ഹ്വാംഗ് ഹെ നദി
ചൈനയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയും ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ നദിയുമാണ് മഞ്ഞ നദി, ചൈനയുടെ ദുഃഖം,ഹ്വാംഗ് ഹൊ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഹ്വാംഗ് ഹെ നദി.[1](ലഘൂകരിച്ച ചൈനീസ്: 黄河; പരമ്പരാഗത ചൈനീസ്: 黃河; പിൻയിൻ: Huáng Hé; ചിങ് ഹായ് പ്രവിശ്യയിലെ ബയാൻ ഹാർ മലനിരകളിൽനിന്നും ഉത്ഭവിച്ച് ശാന്ത സമുദ്രത്തിൽ പതിക്കുന്ന [2]ഈ നദിക്ക് 5,464 കിലോമീറ്റർ നീളമുണ്ട്.
യെല്ലോ റിവർ (黄河) | |
ഹ്വാങ് ഹെ | |
രാജ്യം | ചൈന |
---|---|
സംസ്ഥാനങ്ങൾ | ചിങ്ഹായ്, സീചുവാൻ, ഗാൻസു, നിങ്ശ്യ, ഇന്നർ മംഗോളിയ, ഷാൻശി, ഷാൻശി, ഹേനാൻ, ഷാൻദോങ് |
സ്രോതസ്സ് | ബയൻ ഹാർ മലനിരകൾ |
- സ്ഥാനം | Yushu Prefecture, Qinghai |
- ഉയരം | 4,800 മീ (15,748 അടി) |
- നിർദേശാങ്കം | 34°29′31″N 96°20′25″E / 34.49194°N 96.34028°E |
അഴിമുഖം | Bohai Sea |
- സ്ഥാനം | Kenli County, Shandong |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 37°45′47″N 119°09′43″E / 37.763°N 119.162°ECoordinates: 37°45′47″N 119°09′43″E / 37.763°N 119.162°E |
നീളം | 5,464 കി.മീ (3,395 mi) |
നദീതടം | 752,000 കി.m2 (290,349 sq mi) |
Discharge | |
- ശരാശരി | 2,571 m3/s (90,794 cu ft/s) |
യെല്ലോ റിവർ | |||||||||||
![]() The "Mother River" monument in Lanzhou | |||||||||||
Chinese name | |||||||||||
---|---|---|---|---|---|---|---|---|---|---|---|
Traditional Chinese | 黃河 | ||||||||||
Simplified Chinese | 黄河 | ||||||||||
Postal | Hwang Ho | ||||||||||
| |||||||||||
Tibetan name | |||||||||||
Tibetan | རྨ་ཆུ། | ||||||||||
| |||||||||||
Mongolian name | |||||||||||
Mongolian | Хатан гол Ȟatan Gol Шар мөрөн Šar Mörön |
![]() |
ഈ ലേഖനത്തിൽ ചൈനീസ് ചിഹ്നങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉചിതമായ ഫോണ്ട് റെൻഡറിംഗ് സപ്പോർട്ട് ഇല്ലാത്തപക്ഷം താങ്കൾ ചൈനീസ് ചിഹ്നങ്ങൾക്കു പകരം ചോദ്യചിഹ്നങ്ങളോ, ചതുരപ്പെട്ടികളോ, മറ്റു ചിഹ്നങ്ങളോ കണ്ടെന്നു വരാം. |
ഹ്വാംഗ് ഹെ നദീതടം വടക്കൻ ചൈനീസ് സംസ്കാരത്തിന്റെ ഉത്ഭവസ്ഥലമായതിനാൽ ചൈനീസ് സംസ്കാരത്തിന്റെ കളിത്തൊട്ടിൽ എന്നും അറിയപ്പെടുന്നു. മഞ്ഞ നദിയിലെ വെള്ളപ്പൊക്കം വളരെയേറെ ജീവഹാനിക്കും നാശനഷ്ടങ്ങൾക്കും കാരണമാകുന്നതിനാൽ ഈ നദിയെ ചൈനയുടെ ദുഃഖം എന്ന് വിളിക്കുന്നു, ഭൂമിയിൽ ഏറ്റവും അധികം ജീവഹാനി വരുത്തിവച്ച പ്രകൃതിദുരന്തങ്ങളിൽ, പത്തു ലക്ഷം മുതൽ നാൽപ്പത് ലക്ഷം വരെ ആളുകളുടെ മരണകാരണമായെന്ന് കരുതപ്പെടുന്ന,1931ലെ ഹ്വാംഗ് ഹെ വെള്ളപ്പൊക്കം ഉൾപ്പെടുന്നു.[3]
പേര്തിരുത്തുക
പുരാതന ചൈനീസ് സാഹിത്യത്തിൽ മഞ്ഞനദിയെ സൂചിപ്പിക്കാനായി 河 (പുരാതന ചൈനീസ്: *C.gˤaj[4]), എന്നാണെഴുതുക. ആധുനിക കാലത്ത് ഈ വാക്ക് നദി എന്ന അർത്ഥത്തിലാണ് ഉപയോഗിക്കപ്പെടുന്നത്. ബി.സി. 206-ൽ എഴുതപ്പെട്ട ഹാനിന്റെ പുസ്തകം എന്ന ഗ്രന്ഥത്തിലാണ് 黃河 (പുരാതന ചൈനീസ്: *N-kʷˤaŋ C.gˤaj; മദ്ധ്യകാല ചൈനീസ്: ഹ്വാങ് ഹാ[4]) എന്ന പദം ആദ്യമായി ഉപയോഗിക്കപ്പെടുന്നത്. ബി.സി.206-നും എ.ഡി. 9നും ഇടയിലുണ്ടായിരുന്ന പടിഞ്ഞാറൻ ഹാൻ രാജവംശത്തിന്റെ കാലത്താണ് ഗ്രന്ഥം എഴുതപ്പെട്ടത്.
മഞ്ഞ നദി എന്ന് വിളിക്കാൻ കാരണം നദിയുടെ അവസാന ഭാഗങ്ങളിൽ മഞ്ഞ നിറത്തിലുള്ള ചെളി കലങ്ങിയ വെള്ളം കാണപ്പെടുന്നതുകൊണ്ടാണ്.
'കറുത്ത നദി' എന്നായിരുന്നു മംഗോളിയൻ ഭാഷയിൽ ഈ നദിയെ പണ്ടുകാലത്ത് വിളിച്ചിരുന്നത്. [5]ലോവെസ്സ് പീഠഭൂമിയിൽ പ്രവേശിക്കുന്നതിനു മുൻപ് നദി തെളിഞ്ഞാണൊഴുകുന്നത്. മംഗോളിയൻ ഭാഷയിൽ ഇപ്പോഴുള്ള പേര് (ഇന്നർ മംഗോളിയയിൽ പ്രത്യേകിച്ച്) ഹറ്റാൻ ഗോൽ (Хатан гол, "നദീ റാണി").[1] എന്നാണ്. മംഗോളിയയിൽ സാർ മോറോൺ (Шар мөрөн, "മഞ്ഞനദി") എന്നാണ് പൊതുവിൽ നദിയെ വിളിക്കുന്നത്.
ടിബറ്റൻ ഭാഷയിൽ ക്വിൻഹായി പ്രദേശത്ത് ഈ നദിയെ "മയിലിന്റെ നദി" (ടിബറ്റൻ: རྨ་ཆུ།, മാ ചു; ചൈനീസ്: ലഘൂകരിച്ചത് 玛曲, പരമ്പരാഗതം 瑪曲, പിൻയിൻ Mǎ Qū) എന്നാണ് വിളിക്കുന്നത്.
അവലംബംതിരുത്തുക
- ↑ 1.0 1.1 Geonames.de. "geonames.de: Huang He".
- ↑ Yellow River (Huang He) Delta, China, Asia
- ↑ http://www.internationalrivers.org/files/Deluge2007_full.pdf
- ↑ 4.0 4.1 Baxter, Wm. H. & Sagart, Laurent. Baxter–Sagart Old Chinese ReconstructionPDF (1.93 MB), p. 41. 2011. Accessed 11 October 2011.
- ↑ Parker, Edward H. China: Her History, Diplomacy, and Commerce, from the Earliest Times to the Present Day, p. 11. Dutton (New York), 1917.
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
വിക്കിമീഡിയ കോമൺസിലെ Huang He എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Yellow River Conservancy Commission:Yellow River
- Yellow River at University of Massachusetts Dartmouth
- Listen to the Yellow River Ballade from the Yellow River Cantata
- First raft descent of the Yellow River from its source in Qinghai to its mouth (1987)
- Yellow River at risk – Greenpeace China
- video.nytimes.com
- Climate Change Impacts and Adaptation Strategies in the Yellow River Basin – UNESCO report