ഹോൽക്കർ സ്റ്റേഡിയം
മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ഒരു രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയമാണ് ഹോൽകർ സ്റ്റേഡിയം. മധ്യപ്രദേശിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര സ്റ്റേഡിയങ്ങളിലൊന്നാണിത്. അഗരത്തിലെ പ്രധാന സ്റ്റേഡിയമായിരുന്ന നെഹ്രു സ്റ്റേഡിയം2001 ഓടെ ഉപയോഗശൂന്യമായതിനാലാണ് രാജ്യാന്തര ക്രിക്കറ്റ് മൽസരങ്ങൾ ഹോൽകർ സ്റ്റേഡിയത്തിലേക്ക് മാറ്റപ്പെട്ടത്[2]. ഇന്ത്യക്കുവേണ്ടി ഏകദിന ക്രിക്കറ്റിൽ രണ്ടാമത് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഈ ഗ്രൗണ്ടിലാണ് കുറിക്കപ്പെട്ടത്. (2011ൽ വീരേന്ദർ സേവാഗ് വെസ്റ്റ് ഇൻഡീസിനെതിരെ നേടിയ 219 റൺസ്[3] ).2016 ഒക്ടോബറിൽ ഇന്ത്യ - ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മൽസരത്തിനു ആതിഥേയത്വം വഹിച്ചതോടെ ഇന്ത്യയിലെ 22ആമത് ടെസ്റ്റ് വേദിയായി ഹോൽകർ സ്റ്റേഡിയം മാറി. ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടാണിത്.
ഗ്രൗണ്ടിന്റെ വിവരണം | |
---|---|
സ്ഥാനം | Race Course Road, Indore, Madhya Pradesh |
സ്ഥാപിതം | 1990 |
ഇരിപ്പിടങ്ങളുടെ എണ്ണം | 30,000[1] |
ഉടമ | Madhya Pradesh Cricket Association |
പ്രവർത്തിപ്പിക്കുന്നത് | Madhya Pradesh Cricket Association |
പാട്ടക്കാർ | Madhya Pradesh cricket team |
അന്തർദ്ദേശീയ വിവരങ്ങൾ | |
ഏക ടെസ്റ്റ് | 8–12 October 2016: India v New Zealand |
ആദ്യ ഏകദിനം | 15 April 2006: India v England |
അവസാന ഏകദിനം | 14 October 2015: India v South Africa |
Domestic team information | |
Madhya Pradesh cricket team (1990–) Kochi Tuskers Kerala (2011) | |
As of 8 October 2016 Source: ESPNcricinfo |
അവലംബം
തിരുത്തുക- ↑ http://www.worldofstadiums.com/asia/india/madhya-pradesh/holkar-cricket-stadium/
- ↑ "Nehru Stadium | India | Cricket Grounds | ESPN Cricinfo". Cricinfo. Retrieved 2016-12-23.
- ↑ "Sachin Tendulkar's knock was slightly better, says MPCA curator : Cricket, News - India Today". Indiatoday.intoday.in. 2011-12-10. Retrieved 2015-08-29.