അമേരിക്കൻ ഐക്യനാടുകളിലെ നാലാമത്തെ ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റണിലെ തുറമുഖമാണ്‌ പോർട്ട് ഓഫ് ഹ്യൂസ്റ്റൺ എന്നറിയപ്പെടുന്ന ഹ്യൂസ്റ്റൺ തുറമുഖം. ഗൾഫ് ഓഫ് മെക്സിക്കോയിൽനിന്ന് കുറച്ചു മണിക്കൂറുകൾ മാത്രം സമുദ്രയാത്ര ചെയ്ത് എത്താവുന്ന തുറമുഖം 25-മൈലോളം പൊതുസ്ഥാപനങ്ങളും സ്വകാര്യസ്ഥാപനങ്ങളുമുൾപ്പെടുന്ന ഒരു സഞ്ചയമാണ്‌. കൈകാര്യം ചെയ്യുന്ന വിദേശ കാർഗോയുടെ ഭാരം വച്ച് നോക്കിയാൽ അമേരിക്കയിലെ ഏറ്റവും തിരക്കേറിയ തുറമുഖവും കൈകാര്യംചെയ്യുന്ന മൊത്തം കാർഗോയുടെ ഭാരം‌വച്ച് നോക്കിയാൽ അമേരിക്കയിലെ രണ്ടാമത്തെ ഏറ്റവും തിരക്കേറിയ തുറമുഖവും ലോകത്തിലെ പത്താമത്തെ ഏറ്റവും തിരക്കേറിയ തുറമുഖവുമാണ്‌ ഇത്.[2]

ഹ്യൂസ്റ്റൺ തുറമുഖം
ഹ്യൂസ്റ്റൺ തുറമുഖ അഥോരിറ്റിയുടെ ലോഗൊ
Location
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
സ്ഥാനം ഹ്യൂസ്റ്റൺ (ടെക്സസ്, യു.എസ്.എ.)
Details
പ്രവർത്തിപ്പിക്കുന്നത് ഹ്യൂസ്റ്റൺ തുറമുഖ അഥോരിറ്റി
ഉടമസ്ഥൻ ഹ്യൂസ്റ്റൺ നഗരം
തുറമുഖം തരം കൃത്രിമം / പ്രകൃതിദത്തം
കാർഗോ കണ്ടെയ്നർ ടെർമിനലുകളുടെ എണ്ണം 2
പ്രധാന ജനറൽ കാർഗോ ടെർമിനലുകളുടെ എണ്ണം 5
Statistics
വാർഷിക ചരക്ക് ടണ്ണേജ് 212 ദശലക്ഷം (2006)[1]
വാർഷിക കണ്ടെയ്നർ വോള്യം 1.6 ദശലക്ഷം TEUs (2006)[1]
Annual revenue US$168 ദശലക്ഷം (2006)[1]
Net income US$42 ദശലക്ഷം (2006)[1]
സാമ്പത്തിക മൂല്യം US$118 ദശലക്ഷം (2006)[1]
Attributable jobs 785,000 (2006)[1]
Website http://www.portofhouston.com

ഹ്യൂസ്റ്റൺ കപ്പൽച്ചാൽ, ഗാൻവെസ്റ്റൺ ഉൾക്കടൽ എന്നിവ ഉൾപ്പെടുന്നതാണ്‌ ഹ്യൂസ്റ്റൺ തുറമുഖം.

  1. 1.0 1.1 1.2 1.3 1.4 1.5 "PHA and Bond Fast Facts". Port of Houston Authority. Archived from the original on 2009-06-07. Retrieved January 26, 2010.
  2. "POHA | Overview". Archived from the original on 2008-05-09. Retrieved 2008-10-25.
"https://ml.wikipedia.org/w/index.php?title=ഹ്യൂസ്റ്റൺ_തുറമുഖം&oldid=3622275" എന്ന താളിൽനിന്ന് ശേഖരിച്ചത്