ഹ്യൂമൻ പാപ്പില്ലോമ വൈറസ് വാക്സിൻ
[[Category:Infobox drug articles with contradicting parameter input |]]
Vaccine description | |
---|---|
Target | human papillomavirus |
Vaccine type | Protein subunit |
Clinical data | |
Trade names | Gardasil, Cervarix |
Routes of administration | injection |
ATC code | |
Legal status | |
Legal status |
|
Identifiers | |
ChemSpider |
|
(what is this?) (verify) |
ഹ്യൂമൻ പാപ്പില്ലോമ വൈറസ് (എച് പി വി) വാക്സിൻ (Human papilloma virus (HPV) vaccin), ചില തരത്തിലുള്ള ഹ്യൂമൻ പാപ്പില്ലോമ വൈറസുകളുടെ അണുബാധ പ്രതിരോധിക്കുന്ന വാക്സിനാണ്[1]. ലഭ്യമായ വാക്സിനുകൾ രണ്ടോ നാലോ ഒൻപതോ തരത്തിലുള്ള എച് പി വി യിൽ നിന്ന് പ്രതിരോധം നൽകുന്നു[1][2]. എല്ലാ വാക്സിനുകളും ചുരുങ്ങിയപക്ഷം ഗർഭാശയഗള അർബുദം (സെർവൈക്കൽ കാൻസർ) ത്തിന് ഇടവരുത്തുന്ന എച് പി വി 16 നും 18 നും എതിരെ പ്രതിരോധം നൽകുന്നു. ഏകദേശം 70% ഗർഭാശയഗള അർബുദം (സെർവൈക്കൽ കാൻസർ), 80% ഗുദാർബുദം (അനൽ കാൻസർ), 60% യോനീ അർബുദം (വാജൈനൽ കാൻസർ), 40% വൾവാർ കാൻസർ അതുപോലെ ചില വായിലെ അർബുദങ്ങൾ (മൗത് കാൻസർ) എന്നിവയെ പ്രതിരോധിക്കാൻ കഴിവുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു[3][4][5]. ഇതിനൊപ്പം തന്നെ ചില ജനനേന്ദ്രിയ മുഴകളെയും (ജെനിറ്റൽ വാർട്സ്), 4 ഉം 9 ഉം തരത്തിലുള്ള എച് പി വി ക്കെതിരെയുള്ള വാസ്കിൻ പ്രതിരോധിക്കുന്നു.[1]
ലോകാരോഗ്യ സഘടന (ഡബ്ല്യു എച്ച് ഒ), മറ്റു നിവാരണമാർഗ്ഗങ്ങളുടെ കൂടെ ചെലവു വഹിക്കാൻ കഴിയുന്ന രാജ്യങ്ങളിൽ പതിവു പ്രതിരോധ കുത്തിവെയ്പുകളുടെ കൂടെ എച് പി വി വാക്സിനുകളും ഉൾപ്പെടുത്താൻ ശുപാർശ ചെയ്യുന്നു. ഒരു വ്യക്തിയുടെ പ്രായമനുസരിച്ച് ചിലപ്പോൾ വാകസിന്റെ രണ്ടോ മൂന്നോ മാത്ര ആവശ്യമായിരിക്കും. വാക്സിൻ 9 മുതൽ 13 വരെ വയസ്സ് പ്രായമുള്ള പെൺകുട്ടികൾക്ക് പ്രത്യേകം ശുപാർശ ചെയ്യുന്നു. ചുരുങ്ങിയത് എട്ട് വർഷത്തേക്ക് ഈ കുത്തിവെയ്പ് പരിരക്ഷ നൽകുന്നു. ഗർഭാശയഗള അർബുദം സ്ഥിരീകരിക്കേണ്ടത് ഈ പറയുന്ന വാക്സിൻ നൽകിയ ശേഷവും ആവശ്യമാണ്[1]. ഭൂരിപക്ഷം ആളുകൾക്കും വാക്സിൻ നൽകുന്ന പക്ഷം വാക്സിൻ ചെയ്യത്തവർക്കും കൂടി ഉപകാര പ്രദമായിരിക്കും[6]. അണുബാധ സംഭവിച്ച ശേഷം വാക്സിൻ ഉപയോഗം ഫലപ്രദമല്ല[1].
വളരെ സുരക്ഷിതമാണ് എച് പി വി വാക്സിൻ. 80% ആളുകളിലും കുത്തിവെയ്ക്കപ്പെടുന്ന ഭാഗത്ത് വേദന അനുഭവപ്പെടാറുണ്ട്. കൂടാതെ, കുത്തിവെയ്ക്കപ്പെടുത്ത ഭാഗത്ത് ചിലപ്പോൾ ചുകപ്പു നിറവും വീക്കവും ഉണ്ടാവാം. ഗില്ലൈൻ-ബാരെ സിൻഡ്രോമുമായി യാതൊരു ബന്ധവും കണ്ടെത്തിയിട്ടില്ല[1].
2006 ൽ ആണ് ആദ്യ എച് പി വി വാക്സിൻ ലഭ്യമായത്. 2014 ഓടെ ചുരുങ്ങിയത് പെൺകുട്ടികൾക്കായി 58 രാജ്യങ്ങളിൽ ഇത് പതിവ് കുത്തിവെയ്പുകളുടെ ഭാഗമാക്കിയിട്ടുണ്ട്[1]. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പ്രധാനപ്പെട്ട മരുന്നായി ഇതിനെ ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്[7]. 2014 ൽ വികസ്വര രാജ്യങ്ങളിൽ ഏകദേശം 47 യു എസ് ഡോളർ ഒരു മാത്രക്ക് മൊത്തവിലയായി ചെലവ് വരും[8]. അമേരിക്കയിൽ 200 യു എസ് ഡോളർ നും മേലെ ഇതിന് വില വരും[9]. ഈ കുത്തിവെയ്പ് വികസ്വര രാജ്യങ്ങളിൽ ചുരുങ്ങിയ ചിലവിലാണ് ലഭ്യമാകുന്നത്[10].
വൈദ്യ സംബന്ധിയായ ഉപയോഗങ്ങൾ
തിരുത്തുകഎച് പി വി അണുബാധയും അങ്ങനെ ഗർഭാശയഗള അർബുദവും പ്രതിരോധിക്കുന്നതിന് എച് പി വി വാക്സിൻ ഉപയോഗിക്കുന്നു.[1] എച് പി വി വൈറസ് ബാധിക്കാത്ത 9 മുതൽ 25 വരെ വയസ്സ് പ്രായമുള്ള സ്ത്രീകൾക്ക് കുത്തിവെയ്പ് ശുപാർശ ചെയ്യുന്നു. എന്നിരുന്നാലും, ഒരു സ്ത്രീയിൽ എല്ലാ നാലു എച് പി വി വൈറസുകളും ഒരുമിച്ച് സംക്രമിക്കാൻ സാധ്യത വിരളമായതിനാലും പ്രാഥമികമായി ഇത് ഒരു ലൈംഗികമായി പകരുന്ന രോഗമായതിനാലും അമേരിക്കയിലെ രോഗ നിയന്ത്രണ നിവാരണ കേന്ദ്രം (യു എസ് സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രിവെൻഷൻ) 26 വയസ്സ് വരെയും എല്ലാ സ്ത്രീകൾക്കും ഈ കുത്തിവെയ്പ് നൽകുവാൻ ശുപാർശ ചെയ്യുന്നു.
ഈ വാക്സിൻ വളരെ അപകട സാദ്ധ്യത കൂടിയ തരം എച് പി വി കളിൽ നിന്നും മാത്രം സംരക്ഷണം നൽകുന്നതിനാൽ ഈ കുത്തിവെയ്പിനു ശേഷവും ഗർഭാശയഗള അർബുദത്തിന്റെ പതിവായി നടത്തുവാൻ ശുപാർശ ചെയ്യുന്നു.[1][11] അമേരിക്കയിൽ പതിവു പാപ് സ്മിയർസ് പരിശോധന 21 വയസ്സു മുതൽ തുടങ്ങുവാൻ ശുപാർശ ചെയ്യുന്നു. ഇനിയും കണ്ടുപിടിക്കപ്പെടാത്ത എച് പി വി വാക്സിനുകളെ കണ്ടു പിടിച്ച് വരും തലമുറയെ മറ്റ് എച് പി വി തരങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.
പുരുഷന്മാർ
തിരുത്തുകകാനഡ, ആസ്ത്രേലിയ, ദ്ക്ഷിണ കൊറിയ, ഇംഗ്ലണ്ട്, അമേരിക്ക തുഗങ്ങിയ രാജ്യങ്ങളടക്കം നിരവധി രാജ്യങ്ങളിൽ പുരുഷന്മാർക്കും എച് പി വി വാക്സിൻ നൽകുന്നതിനെ അംഗീകരിച്ചിട്ടുണ്ട്.
ഗർഡാസിൽ, പുരുഷ ജനനേന്ദ്രിയ മുഴകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്[12][13]. ഒരു ഉപദേശക സമിതി 2009 സ്പ്തംബർ 9 ആം തീയതി പൗരുഷ ജനനേന്ദ്രിയ മുഴകളുണ്ടാകുന്നത് ഒഴിവാക്കുന്നതിനായി 9 മുതൽ 26 വരെ പ്രായമായ പുരുഷന്മാരിൽ ഗർഡാസിൽ നൽകുന്നതിനായി എഫ് ഡി എ ലൈസൻസ് ശുപാർശ ചെയ്തു[14]. എഫ് ഡി എ ഉടൻ തന്നെ 9 മുതൽ 26 വയസ്സുവരെയുള്ള പുരുഷന്മാരിൽ ജനനേന്ദ്രിയ മുഴകളും ഗുദാർബുദവും ഒഴിവാക്കുന്നതിനായി ഈ വാക്സിൻ അംഗീകരിച്ചു[12][13][15]. പുരുഷന്മാർക്കയി ഗർഡാസിലും ഗർഡാസിൽ 9 ഉം വാക്സിൻ അംഗീകരിച്ചപ്പോൾ മൂന്നാം എച് പി വി വാക്സിനും സെർവാറിക്സും പുരുഷന്മാർക്ക് നൽകേണ്ടെന്നും ശുപാർശ ചെയ്തു. ഗർഡാസിൽ ഉൾപ്പെട്ട വാക്സിനിൽ നിന്ന് വ്യത്യസ്തമായി സെർവാറിക്സ് ജനനേന്ദ്രിയ മുഴകളെ പ്രതിരോധിക്കുന്നില്ല[16].
2011 ഒക്ടോബർ 25ആം തീയതി എച് പി വി വാക്സിൻ 11 - 12 വയസ്സു പ്രായമായ ആൺകുട്ടികൾക്ക് നൽകുന്നതിനായി രോഗനിയന്ത്രണ നിവാരണ കേന്ദ്രത്തിലെ (സി ഡി സി) ഒരു ഉപദേശക സമിതി ശുപാർശ ചെയ്തുകൊണ്ട് വോട്ടുനൽകി. പുരുഷന്മാരിലെ ജനനേന്ദ്രിയ മുഴകളും ഗുദാർബുദവും തടയുന്നതോടൊപ്പം സാദ്ധ്യമായാൽ കഴുത്തിലെയും തലയിലെയും അർബുദങ്ങൾ നിയന്ത്രിക്കുവാൻ ഉദ്ദേശിച്ചായിരുന്നു ഈ സമിതിയുടെ ശുപാർശ (ഈ വാക്സിൻ കൊണ്ട് തലയുടെയും കഴുത്തിലെയും അർബുദ നിയന്ത്രണ സാദ്ധ്യത ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും)[17]. ഈ കമ്മിറ്റി ഇതിനു മുൻപ് വാക്സിനെടുക്കാത്ത അല്ലെങ്കിൽ മൂന്നു മാത്ര അനുക്രമം പൂർത്തിയാക്കാത്ത 13 മുതൽ 21 വയസ്സു വരെയുള്ള പുരുഷന്മാരിലും വാക്സിൻ നൽകാൻ ശുപാർശ ചെയ്തു[12][18].
പുരുഷന്മാരിൽ എച് പി വി കാരണകമുള്ള ജനനേന്ദ്രിയ മുഴയും പ്രീ കാൻസറസ് ലെസിയൻസ് മൂലമുള്ള അപകട സാദ്ധ്യത കുറക്കാൻ ഗർഡാസിലിന് കഴിഞ്ഞേക്കും. ഈ പ്രീ കാൻസറസ് ലെസിയൻസിന്റെ കുറവു മൂലം പുരുഷന്മാരിലെ ലിംഗാർബുദത്തിന്റെയും ഗുദാർബുദത്തിന്റെയും തോത് കുറക്കുമെന്നത് മുൻ കൂട്ടി പറയാൻ സാധിക്കുന്നു. പുരുഷന്മാരിലെ ലിംഗാർബുദവും ഗുദാർബുദവും ഗർഭാശയഗള അർബുദത്തിനെ അപേക്ഷിച്ച് വളരെ വിരളമായതിനാൽ യുവാക്കളിൽ എച് പി വി കുത്തിവെയ്പ് യുവതികളെ അപേക്ഷിച്ച് കാര്യമായി ഗുണഭോക്തൃഫലം നൽകുന്നില്ല[19].
പൊതു ആരോഗ്യമെന്ന വീക്ഷണത്തിൽ പുരുഷന്മാരിലും സ്ത്രീകളിലും എച് പി വി വാക്സിൻ നൽകുന്നത് മൂലം സമൂഹത്തിൽ വൈറസിന്റെ പെരുപ്പം കുറക്കാൻ സാധിക്കുന്നു എന്നാൽ സ്ത്രീ സമൂഹത്തിന് പ്രതിരോധ കുത്തിവെയ്പ് കൂടിയാൽ മാത്രമേ ഇത് വിജയികരവും ലാഭകരവും ആകൂ[20].
സ്ത്രീകളിൽ എച് പി വി തരങ്ങളുടെ അണുബാധ ഉണ്ടാകുന്നതിനു മുൻപ് തന്നെ വാക്സിൻ നൽകിയിരിക്കണം. അതുകൊണ്ടുതന്നെ യൗവനാരംഭത്തിനു മുൻപ് വാക്സിൻ നൽകുമ്പോൾ അണുബാധ ഉണ്ടാകാനുള്ള് സാധ്യത വളരെ കുറയുന്നു.
ജനനേന്ദ്രിയ മുഴകൾക്കും ലിംഗാർബുദത്തിനും അതുപോലെ ഗുദാർബുദത്തിനും കൂടുതൽ സാധ്യതയുള്ള എം എസ് എം കളുടെ ഇടയിൽ പ്രത്യേകിച്ചും ഗർദാസിലിന്റെ ആവശ്യകത കൂടുതലാണ്[21].
ആൺകുട്ടികൾക്ക് എച് പി വി പ്രതിരോധ കുത്തിവെയ്പു നൽകുന്നതിനെ ഹറാൾഡ് സുർ ഹൗസൻ പിന്തുണക്കുകയും (അതു മൂലം അവർ സംരക്ഷിക്കപ്പെടുകയും അതുവഴി സ്ത്രീകളിലേക്ക് പകരുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യാം) 2011 ൽ പ്രൊഫസർ ഹറാൾഡ് മോയും ഒലെ-ഐറിക് ഇവേർസനും ഈ ആശയത്തിൽ പങ്കുചേരുകയും ചെയ്തു[22].
പ്രായമായ സ്ത്രീകൾ
തിരുത്തുകആദ്യമായി ഗർഡാസിൽ പ്രയോഗത്തിൽ കൊണ്ടുവന്നപ്പോൾ 25 ഓ അതിൽ കുറവോ വയസ്സുള്ള സ്ത്രീകളിലെ ഗർഭാശയഗള അർബുദം തടയുന്നതിനുള്ള പ്രതിരോധ ശക്തി നേടുന്നതിനെ വേണ്ടിയാണ് ശുപാർശ ചെയ്യപ്പെട്ടിരുന്നത്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ 45 വയസ്സു വരെയുള്ള സ്ത്രീകളിലെ ഗർഭാശയഗള അർബുദം തടയുന്നതിൽ എല്ല എച് പി വി വാക്സിനുകളും ഫലപ്രദമാണ്[23].
2007 നവംബറിൽ മെർക്, ഗർദാസിലിനെ കുറിച്ച് പുതിയ വസ്തുതകൾ അവതരിപ്പിച്ചു. 45 വയസ്സുവരെയുള്ള സ്ത്രീകളിലെ എച് പി വി 6, 11, 16 അതുപോലെ 18 തരത്തിലുള്ള - അതുമായി ബന്ധപ്പെട്ട നിരന്തരമായ അണുബാധയും രോഗങ്ങളും ഗർദാസിലിന്റെ ഉപയോഗം കാരണം കുറഞ്ഞു. ഈ പഠനം മുകളിൽ പറഞ്ഞ ഏതെങ്കിലും ഒരു എച് പി വി അണുബാധയില്ലാത്ത സ്ത്രീയുടെ മൂന്നു ഡോസ് വാക്സിൻ നൽകിയ ശേഷമുള്ള വിലയിരുത്തലാണ്. മെർക് 2007 അവസാനത്തോടെ ഈ വസ്തുതകൾ എഫ് ഡി എ ക്കു മുൻപാകെ അവതരിപ്പിക്കാൻ പദ്ധതിയിട്ടു. അതിലൂടെ 45 വയസ്സുവരെയുള്ള സ്ത്രീകളിൽ ഗർദാസിൽ വാക്സിൻ ഉപയോഗിക്കാനുള്ള നിർദ്ദേശം ആവശ്യപ്പെട്ടു[24].
ഫലസിദ്ധി/ കാര്യക്ഷമത
തിരുത്തുകവലിയ അപകട സാദ്ധ്യതയുള്ള എച് പി വി തരങ്ങളായ 16 ൽ നിന്നും 18 ൽ നിന്നും പൂർണ്ണ സംരക്ഷണവും അതുപോലെ ചില അടുത്ത ബന്ധമുള്ള വലിയ അപകട സാഹ്ധ്യതയുള്ള എച് പി വി തരങ്ങളിൽ നിന്ന് കുറച്ച് സംരക്ഷണവും നൽകാൻ എച് പി വി വാക്സിന് കഴിയുമെന്ന് തെളിയിക്കുക വഴി ഗർഭാശയഗള ഡിസ്പ്ലേസിയ തടയാം എന്ന് വെളിപ്പെടുത്തുന്നു. എന്നിരുന്നാലും മറ്റ് ചില വലിയ അപകട സാധ്യതയുള്ള എച് പി വി തരങ്ങളെ ഈ വാക്സിനു സ്വാധീനിക്കാൻ കഴിഞ്ഞിട്ടില്ല.[25] സെർവാറിക്സിന്റെ ഉപയോഗശേഷവും 9 വർഷത്തിൽ കൂടുതലും ഗർദാസിലിന്റെ ഉപയോഗശേഷം 8 വർഷത്തിൽ കൂടുതലും എച് പി വി തരങ്ങളായ 16 ൽനിന്നും 18 ൽനിന്നും സംരക്ഷണം നീണ്ടുനിന്നു.[26] ബൂസ്റ്റർ വാക്സിന്റെ ആവശ്യം വരില്ല എന്നു കണക്കുകൂട്ടുന്നു.[27]
ഗർഡാസിൽ ചെറിയ അപകടസാധ്യതയുള്ള എച് പി വി തരങ്ങളായ 6 ൽ നിന്നും 8 ൽ നിന്നും സംരക്ഷണം തരുന്നു. ഈ എച് പി വി തരങ്ങൾ അർബുദത്തിന് കാരണമാകാറില്ലെങ്കിലും ജനനേന്ദ്രിയ മുഴകൾക്ക് കാരണമാകാറുണ്ട്.
സെർവാറിക്സിന്റെ ക്ലിനിക്കൽ ട്രയലിന്റെ ഈയിടെ നടത്തിയ വസ്തുതാ വിശകലനത്തിൽ ഈ വാക്സിൻ സ്ത്രീകളിൽ ഗർഭാശയഗളത്തിൽ ഉണ്ടാകുന്ന അണുബാധയിൽനിന്ന് സംരക്ഷണം നൽകുന്നതു പോലെ തന്നെ ഗുദത്തിലെ നിരന്തരമായ എച് പി വി 16 ന്റെയും 18 ന്റെയും അണുബാധയിൽ നിന്നും ഫലപ്രദമായി സംരക്ഷണം നൽകുന്നതായി കണ്ടെത്തി. എങ്കിലും ഏകദേശം 30% ഗർഭാശയഗള അർബുദങ്ങളിൽ നിന്നും അതുപോലെ 10% ജനനേന്ദ്രിയ മുഴകളിൽ നിന്നും ഗർഡാസിലിന്റെ ഉപയോഗത്താൽ മാത്രം സംരക്ഷണം സാധ്യമല്ല. അതുപോലെ തന്നെ ഈ വാക്സിനുകൾ മറ്റ് ലൈംഗികമായി പകരുന്ന രോഗങ്ങളെ തടയുവാനോ എച് പി വി അണുബാധ സ്ഥിരീകരിച്ച രോഗിക്ക് രോഗപ്രതിരോധം നൽകുവാനോ പിന്നെ ഗർഭാശയഗള അർബുദത്തിനെ ചികിത്സിക്കുവാനോ സഹായകമല്ല.
സെർവൈക്കൽ അഡിനോകാർസിനോമ (ഗർഭാശയഗളത്തിലെ ഗ്ലാൻഡുലാർ കോശങ്ങളിൽ ഉടലെടുക്കുന്ന അർബുദം)യുടെ കാരണത്തിൽ 94% പ്ങ്കും എച് പി വി തരങ്ങളായ 16,18 അതുപോലെ 45 എന്നിവ ആണ്. ഒട്ടുമിക്ക ഗർഭാശയഗള അർബുദങ്ങളും സ്ക്വാമസ് കോശങ്ങളിൽ ഉത്ഭവിക്കുമ്പോൾ അഡിനോകാർസിനോമ ചെറിയ തോതിൽ കാണപ്പെടുന്നു. അതുപോലെ പതിവ് പാപ് സ്മിയേർസ് ലൂടെ അഡിനോകാർസിനോമ ഫലപ്രദമായി കണ്ടുപിടിക്കാൻ കഴിയാറില്ല. അതിനാൽ പാപ് സ്മിയേർസ് പ്രക്രിയയിലൂടെ കണ്ടുപിടിക്കപ്പെടാത്ത അർബുദങ്ങളുടെ കൂടുതൽ അനുപാതവും അഡിനോകാർസിനോമ ആയിരിക്കും. എച് പി വി വാക്സിന്റെ ഉപയോഗം അഡിനോകാർസിനോമ വരാനുള്ള സാധ്യതകൾ കുറക്കുമെന്ന് പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രതിരോധശേഷി ആർജ്ജിക്കുവാൻ വാക്സിന്റെ രണ്ടോ മൂന്നോ ഡോസ് മതിയായിരിക്കും.
എച് പി വി തരങ്ങളായ 6, 11, 16, 18, 31, 33, 45, 52 അതുപോലെ 58 എന്നിവക്കെതിരെ സംരക്ഷണം നൽകുന്ന 9വി എച് പി വി, ഒരു ഒൻപതു വാലന്റ് എച് പി വി വാക്സിനെക്കുറിച്ചുള്ള പഠനത്തിൽ മൂർച്ഛിച്ച ഗർഭാശയഗള(സെർവൈക്കൽ) രോഗങ്ങൾ, ഉപസ്ഥ (വൾവാർ) രോഗങ്ങൾ അല്ലെങ്കിൽ യോനീ (വജൈനൽ) രോഗങ്ങൾ ക്വാഡ്രിവാലന്റ് എച് പി വി വാക്സിന്റെ ഉപയോഗത്തിന്റെ അതേ ഫലം തരുന്നു എന്ന് സ്ഥിരീകരിച്ചിരിക്കുന്നു. 16 മുതൽ 26 വയസ്സു വരെയുള്ള സ്ത്രീകളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള് പഠനമാതൃകയിൽ യാതൊരു വ്യത്യാസവും കാണാതിരുന്നത് ഭൂരിഭാഗം ആളുകൾക്കും മറ്റ് അഞ്ച് തരത്തിലുള്ള എച് പി വി അണുബാധ മുൻപ് ഉണ്ടായിരിക്കുകയും അത് 9 വാലന്റ് വാക്സിൻ അധികമായി പരിരക്ഷ നൽകുകയും ചെയ്തിരിക്കാം.
പൊതുജനാരോഗ്യം
തിരുത്തുകനാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യട്ടിന്റെ പ്രസ്താവന പ്രകാരം "ദീർക്ഖകാലം വാക്സിന്റെ സംരക്ഷണം നിൽക്കുകയും മുഴുവൻ സ്ത്രീകളും വാക്സിൻ എടുക്കുകയും ചെയ്താൽ പരക്കെ നൽകുന്ന കുത്തിവെയ്പിന് ലോകത്താകെയുള്ള ഗർഭാശയഗള അർബുദത്തിനാൽ ഉള്ള മരണത്തിന്റെ മൂന്നിൽ രണ്ട് കുറക്കുവാനുള്ള ശേഷിയുണ്ട്. അതുകൂടാതെ അസാധാരാണമായ പാപ് ടെസ്റ്റ് മൂലം ഉണ്ടാകാനിടയുള്ള ആശുപത്രി പരിചരണം, ബയോപ്സികൾ അതുപോലെ കൂടിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളും കുറക്കുവാനും അങ്ങനെ ആരോഗ്യ പരിപാലന ചെലവും ചുരുക്കുവാനും ആരോഗ്യത്തെക്കുറിച്ചുള്ള വേവലാതി കുറക്കുവാനും ഇത് സഹായിക്കും".
ഇപ്പോഴത്തെ പ്രതിരോധ വാക്സിൻ ലോകം മുഴുക്കെയുള്ള സിംഹഭാഗം അർബുദങ്ങൾക്കും കാരണമായ രണ്ട് എച് പി വി തരങ്ങളായ (16 ഉം 18 ഉം) ൽ നിന്നും സംരക്ഷണം നൽകുന്നു. ഗർഭാശയഗള അർബുദവുമായി ബന്ധപ്പെട്ട എച് പി വി തരത്തിന്റെ വിതരണം കാരണം ഏഷ്യയിലും യൂറോപ്പിലും അതുപോലെ ഉത്തര അമേരിക്കയിലും ഈ വാക്സിൻ വളരെയധികം ഫലപ്രദമായേക്കും. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ അധിക അപകടകാരിയായ മറ്റ് ചില എച് പി വി തരങ്ങളാണ് അധിക ശതമാനവും കാരണമാകുന്നത്. സാധാരണ കണ്ടുവരുന്ന അർബുദങ്ങളിൽ നിന്ന് സംരക്ഷണം തരുന്ന വാക്സിനുകൾ മറ്റു അർബുദങ്ങളെയും തടയുകയും പ്രാദേശിക വ്യതിയാങ്ങൾക്ക് വളരെ വിരളമായ മാറ്റങ്ങളേ ഉണ്ടാക്കനാകൂ. ഉദാഹരണത്തിന്, ഏഴുതരം ഗർഭാശയഗള അർബുദങ്ങൾക്ക് (എച് പി വി തരങ്ങളായ 16,18,45,31, 33, 52, 58) പ്രതിരോധത്തിൻ ഉപയോഗിക്കുന്ന വാക്സിനുകൾ ലോകത്താകമാനം ഏകദേശം 87% ഗർഭാശയഗള അർബുദങ്ങളെ തടയാൻ കഴിയും.
വികസ്വര രാജ്യങ്ങളിൽ വെറും 41% സ്ത്രീകളിൽ മാത്രമേ ഗർഭാശയഗള അർബുദത്തിന് ചികിത്സ ലഭ്യമാകുന്നുള്ളു അതിനാൽ ഗർഭാശയഗള പരിശോധനയേക്കാൾ എച് പി വി തടയുന്നതിനുള്ള വാക്സിൻ നൽകുന്നത് മൂലം വികസ്വര രാജ്യങ്ങളിലെ ഈ രോഗഭാരം കുറക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാകുന്നു.[28] ദ യൂറോപ്യൻ സൊസൈറ്റി ഓഫ് ഗൈനക്കോളജിക്കൽ ഓൺകോളജി യുടെ അനുമാന പ്രകാരം ഏറ്റവും കൂടുതൽ വികസ്വര രാജ്യങ്ങൾക്കാണ് എച് പി വി വാക്സിൻ വഴി നേട്ടമുണ്ടാവുന്നത് എന്നിരുന്നാലും പല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കെനിയയെ പോലെയുള്ള രാജ്യങ്ങളിൽ വ്യക്തികൾക്ക് ഈ വാക്സിൻ തങ്ങാവുന്നതിലധികമാണ്[29] .
2012 ൽ സി ഡി സി യുടെ അനുമാന പ്രകാരം എച് പി വി വാക്സിന്റെ ഉപയോഗം എച് പി വി -6, -11, -16, -18 അണുബാധയുടെ തോത് അമേരിക്കൻ കൗമാരക്കാരിൽ പകുതിയായി കുറക്കാൻ കഴിഞ്ഞിട്ടുണ്ട് (11.5% ത്തിൽ നിന്നും 4.3% ത്തിലേക്ക്) അതുപോലെ 20 തിനോടടുത്ത് പ്രായമുള്ള അമേരിക്കൻ വനിതകളിലും മൂന്നിൽ ഒന്നായി കുറക്കാൻ സാധിച്ചു (18.5% ത്തിൽ നിന്നും 12.1%)[30].
പാർശ്വഫലങ്ങൾ
തിരുത്തുകഎച് പി വി വാക്സിന്റെ ഉപയോഗം ലോകത്താകമാനം മൂന്നിൽ രണ്ട് ഭാഗം ഗർഭാശയഗള അർബുദം മൂലമുള്ള മരണം കുറക്കാൻ സഹായിക്കുമെങ്കിലും എല്ലാവരും ഈ കുത്തിവെയ്പിന് യോഗ്യരല്ല.[31] ചില ഘടകങ്ങൾ ജനങ്ങളെ എച് പി വി വാക്സിൻ എടുക്കുന്നതിൽ നിന്ന് വേർതിരിക്കുന്നു; ഈ ഘടകങ്ങൾ താഴെ കൊടുത്ത പ്രകാരമാണ്.[32]
- വാക്സിനുകളോട് ഉടനടി ഹൈപ്പർ സെൻസിറ്റിവിറ്റി ഉണ്ടായിട്ടുള്ള ചരിത്രകമുള്ള ആളുകൾ. യീസ്റ്റിനോട് ഹൈപ്പർ സെൻസിറ്റിവിറ്റി ഉള്ള രോഗികൾ ഗർഡാസിൽ ഉപയോഗിക്കാൻ പാടില്ല കാരണം ഗർഡാസിൽ ഉണ്ടാക്കുന്നതിന് യീസ്റ്റ് ഉപയോഗിക്കുന്നു
- മിതമോ അതിതീവ്രമോ ആയ രോഗികളിൽ ഗർഡാസിൽ വാക്സിനെടുക്കുന്നത് പൂർണ്ണമായും വിലക്കുന്നില്ലെങ്കിലും രോഗം അല്പം ശമിക്കുന്നതു വരെ മാറ്റിവെക്കൻ ഉപദേശിക്കുന്നു.[33]
ഗർഭകാലം/ഗർഭാവസ്ഥ
തിരുത്തുകഗർഡാസിലിന്റെ ക്ലിനിക്കൽ പരീക്ഷണത്തിൽ 11.5 ഗർഭിണികൾ എച് പി വി വാക്സിൻ എടുത്തു. മൊത്തത്തിൽ പ്രതികൂല പരിണതഫലം സാധാരണക്കാരുടേതുപോലെ വിരളമായിരുന്നു. എന്നിരുന്നാലും വളരെ ചെറിയ മാതൃകയായതിനാൽ ഇപ്പോൾ ഈ വാക്സിൻ ഗർഭിണികളിൽ ഉപയോഗിക്കാൻ ശുപാർശ ചെയ്തിട്ടില്ല. ഒരു പാർശ്വ ഫലവും പ്രതീക്ഷിക്കുന്നില്ലെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ അറിയപ്പെട്ടിട്ടില്ലാത്തതാണ് ഇതിന് മുഖ്യ കാരണം.
എച് പി വി വാക്സിൻ ഗർഭകാലത്തിൽ കാറ്റഗറി ബി ആയി എഫ് ഡി എ തരം തിരിച്ചിരിക്കുന്നു, അതായത് ഗർഭസ്ഥ് ശിശുവിന് യാതൊരു പ്രത്യക്ഷ ദോഷവും വരുത്തുന്നതായി മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും ഗർഭാവസ്ഥയിൽ വാക്സിന്റെ ഉപയോഗം പരിമിതപ്പെടുത്തുകയോ അഥവാ രണ്ട് ഡോസ് എടുത്ത ശേഷം ഗർഭധാരണം സംഭവിച്ചാൽ പ്രസവശേഷം മൂന്നാമത്തെ എടുക്കുന്നത് അഭികാമ്യം.
സുരക്ഷ
തിരുത്തുകഎച് പി വി വാക്സിൻ 100 ഓളം രാജ്യങ്ങളിൽ ഉപയോഗത്തിനായി അംഗീകാരം ലഭിച്ചതും ഏകദേശം 100 ദശലക്ഷം ഡോസുകൾ ലോകത്താകമാനം വിതരണം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സമഗ്രമായ ക്ലിനിക്കൽ പരീക്ഷണങ്ങളും വിപണന ശേഷമുള്ള സുരക്ഷാ മേൽനോട്ടവും ചൂണ്ടിക്കാണിക്കുന്ന വസ്തുതകളിൽ ഗർഡാസിലും സെർവാറിക്സും സുരക്ഷിതവും മനുഷ്യ ശരീരം നല്ലപോലെ സ്വീകരിക്കുന്നതും ആണ് എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു.
ഒരു സംഘപഠനത്തിൽ ഏകദേശം 10 ലക്ഷം പെൺകുട്ടികൾ ക്വാഡ്രിവാലന്റ് എച് പി വി വാക്സിൻ എടുക്കുകയും, ഓട്ടോ ഇമ്മ്യൂൺ, ന്യൂറോളജിക്കൽ ആൻഡ് വെനസ് ത്രോമ്പൊഎമ്പോളിക് എന്നിവയോട് ചീത്തഫലം ഉണ്ടായതായി യാതൊരു തെളിവും ലഭിച്ചിട്ടില്ല.
ഗർഡാസിൽ ഒരു മൂന്നു ഡോസ് കുത്തിവെയ്പാണ്. 2013 സെപ്തംബർ 08 ന് 57 ദശലക്ഷത്തിനും മുകളിൽ ഡോസുകൾ അമേരിക്കയിൽ വിതരണം ചെയ്തിട്ടുണ്ട്, എത്രമാത്രം ഉപയോഗിച്ചു എന്നുള്ളത് അറിയില്ലെങ്കിലും. വാക്സിൻ വിപരീത സംഭവങ്ങൾ അറിയിക്കുന്ന സംവിധാനം (വാക്സിൻ അഡ്വേർസ് ഇവന്റ് റിപ്പോർട്ടിങ്ങ് സിസ്റ്റം - വി എ ഇ ആർ എസ്) പ്രകാരം ഏകദേശം 22000 പ്രശ്നങ്ങൾ വാക്സിൻ ഉപയോഗിച്ച ശേഷം അറിഞ്ഞിട്ടുണ്ട്. ഇതിൽ 92% വും തീക്ഷ്ണതയില്ലാത്ത പാർശ്വ ഫലങ്ങളായിരുന്നു. (ഉദാ: തലകറക്കം, അബോധാവസ്ഥ, വേദനയും വീക്കവും, തലവേദന, ഛർദ്ദി, പനി) അതിൽ 9% ഗൗരവമുള്ളതായി കണക്കാക്കുന്നു (മരണം, സ്ഥിരമായ അംഗവൈകല്യം, ജീവനു ഭീഷണിയുള്ള രോഗങ്ങൾ അതുപോലെ ആശുപത്രി വാസം എന്നിങ്ങനെ) ഇതിൽ ഗൗരവമുള്ള അസുഖങ്ങളുമായി ഒരു ബന്ധവും വാക്സിന്റെ ഉപയോഗം മൂലമുണ്ടായതായി തെളിയിക്കപ്പെട്ടിട്ടില്ല. വി എ ഇ ആർ എസ് വഴി യാദൃച്ഛികവും നിനക്കാത്തതുമായ എല്ല സംഭവങ്ങളും രേഖപ്പെടുത്തിയതു മൂലമാണിത്. സി ഡി സി യുടെ അനുമാന പ്രകാരം "വി അ എ ആർ എസ് രേഖകളുടെ വസ്തുനിഷ്ഠമായ പഠനം നടത്തുമ്പോൾ വളരെ പ്രധാനമായും ഒരു സംഭവത്തിലും കാര്യ-കാരണ ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല".
2009 സപ്തംബർ 1 വരെ 44 സ്ത്രീ മരണങ്ങൾ ഈ വാക്സിൻ ഉപയോഗിച്ച ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ വാക്സിൻ ഉപയോഗിച്ചവരായി സ്ഥിരീകരിച്ച 27 സ്ത്രീകളുടേയും പെൺകുട്ടികളുടേയും മരണത്തിന് വാക്സിനു യാതൊരു ബന്ധവും ഇല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഗർഡാസിലിന്റെ ഉപയോഗം ഗള്ളിയൻ ബാറെ സിൻഡ്രത്തിന്റെ അപകട സാധ്യത വർദ്ധിപ്പിക്കുന്നതായി യാതൊരു തെളിവുമില്ല. അതിനോടൊപ്പം വിരളമായി ഹൃദയത്തിലും ശ്വാസകോശത്തിലും കാലുകളിലും രക്തം കട്ടപിടിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 2015 ൽ യൂറോപ്പ്യൻ മെഡിസിൻസ് ഏജൻസിയുടെ ഫാർമാകോവിജിലൻസ് റിസ്ക് ആൻഡ് അസ്സെസ്സ്മെന്റ് കമ്മിറ്റി സംഘടിപ്പിച്ച അവലോകനത്തിൽ എച് പി വി വാക്സിൻ കോമ്പ്ലക്സ് റീജ്യണൽ പെയ്ൻ സിൻഡ്രൊം ഓ പോസ്റ്ററൽ ഓർത്തൊസ്റ്റാറ്റിക് ടാക്കികാർഡിയ സിൻഡ്രൊമൊ കാരണമാകുന്നതായുള്ള യാതൊരു തെളിവുകളും കിട്ടിയിട്ടില്ല.
2013 സെപ്തംബർ 08ന് സി ഡി സി നാലുതരം എച് പി വി തടയുന്നതിനായി ഗർഡാസിൽ വാക്സിൻ ഉപയോഗം തുടരാൻ ശുപാർശ ചെയ്തു. ഇതിന്റെ ഉത്പാദകരായ മെർക് വാക്സിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അർപ്പണബോധത്തോടെയുള്ള ഗവേഷണം നടത്തുവാൻ ബദ്ധശ്രദ്ധരാണ്. സി ഡി സി യുടേയും എഫ് ഡി എ യുടേയും അനുമാന പ്രകാരം ഗർഡാസിൽ പ്രതിരോധ കുത്തിവെയ്പുമായി ബന്ധപ്പെട്ട പ്രതികൂല പാർശ്വഫലങ്ങൾ വാക്സിൻ അംഗീകരിക്കുന്നതിനു മുൻപു നടത്തിയ സുരക്ഷാപഠനങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥിരീകരിച്ചത് പോലെയോ ഉപയോഗ ശേഷവും ഉണ്ടായിട്ടുള്ളൂ. എന്നിരുന്നലും ഗർഡാസിൽ ഉപയോഗിക്കുമ്പോൾ മറ്റു വാക്സിനുകളെ അപേക്ഷിച്ച് ഭൂരിഭാഗവും സിൻകോപ്(ബോധക്ഷയം) ഉണ്ടാകുന്നതായി കാണപ്പെടുന്നു. ഇതിനാൽ ആരോഗ്യ പരിരക്ഷാ പ്രവർത്തകരോട് വാക്സിൻ നൽകിയ ശേഷം വാക്സിൻ എടുത്തവരെ 15 മിനിറ്റ് നേരത്തേക്ക് ഇരുത്തുവാനോ കിടത്തുവാനോ പറയുകയും അതുവരെ സസൂക്ഷ്മം നിരീക്ഷിക്കനും എഫ് ഡി എ യും സി ഡി സി യും ഓർമ്മപ്പെടുത്തുന്നു.
പ്രക്രിയയുടെ പ്രവർത്തന വിധം
തിരുത്തുകറീകോമ്പിയന്റ് എച് പി വി കോട്ട് പ്രോട്ടീനുകളിൽ നിന്നും ശേഖരിച്ച പൊള്ളയായ വൈറസ് പോലെയുള്ള പദാർത്ഥങ്ങളാണ് എച് പി വി വാക്സിന് ആധാരം. ഈ വൈറസിന് വൃത്താകൃതിയിലുള്ള ഇരട്ട സൂക്ഷ്മതന്തുക്കളുള്ള ഡി എൻ എ യും 72 കാപ്സൊമേർസ് ക്രമപ്പെടുത്തിയ ഒരു വൈറൽ കവചവും ഉണ്ട്. വൈറസിന്റെ എല്ലാ ഉപഘടകങ്ങളും എൽ 1, എൽ 2 എന്നീ രണ്ട് പ്രോട്ടീൻ തന്മാത്രകളാൽ നിർമ്മിക്കപ്പെട്ടതാണ്. ഈ വൈറസിന് തൊലിയിലും മുകസ് പാളികളിലും ബാധിക്കാനുള്ള കഴിവിന് കാരണം അതിന്റെ ഈ ഘടനയാണ്. ഈ ഭാഗങ്ങളിൽ കാണിക്കുന്ന പ്രാഥമിക ഘടകങ്ങള ഇ 1 ഉം എ 2 ഉം ആണ്. വൈറസിന്റെ തനിപ്പകർപ്പുകളുണ്ടാകാൻ ഈ പ്രോട്ടീനാണ് കാരണം. വൈറസിന്റെ ഏറ്റവും സൂക്ഷിക്കപ്പെട്ട പ്രോട്ടീനാണ് ഇ 1, ഇത് വൈറൽ പതിപ്പിന്റെ ഉത്പാദനത്തിന്റെ ഉത്തരവാദിയുമാണ്. അതുപോലെ വംശവർദ്ധനവിന്റെ എല്ലാ പടികളിലും ഏർപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയിലെ രണ്ടാമത്തെ ഘടകമായ ഇ 2, ഇ 1 ഉം ആയി സമ്പർക്കം പുലർത്തുമ്പോൾ, നിശ്ചിതമല്ലാത്ത പരസ്പര വ്യവഹാരം ഉണ്ടാകുന്നു എന്ന് ഉറപ്പു വരുത്തുന്നു. ഇക്കാരണത്താൽ ആഥിതേയ കോശങ്ങളിൽ അസംഖ്യം വൈറ്സുകളുടെ പകർപ്പുകൾ ഈ രണ്ടു പ്രോട്ടീനുകളുടെയും ഒരുമിച്ചുള്ള പ്രവർത്തന ഫലമായി ഉണ്ടാക്കപ്പെടുന്നു. വൈറസിന്റെ ഘടന വളരെ പ്രധാനമാണ് കാരണം ഇത് വൈറസിന്റെ അണുബാധാ സാമ്യതയെ സ്വാധീനിക്കുന്നു. ഗർഡാസിലും സെർവാറിക്സും പോലുള്ള ഫലപ്രദമായ വാക്സിനുകൾ വികസിപ്പിക്കാൻ സാധിച്ചത് വൈറസിന്റെ ഘടനയെക്കുറിച്ച് അറിയാത്തത് മൂലമാണ്. ഏറ്റവുമധികം ഗർഭാശയഗള അർബുദത്തിന് കാരണമായ, വളരെ അപകടകാരികളായ രണ്ട് എച് പി വി തരങ്ങളായ 16 ഉം 18 ഉം ആണ് ഈ വാക്സിൻ വഴി ഉന്നം വെക്കുന്നത്. ഗർഡാസിൽ പ്രോട്ടീനുകൾ യീസ്റ്റ് സാക്കറോമൈസസ് സെറിവിസെ വഴി സമന്വയിപ്പിച്ചെടുത്തതാണ്. ഇതിന്റെ കൃത്രിമമായി നിർമ്മിച്ച പ്രോട്ടീൻ നാല് എച് പി വി തരങ്ങളെ ലക്ഷ്യം വെക്കുന്നു. നാല് വ്യത്യസ്ത എച് പി വി സൂക്ഷ്മ തന്തുക്കളായ 6, 11, 16, 18 എന്നിവയിൽ നിന്നുള്ള നിഷ്ക്രിയമായ എൽ 1 പ്രോട്ടീൻ ആണ് ഗർഡാസിലിൽ അടങ്ങിയിരിക്കുന്നത്. ഓരോ വാക്സിൻ ഡോസും 225 മൈക്രൊ ഗ്രാം അലൂമിനിയം, 9.56 മില്ലീ ഗ്രാം ഉപ്പ് (സോഡിയം ക്ലോറൈഡ്), 0.78 മില്ലീ ഗ്രാം എൽ-ഹിസ്റ്റിഡൈൻ, 50 മൈക്രോ ഗ്രാം പോളിസോർബേറ്റ് 80, 35 മൈക്രോ ഗ്രാം സോഡിയം ബോറേറ്റ് അതുപോലെ ജലവും അടങ്ങിയിരിക്കുന്നു. എല്ലാ ചേരുവകളുടെയും സംയുക്തം മൊത്തം 0.5 മില്ലീ ലിറ്റർ ആണ്. ഈ രണ്ട് എച് പി വി തരങ്ങൾ ചേർന്ന് ഏകദേശം 70% ത്തോളം വരുന്ന എല്ലാ ഗർഭാശയഗള അർബുദങ്ങൾക്കും കാരണമാകുന്നു. അതുപോലെ തന്നെ ഏകദേശം 90% ത്തോളം വരുന്ന എല്ലാ ജനനേന്ദ്രിയ മുഴകൾക്കും കാരണമായ എച് പി വി തരങ്ങളായ 6 ഉം 11 ഉം കൂടി ഗർഡാസിൽ ലക്ഷ്യം വെക്കുന്നു.
വാക്സിനിൽ പ്രതിനിധീകരിച്ചിട്ടുള്ള എച് പി വി തരങ്ങളിൽ നിന്ന് ഉണ്ടാകുന്ന പ്രാഥമിക അണുബാധ തടയുന്നതിന് വൈറസ് നിർവീര്യമാക്കുന്ന ആന്റിബോഡി പ്രതികരണം പുറത്ത് കൊണ്ടുവരുന്ന രീതിയിലാണ് ഗർഡാസിലും സെർവാറിക്സും രൂപകല്പന ചെയ്തിട്സുള്ളത്. പാർശ്വഫലങ്ങൾ തീരെ ഇല്ലതെയോ അല്ലെങ്കിൽ വിരളമായോ മാത്രമേ കാണുന്നുള്ളൂ, അതുപോലെ ഗർഭാശയഗള അർബുദ സാഹചര്യങ്ങളും ജനനേന്ദ്രിയ മുഴകളും ഉണ്ടാകുന്നതിന് എതിരായി 100% സംരക്ഷണം ഈ വാക്സിനുകൾ നൽകുന്നതായി പഠനം തെളിയിക്കുന്നു. പ്രാഥമിക പ്രതിരോധ കുത്തിവെയ്പ് കഴിഞ്ഞ് 4.5 വർഷത്തിനു ശേഷവും വാക്സിന്റെ സംരക്ഷണം പ്രതീക്ഷിക്കപ്പെടുന്നു.
ഗർഭാശയ ഗള അർബുദത്തിന്റെ വികാസത്തിന് അപര്യാപ്തമായ പഠനകാലയളവിലും, സെർവൈക്കൽ പ്രീ കാൻസറസ് ലെസിൻ അഥവാ ഡിസ്പ്ലേഷ്യ യെ തടയൽ ഇത്തരം അർബുദങ്ങളുടേയും തടയലിന് വളരെ യോജിച്ചതാണ് എന്ന് വിശ്വസിക്കപ്പെടുന്നു.
ചരിത്രം
തിരുത്തുകഈ വാക്സിൻ ആസ്ത്രേലിയയിലെ ക്വീൻസ് ലാൻഡ് യൂണിവേർസിറ്റിയിൽ ആണ് വികസിപ്പിച്ചെടുത്തത് എങ്കിലും ക്വീൻസ് ലാൻഡ് യൂണിവേർസിറ്റി, ജോർജ്ജ് ടൗൺ യൂണിവേർസിറ്റി മെഡിക്കൽ സെന്റർ, റോചെസ്റ്റർ യുണിവേർസിറ്റി അതുപോലെ യു എസ് നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെയും ഗവേഷകർ ചേർന്നാണ് ഇതിന്റെ അന്തിമ പതിപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ക്വീൻസ് ലാൻഡ് യൂണിവേർസിറ്റിയിലെ ഗവേഷകരായ ഇയാൻ ഫ്രേസർ ക്കും ജിയാൻ സാവു വിനും അമേരിക്കൻ കുത്തക (പേറ്റന്റ്) നിയമപ്രകാരം എച് പി വി വാക്സിൻ ആസ്പദമായ വി എൽ പി യുടെ കണ്ടുപിടിത്തത്തിന് മേൽക്കോയ്മ നൽകിയിട്ടുണ്ട്.
വാക്സിൻ നടപ്പിലാക്കൽ
തിരുത്തുകവികസിത രാജ്യങ്ങളിൽ ഗർഭാശയഗള പപ് സ്മിയേർസ് പരിശോധനാ പരിപാടികൾ 50% ഓ അതിലധികമോ ഇൻവാസീവ് സെർവൈക്കൽ കാൻസറിന്റെ സാധ്യത കുറച്ചിട്ടുണ്ട്. നിലവിലുള്ള പ്രതിരോധ വാക്സിനുകൾ ഗർഭാശയഗള അർബുദം ബാധിക്കുവാനുള്ള സാധ്യത വളരെ കുറക്കുമെങ്കിലും പൂർണ്ണമായി ഉന്മൂലനം ചെയ്യും എന്ന് പറയാനാകില്ല അതിനാൽ വാക്സിൻ എടുത്ത ശേഷവും പാപ് സ്മിറയേർസ് പതിവായി ചെയ്യുന്നത് വളരെ ഫലപ്രദമായിരിക്കും.
ഗവേഷണം
തിരുത്തുകഇപ്പോൾ നിലവിലുള്ള വാക്സിനുകൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത അപകടകാരികളായ എച് പി വി തരങ്ങളിൽ ഇനിയുമുണ്ട്. അതിനാൽ ഈ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ ഊർജ്ജിതമായി നടക്കുന്നുണ്ട്.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 1.8 "Human papillomavirus vaccines: WHO position paper, October 2014" (PDF). Weekly Epidemiological Record. 43 (89): 465–492. Oct 24, 2014. PMID 25346960.
- ↑ Kash, N; Lee, MA; Kollipara, R; Downing, C; Guidry, J; Tyring, SK (3 April 2015). "Safety and Efficacy Data on Vaccines and Immunization to Human Papillomavirus". Journal of Clinical Medicine. 4 (4): 614–33. doi:10.3390/jcm4040614. PMID 26239350.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ De Vuyst, H; Clifford, GM; Nascimento, MC; Madeleine, MM; Franceschi, S (1 April 2009). "Prevalence and type distribution of human papillomavirus in carcinoma and intraepithelial neoplasia of the vulva, vagina and anus: a meta-analysis". International Journal of Cancer. 124 (7): 1626–36. doi:10.1002/ijc.24116. PMID 19115209.
- ↑ Takes, RP; Wierzbicka, M; D'Souza, G; Jackowska, J; Silver, CE; Rodrigo, JP; Dikkers, FG; Olsen, KD; Rinaldo, A; Brakenhoff, RH; Ferlito, A (December 2015). "HPV vaccination to prevent oropharyngeal carcinoma: What can be learned from anogenital vaccination programs?". Oral Oncology. 51 (12): 1057–60. doi:10.1016/j.oraloncology.2015.10.011. PMID 26520047.
- ↑ Thaxton, L; Waxman, AG (May 2015). "Cervical cancer prevention: immunization and screening 2015". Medical Clinics of North America. 99 (3): 469–77. doi:10.1016/j.mcna.2015.01.003. PMID 25841595.
- ↑ Saville, AM (30 November 2015). "Cervical cancer prevention in Australia: Planning for the future". Cancer Cytopathology. doi:10.1002/cncy.21643. PMID 26619381.
- ↑ "19th WHO Model List of Essential Medicines (April 2015)" (PDF). WHO. April 2015. Retrieved May 10, 2015.
- ↑ "Vaccine, Hpv". International Drug Price Indicator Guide. Archived from the original on 2019-12-17. Retrieved 6 December 2015.
- ↑ Hamilton, Richart (2015). Tarascon Pocket Pharmacopoeia 2015 Deluxe Lab-Coat Edition. Jones & Bartlett Learning. p. 314. ISBN 9781284057560.
- ↑ Fesenfeld, M; Hutubessy, R; Jit, M (20 August 2013). "Cost-effectiveness of human papillomavirus vaccination in low and middle income countries: a systematic review". Vaccine. 31 (37): 3786–804. doi:10.1016/j.vaccine.2013.06.060. PMID 23830973.
- ↑ "Human Papillomavirus (HPV) Vaccines: Q & A". Fact Sheets: Risk Factors and Possible Causes. National Cancer Institute (NCI). 2009-10-22. Retrieved 2008-07-18.
- ↑ 12.0 12.1 12.2 "FDA Approves New Indication for Gardasil to Prevent Genital Warts in Men and Boys" (Press release). U.S. Food and Drug Administration (FDA). Retrieved 2009-10-30.
- ↑ 13.0 13.1 Centers for Disease Control and Prevention (CDC) (2010). "FDA licensure of quadrivalent human papillomavirus vaccine (HPV4, Gardasil) for use in males and guidance from the Advisory Committee on Immunization Practices (ACIP)" (PDF). Morbidity and Mortality Weekly Report. 59 (20): 630–632. PMID 20508594.
- ↑ Castle PE, Scarinci I (2009). "Should HPV vaccine be given to men?". BMJ. 339 (7726): 872–3. doi:10.1136/bmj.b4127. PMID 19815585.
- ↑ "FDA: Gardasil approved to prevent anal cancer". 2010. Retrieved January 15, 2015.
- ↑ "Vaccine Information Statement | HPV Cervarix | VIS | CDC". www.cdc.gov. Retrieved 2015-11-20.
- ↑ Rettner, Rachael. "Boys Should Get HPV Vaccine Too, CDC Says". LiveScience. Retrieved 11 November 2011.
- ↑ "CDC panel recommends HPV vaccine for boys, too". October 26, 2011. Archived from the original on 2012-09-05. Retrieved 2016-09-09.
- ↑ Rosenthal, Elisabeth (2008-08-19). "Drug Makers' Push Leads to Cancer Vaccines' Fast Rise". The New York Times. Retrieved 2008-08-20.
Said Dr. Raffle, the British cervical cancer specialist: "Oh, dear. If we give it to boys, then all pretense of scientific worth and cost analysis goes out the window."
- ↑ Kim, J. J.; Goldie, S. J. (October 2009). "Cost effectiveness analysis of including boys in a human papillomavirus vaccination programme in the United States". British Medical Journal. 339 (7726): 909–19. doi:10.1136/bmj.b3884. PMC 2759438. PMID 19815582. Retrieved 2009-10-30.
- ↑ "Gay men seeking HPV vaccine". Cancer Research UK. 23 February 2007. Archived from the original on 2010-03-24. Retrieved 30 October 2009.
- ↑ Moi, Harald; Iversen, Ole-Erik (2011-12-17). "Gi guttene jentevaksine". Dagens Næringsliv (in Norwegian). p. 32.
Zur Haussen, som fikk Nobelprisen i 2009 for sin HPV-forskning, har lenge argumentert for vaksinasjon av gutter, både som egen beskyttelse og beskyttelse av kvinner.
{{cite news}}
: CS1 maint: unrecognized language (link) - ↑ "HPV Vaccine Update". Your Cancer Today. 2007-12-11. Archived from the original on 2008-06-30. Retrieved 2016-09-09.
- ↑ 5 November 2007, New Data Presented on GARDASIL, Merck's Cervical Cancer Vaccine, in Women Through Age 45. Retrieved through web archive on February 23, 2009
- ↑ Kash, N; Lee, MA; Kollipara, R; Downing, C; Guidry, J; Tyring, SK (3 April 2015). "Safety and Efficacy Data on Vaccines and Immunization to Human Papillomavirus". Journal of Clinical Medicine. 4 (4): 614–33. doi:10.3390/jcm4040614. PMID 26239350.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ De Vincenzo, Rosa; Conte, Carmine; Ricci, Caterina; Scambia, Giovanni; Capelli, Giovanni (3 December 2014). "Long-term efficacy and safety of human papillomavirus vaccination". Int. J. Women's Health. 6: 999–1010. doi:10.2147/IJWH.S50365. PMC 4262378. PMID 25587221.
{{cite journal}}
: Unknown parameter|displayauthors=
ignored (|display-authors=
suggested) (help)CS1 maint: unflagged free DOI (link) - ↑ "Committee opinion no. 467: human papillomavirus vaccination". Obstet. Gynecol. 116 (3): 800–3. September 2010. doi:10.1097/AOG.0b013e3181f680c8. PMID 20733476.
- ↑ Wittet S.; Tsu V. (2008). "Cervical cancer prevention and the Millennium Development Goals". Bulletin of the World Health Organization. 86 (6): 488–90. doi:10.2471/BLT.07.050450. PMC 2647477. PMID 18568279.
- ↑ "ESGO Statement on Cervical Cancer Vaccination" (PDF). ESGO. 2007. Archived from the original (PDF) on 2011-07-26. Retrieved 2016-09-17.
- ↑ Haelle, Tara (February 23, 2016). "HPV Infection Rates Plummet In Young Women Due To Vaccine". Forbes. Retrieved February 23, 2016.
- ↑ "Human Papillomavirus (HPV) Vaccines".
- ↑ "HPV Vaccine Information for Clinicians—Fact Sheet". CDC.
- ↑ "Human Papillomavirus (HPV) Vaccine Recommendations" (PDF). FDA. Archived from the original (PDF) on 2014-03-07. Retrieved 2016-09-17.