക്കു താമസം മാറ്റി. വാടയ്ക്കുള്ള ഒരു വീട്ടിൽ ഐസ്റ്റ് 79ത് സ്ട്രീറ്റിൽ ആണു താമസിച്ചത്. ചെറുതായിരിക്കുമ്പോൾത്തന്നെ എറിക്ക് വീസ് അനേകം തൊഴിലുകൾ ചെയ്തിരുന്നു. 9 വയസ്സുള്ളപ്പോൾത്തന്നെ ഒരു ട്രപ്പീസ് കളിക്കാരനായി. തന്റെ യൗവനത്തിൽ ഒരു ക്രോസ്കണ്ട്രി ഓട്ടക്കാരനായി. പിന്നീട് ജാലവിദ്യകാരനായപ്പോൾ ഫ്രഞ്ച് മാജീഷ്യനായ ജീൻ യുജീൻ റോബർട്ട് ഹൗഡിന്റെ ജീവചരിത്രം 1890 ൽ വായിക്കുകയും അതിൽ ആകൃഷ്ടനായി അദ്ദേഹത്തിന്റെ പേരിന്റെ ചിലഭാഗം സ്വീകരിച്ച്, ഹാരി ഹൗഡിനി എന്ന് പിൽക്കാലത്ത് അറിയപ്പെടുകയും ചെയ്തു. ഫ്രെഞ്ചിൽ ഒരു പേരിനുശേഷം ഇംഗ്ലിഷിലെ i ചേർത്താൽ "like" എന്ന അർത്ഥം വരുമെന്നു തെറ്റായി ഗ്രഹിച്ചു. അങ്ങനെയാണ് അദ്ദേഹം തന്റെ പേര് Houdini എന്നാക്കിനിശ്ചയിച്ചത്. [6]

ഹാരി ഹൗഡിനി ആന്തര സ്ഥരവീക്കത്താൽ 1926 ഒക്ടോബർ 31 ന് ഉച്ചതിരിഞ്ഞ്  1:26 ന് തന്റെ 52 ആമത്തെ വയസിൽ ​​ ഡെട്രോയിറ്റ്സ് ഗ്രേസ് ഹോസ്പിറ്റലിലെ റൂം 401 ൽവച്ച് മരണമടഞ്ഞു. അവസാന നാളുകളിൽ താൻ സുഖം പ്രാപിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെങ്കിലും മരിക്കുന്നതിന് മുമ്പുള്ള അവസാന വാക്കുകൾ, "ഞാൻ പോരാടി മടുത്തു" എന്നായിരുന്നു.

മോൺ‌ട്രിയലിലെ പ്രിൻസസ് തിയേറ്ററിൽ ഹൌഡിനിയുടെ ഡ്രസ്സിംഗ് റൂമിൽ നടന്ന ഒരു സംഭവത്തിന്റെ സാക്ഷികളിൽന്നുള്ള വിവരങ്ങൾപ്രകാരം, ഹൗഡിനി മരണം മക്ഗിൽ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയായ ജോസെലിൻ ഗോർഡൻ വൈറ്റ്ഹെഡ് (ജീവിതകാലം: 1895 -  1954), ഹൌഡിനിയുടെ അടിവയറ്റിൽ തുടർച്ചയായി മർദ്ദിച്ചതിനാലാണെന്ന്.

സംഭവത്തിന്റെ ദൃക്സാക്ഷികളായിരുന്ന ജാക്ക് പ്രൈസ്, സാം സ്മിലോവിറ്റ്സ് (ജാക്ക് പ്രൈസ് എന്നും സാം സ്മൈലി എന്നും അറിയപ്പെടുന്നു) എന്നീ വിദ്യാർത്ഥികൾ ഈ സംഭവത്തെക്കുറിച്ചു പരസ്പര സ്ഥിരീകരണം നടത്തിയിരുന്നു. പ്രൈസ് പറയുന്നതുപ്രകാരം, "ബൈബിളിലെ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ടോ" എന്നും "വയറ്റിലെ പ്രഹരങ്ങൾ തന്നെ വേദനിപ്പിച്ചിട്ടില്ലെന്നത് ശരിയാണോ" എന്നും വൈറ്റ്ഹെഡ് ഹൌഡിനിയോട് ചോദിക്കുകയുണ്ടായി. തുടർന്ന് മിന്നൽവേഗതയിൽ ഹൗഡിനിയുടെ അടിവയറിനുതാഴെ അയാൾ ചുറ്റികകൊണ്ടെന്നതു പോലെ ഏതാനും തവണ തീവ്രമായി പ്രഹരിച്ചു. ഏതാനും ദിവസങ്ങൾക്കുമുമ്പുനടന്ന ഒരു പ്രകടനത്തിന്റ സമയത്ത് അദ്ദേഹത്തിന്റെ എല്ലിനു പൊട്ടൽ സംഭവച്ചിരുന്നതിനാൽ സംഭവം നടക്കുമ്പോൾ ഹൗഡിനി ഒരു കിടക്കയിൽ ചാരിയിരുന്നു വിശ്രമിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു. ഓരോ അടിയിലും ഹൗഡിനി വേദനകൊണ്ടു പുളയുകയും അടുത്ത പ്രഹരവേളയിൽ വൈറ്റ്ഹെഡിനെ അദ്ദേഹം പെട്ടെന്ന് തടയുകയും, തനിക്കു കൂടുതൽ പ്രഹരം താങ്ങാൻ കഴിയില്ലെന്ന് ആംഗ്യം കാണിക്കുകയും ചെയ്തു. വൈറ്റ്ഹെഡ് അതിവേഗതയിലും കടുത്തതുമായ ഒരു ആക്രമണം തന്റെ മേൽ അഴിച്ചുവിടുമെന്നു  പ്രതീക്ഷിക്കാത്തതിനാൽ പ്രഹരങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കുവാൻ തനിക്ക് അവസരം ലഭിച്ചില്ലെന്നു് ഹൗഡിനി വെളിപ്പെടുത്തിയിരുന്നതായി പ്രൈസ് തുടർന്നു പറഞ്ഞു. എല്ലിനു സംഭവിച്ച പൊട്ടലിന്റെ ഫലമായി അദ്ദേഹത്തിന്റെ കണങ്കാലിനു പൊട്ടലുണ്ടായിരുന്നില്ലെങ്കിൽ, കട്ടിലിൽ നിന്ന് എഴുന്നേറ്റു സ്വയം പ്രതിരോധിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിക്കുമായിരുന്നു.

അന്നു വൈകുന്നേരം മുഴുവൻ ഹൗഡിനി വലിയ വേദന സഹിക്കുകയുണ്ടായി. അടുത്ത രണ്ടു ദിവസങ്ങളിൽ ഉറങ്ങാൻ കഴിയാതെവരുകയും കടുത്ത വേദനയുമുണ്ടായെങ്കിലും വൈദ്യസഹായം തേടിയില്ല. ഒടുവിൽ ഒരു ഡോക്ടറെ കണ്ടപ്പോൾ അദ്ദേഹത്തിന് 102 ° F (39 ° C) പനിയും അക്യൂട്ട് അപ്പെൻഡിസൈറ്റിസും ഉണ്ടെന്ന് കണ്ടെത്തുകയും ഉടനടി ശസ്ത്രക്രിയ നടത്താൻ നിർദ്ദേശിക്കപ്പെടുകയും ചെയ്തു. അദ്ദേഹം ഉപദേശത്തെ അവഗണിക്കുകയും തന്റെ പ്രദർശനവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. 1926 ഒക്ടോബർ 24 ന് മിഷിഗണിലെ ഡെട്രോയിറ്റിലുള്ള ഗാരിക്ക് തിയേറ്ററിൽ അദ്ദേഹത്തിന്റെ അവസാനത്തെ പ്രകടനത്തിനായി ഹൌഡിനി എത്തുമ്പോൾ അദ്ദേഹത്തിന് 104 ° F (40 ° C) പനി ഉണ്ടായിരുന്നു. രോഗനിർണയം സ്ഥിരീകരിച്ചതിനുശേഷവും ഹൗഡിനി അരങ്ങിലെത്തി.  പ്രദർശനം നടന്നുകൊണ്ടിരിക്കവേ ബോധക്ഷയമുണ്ടായ അദ്ദേഹം അതിൽനിന്നു മോചിതനാകുകയും തന്റെ ഷോ തുടരുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഡെട്രോയിറ്റ്സ് ഗ്രേസ് ഹോസ്പിറ്റൽ പ്രവേശിപ്പിക്കപ്പെട്ടു.

മർദ്ദനത്തിന്റ പരിക്കും അപ്പെന്റിസൈസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു തീർച്ചയില്ലാത്തതിനാൽ ഡ്രസിംഗ് റൂമിലെ സംഭവം ഹൗഡിനിയുടെ ആത്യന്തിക മരണത്തിനു ഹേതുവായോ എന്നതു വ്യക്തമല്ലായിരുന്നു. മറ്റൊരു സിദ്ധാന്തപ്രകാരം ഹൗഡിനിക്ക്  താൻ അപ്പെന്റിസൈസ് ബാധിതനാണെന്ന വസ്തുത അറിയില്ലായിരുന്നുവെന്നതാണ്. പ്രൈസ്, സ്മിലോവിറ്റ്സ് എന്നിവയിൽ നിന്ന് മൊഴികൾ എടുത്ത ശേഷം, ഹൗഡിനിയുടെ ഇൻഷുറൻസ് കമ്പനി ഡ്രസ്സിംഗ് റൂമിലെ സംഭവമാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് നിഗമനത്തിലെത്തുകയും ഇരട്ടി നഷ്ടപരിഹാരം നൽകുകയും ചെയ്തു.

ഇതും കാണുക

തിരുത്തുക
  1. Schiller, Gerald. (2010). It Happened in Hollywood: Remarkable Events That Shaped History. Globe Pequot Press. p. 34. ISBN 978-0-7627-5449-6
  2. Harry Houdini. Retrieved March 24, 2014. {{cite book}}: |work= ignored (help)
  3. "137 years ago in Budapest..." Wild About Harry. Retrieved March 24, 2011.
  4. "Hardeen Dead, 69. Houdini's Brother. Illusionist, Escape Artist, a Founder of Magician's Guild. Gave Last Show May 29". The New York Times. June 13, 1945. Theodore Hardeen, a brother of the late Harry Houdini, illusionist and a prominent magician in his own right, died yesterday in the Doctors Hospital. His age was 69.
  5. 1880 US Census with Samuel M. Weiss, Cecelia (wife), Armin M., Nathan J., Ehrich, Theodore, and Leopold.
  6. "Harry Houdini" (PDF). American Decades. 1998-12-16. Retrieved 2016-02-04.[പ്രവർത്തിക്കാത്ത കണ്ണി] Also at Biography In Context.
"https://ml.wikipedia.org/w/index.php?title=ഹാരി_ഹൗഡിനി&oldid=3648758" എന്ന താളിൽനിന്ന് ശേഖരിച്ചത്