ഒരു ഫ്രഞ്ച് മാന്ത്രികനായിരുന്നു ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ (ജീവിതകാലം: ഡിസംബർ 7, 1805 - ജൂൺ 13, 1871). ആധുനിക ഇന്ദ്രജാലത്തിന്റെ പിതാവായി ഇദ്ദേഹത്തെ പരക്കെ കണക്കാക്കപ്പെടുന്നു.[1]

ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ
ജനനം
ജീൻ-യൂജിൻ റോബർട്ട്

(1805-12-07)ഡിസംബർ 7, 1805
ബ്ലോയിസ്, ഫ്രാൻസ്
മരണംജൂൺ 13, 1871(1871-06-13) (പ്രായം 65)
തൊഴിൽമാന്ത്രികൻ, ജാലവിദ്യക്കാരൻ, കണ്ടുപിടുത്തക്കാരൻ, ഘടികാര നിർമ്മാതാവ്

ജീവിതരേഖ തിരുത്തുക

റോബർട്ട്-ഹൗഡിൻ 1805 ഡിസംബർ 6-ന്‌ ഫ്രാൻസിലെ ബ്ലോയിസിൽ ജീൻ-യൂജിൻ റോബർട്ട് എന്ന പേരിൽ ജനിച്ചു.[2][3] അദ്ദേഹത്തിന്റെ പിതാവായിരുന്ന പ്രോസ്പർ റോബർട്ട് ബ്ലോയിസിലെ ഒരു ഘടികാര നിർമ്മാതാവായിരുന്നു. മുൻകാലത്ത് മേരി-കാതറിൻ ഗ്വില്ലൺ എന്നറിയപ്പെട്ടിരുന്ന ജീൻ-യൂജിന്റെ മാതാവ് അദ്ദേഹം ബാലനായിരിക്കുമ്പോൾത്തന്നെ മരണമടഞ്ഞിരുന്നു.[4] പതിനൊന്നാമത്തെ വയസ്സിൽ പ്രോസ്പർ തന്റെ പുത്രനെ ലോയറിൽ നിന്ന് ഏകദേശം മുപ്പത്തിയഞ്ച് മൈൽ ദൂരെയുള്ള ഓർലിയൻസ് സർവകലാശാലയുടെ കീഴിലുള്ള സ്കൂളിലേക്ക് വിദ്യാഭ്യാസത്തിനായി അയച്ചു.[5] പതിനെട്ടാം വയസ്സിൽ ബിരുദധാരിയായ അദ്ദേഹം ബ്ലോയിസിലേക്ക് മടങ്ങിയെത്തി. ഒരു അഭിഭാഷകനാകണമെന്ന്[6] പിതാവിൻറെ ആഗ്രഹത്തിന് വിരുദ്ധമായി റോബർട്ട്-ഹൗഡിൻ പിതാവിന്റെ കാലടികളെ പിന്തുടർന്ന് ഒരു ഘടികാര നിർമ്മാതാകുവാനാണ് ആഗ്രഹിച്ചത്.

ഘടികാരനിർമ്മാണ പരിശീലനം തിരുത്തുക

അദ്ദേഹത്തിന്റെ രചനാപാടവം മികച്ചതായിരുന്നതിനാൽ ഒരു അറ്റോർണി ഓഫീസിലെ ഗുമസ്തനെന്ന നിലയിലുള്ള ജോലിയിൽ പ്രവേശിക്കുന്നതിനു സഹായകമായി. നിയമ പഠനം നടത്തുന്നതിനുപകരം അദ്ദേഹം മെക്കാനിക്കൽ സാമഗ്രികളുടെ അറ്റകുറ്റപ്പണികളിൽ മുഴുകിയിരുന്നു. തൊഴിലുടമ അദ്ദേഹത്തെ പിതാവിന്റെ അടുത്തേക്കുതന്നെ തിരിച്ചയച്ചു. ഒരു അഭിഭാഷകനേക്കാൾ ഘടികാരനിർമ്മാതാവെന്ന തൊഴിലാണ് തനിക്കു കൂടുതൽ അനുയോജ്യമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ ഇതിനകം അദ്ദേഹത്തിൻറെ പിതാവ് ജോലിയിൽ നിന്ന് വിരമിക്കുകയും ജീൻ-യൂജിൻ ഒരു ബന്ധുവിന്റെ ഘടിക്കാരക്കടയിൽ തൊഴിൽപരിശീലനത്തിനായി ചേരുകയും ചെയ്തു. കുറച്ചുകാലം ജീൻ-യൂജിൻ ഒരു ഘടികാരനിർമ്മാതാവിന്റെ ജോലി ചെയ്തു.[7]

1820-കളുടെ മധ്യത്തിൽ ഘടികാരനിർമ്മാണത്തെക്കുറിച്ചു പ്രതിപാദിക്കുന്നതും ഫെർഡിനാന്റ് ബെർത്തൂഡ് രചിച്ചതുമായ Traité de l'horlogerie, അഥവാ Treatise on Clockmaking എന്ന പേരിലുള്ള രണ്ട് വാല്യങ്ങളുള്ള ഒരു കൂട്ടം പുസ്തകങ്ങളുടെ പകർപ്പ് വാങ്ങാനുള്ള തുക അദ്ദേഹം ജോലി ചെയ്ത് സമ്പാദിച്ചു.[8] പുസ്തകങ്ങൾവാങ്ങി വീട്ടിലെത്തിയ അദ്ദേഹം പൊതി തുറന്നപ്പോൾ, ബെർത്തൂഡ് രചിച്ച പുസ്തകങ്ങൾക്ക് പകരം, മാന്ത്രികതയെക്കുറിച്ചു പ്രതിപാദിക്കുന്ന രണ്ട് വാല്യങ്ങളുള്ള സയന്റിഫിക് അമ്യൂസ്മെൻറ്സ് ആയിരുന്നു അദ്ദേഹത്തിനു ലഭിച്ചത്. ഈ പുസ്തകങ്ങളെക്കുറിച്ചുള്ള ജിജ്ഞാസ അവ മടക്കിനൽകുന്നതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചു. പ്രാകൃതികാവസ്ഥയിലുള്ള ഈ പുസ്തകങ്ങളുടെ വാല്യങ്ങളിൽ നിന്ന് അദ്ദേഹം മാജിക്കിന്റെ അടിസ്ഥാനങ്ങൾ പാഠങ്ങൾ അഭ്യസിച്ചു. ദിവസം മുഴുവൻ അദ്ദേഹം ഇതു പഠിച്ചുകൊണ്ടിരുന്നു.[9]

ആ സമയംമുതൽ മാന്ത്രിക കലയിൽ അദ്ദേഹം അതിയായ താല്പര്യം പ്രകടിപ്പിച്ചു. ലഭിച്ച പുസ്തകങ്ങളിൽ രഹസ്യങ്ങൾ എങ്ങനെ ചെയ്തുവെന്ന് മാത്രം വെളിപ്പെടുത്തുകയും വിശദമായി വിവരിക്കാതിരിക്കുകയും ചെയ്തതിൽ അദ്ദേഹം അസ്വസ്ഥനായിരുന്നു.[10] വിശദീകരണങ്ങളുടെ അഭാവം കാരണമായി അക്കാലത്ത് ലഭ്യമായ പുസ്തകങ്ങളിൽ നിന്ന് ഈ കല പഠിക്കുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് അദ്ദേഹം കണ്ടെത്തിയ[11] അതിനാൽ ഇത്തരം പുസ്തകങ്ങൾ ഈ കലയോടുള്ള തൻറെ താത്പര്യം കെടുത്തുന്നതായിരുന്നു എന്നു തിരിച്ചറിഞ്ഞു. പിന്നീട് ഒരു പ്രാദേശിക കലാഭിരുചിയുള്ള മാന്ത്രികനിൽ നിന്ന് അദ്ദേഹം മാന്ത്രികപാഠങ്ങൾ ഉൾക്കൊള്ളാൻ ആരംഭിച്ചു.[12] മേളകളിലും വിരുന്നുകളിലും മാജിക് കാണിച്ചു കാണികളെ വിനോദിപ്പിച്ചിരുന്ന ബ്ലോയിസിൽനിന്നുള്ള മയൂസ് എന്ന പാദരോഗവിദഗ്ദ്ധനിൽനിന്ന് ജാലവിദ്യയുടെ ഒരു പരമ്പരതന്നെ 10 ഫ്രാങ്കു കൊടുത്തു പഠിക്കുവാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കയ്യടക്കത്തിൽ അതീവനിപുണനായിരുന്ന അയാൾ ജീൻ-യൂജിനെ കൈകളുടേയും കണ്ണുകളുടേയും ഏകോപനത്തിലൂടെ ചെപ്പടിവിദ്യ എങ്ങനെ കൂടുതൽ ഫലപ്രദമായി നടപ്പിലാക്കാമെന്നു പഠിപ്പിച്ചു.[13][14]

മരണം തിരുത്തുക

അൾജീരിയയിലെ തന്റെ ദൗത്യം പൂർത്തിയായതിനു ശേഷം റോബർട്ട്-ഹൗഡിൻ മാർസെയിലെയിലെ ഗ്രാന്റ് തീയേറ്ററിൽ അദ്ദേഹത്തിന്റെ അവസാനത്തെ പൊതു പ്രകടനത്തിന് സന്നദ്ധനാകുകയും തുടർന്ന് സ്വദേശമായ ബ്ലയിസിനടുത്തുള്ള സെയിന്റ് ഗെർവായിസിലുള്ള തന്റെ ഭവനത്തിലേയ്ക്കു മടങ്ങിപ്പോകുകയും Confidences d'un Prestidigitateur എന്ന പേരിൽ തന്റെ ഓർമ്മക്കുറിപ്പുകൾ എഴുതുകയും ചെയ്തു. മാജിക് എന്ന കലയേക്കുറിച്ച് മറ്റു നിരവധി ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഫ്രാങ്കോ പ്രഷ്യൻ യുദ്ധത്തിന്റെ ആഗമനംകാലംവരെയുള്ള പതിനഞ്ചു വർഷക്കാലം അദ്ദേഹം വിരമിക്കലിനുശേഷമുള്ള ജീവിതം സന്തോഷത്തോടെ കഴിച്ചുകൂട്ടി. അദ്ദേഹത്തിന്റെ പുത്രനായിരുന്ന യൂജീൻ ഒരു സൌവെ സൈന്യവ്യൂഹത്തിലെ ക്യാപ്റ്റനായിരുന്നു. 1870 ഓഗസ്റ്റ് 6 ന് പുത്രൻ യുദ്ധരംഗത്തു മാരകമായി പരിക്കേറ്റ വർത്തമാനം അദ്ദേഹത്തിനു ലഭിച്ചു. അതേസമയം, ഹെസ്സിയൻ സൈന്യം പാരീസ് പിടിക്കുകയും റോബർട്ട്-ഹൗഡിൻ തന്റെ കുടുംബത്തെ ഭൂസ്വത്തിനു സമീപത്തുള്ള ഒരു ഗുഹയിൽ ഒളിപ്പിക്കുകയും ചെയ്തു. റോബർട്ട്-ഹൗഡിന്റെ അഭിപ്രായത്തിൽ ഹെസ്സിയൻ പട്ടാളക്കാർ പടയാളികൾ വളരെ മോശം സ്വഭാവമുള്ളവരും പോളിഷ് പട്ടാളക്കാർ വളരെയധികം ദയയുള്ളവരായിരുന്നു.[15] നാല് ദിവസത്തിന് ശേഷം, റോബർട്ട്-ഹൗഡിൻ യുദ്ധരംഗത്തേറ്റ മുറിവുകളാൽ തന്റെ പുത്രൻ മരിച്ചുവെന്ന് കണ്ടെത്തി. അതിൽ നിന്നുള്ള സമ്മർദ്ദവും യുദ്ധവും അദ്ദേഹത്തിന്റെ ആരോഗ്യം മോശമായിത്തീരുന്നതിനു കാരണമാകുകയും ന്യുമോണിയ ബാധിക്കുകയും ചെയ്തു. 1871 ജൂൺ 13 ന് അറുപത്തഞ്ചാമത്തെ വയസ്സിൽ അദ്ദേഹം അസുഖ ബാധിതനായി മരണമടഞ്ഞു.

അവലംബം തിരുത്തുക

 1. "Jean-Eugène Robert-Houdin". Britannica. 2007.
 2. Illustrated History of Magic by Milbourne Christopher 1973
 3. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 4. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 5. Illustrated History of Magic by Milbourne Christopher 1973
 6. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 7. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 8. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 9. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 10. Illustrated History of Magic by Milbourne Christopher 1973
 11. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 12. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 13. Illustrated History of Magic by Milbourne Christopher 1973
 14. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)
 15. Fechner, Christian. The Magic of Robert-Houdin: An Artist's Life. Vol. 1 and 2. Retrieved April 29, 2016 – via Internet Archive. {{cite book}}: External link in |volume= (help)