ഹോസ്പിറ്റൽ റോക്ക് (ത്രീ റിവേർസ്, കാലിഫോർണിയ)

ജനറൽസ് ഹൈവേയിൽ കാവീഹ് നദിയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന സെക്വോയ ദേശീയോദ്യാനത്തിലെ ഒരു വലിയ ക്വാർട്സൈറ്റ് റോക്കാണ് ഹോസ്പിറ്റൽ റോക്ക്.[2][3]

ഹോസ്പിറ്റൽ റോക്ക്
Hospital Rock in Sequoia National Park
ഹോസ്പിറ്റൽ റോക്ക് (ത്രീ റിവേർസ്, കാലിഫോർണിയ) is located in California
ഹോസ്പിറ്റൽ റോക്ക് (ത്രീ റിവേർസ്, കാലിഫോർണിയ)
ഹോസ്പിറ്റൽ റോക്ക് (ത്രീ റിവേർസ്, കാലിഫോർണിയ) is located in the United States
ഹോസ്പിറ്റൽ റോക്ക് (ത്രീ റിവേർസ്, കാലിഫോർണിയ)
Nearest cityThree Rivers, California
Area2.2 ഏക്കർ (0.89 ഹെ)
NRHP reference #77000122 [1]
Added to NRHPAugust 29, 1977

ചരിത്രം

തിരുത്തുക

ഹോസ്പിറ്റൽ റോക്ക് ഒരിക്കൽ 500 പോറ്റ്വിഷ റെഡ്‌ ഇന്ത്യൻ ജനതയുടെ വാസസ്ഥലം ആയിരുന്നു. അവശേഷിക്കുന്ന ബെഡ്റോക്ക് മോർട്ടാർ സൈറ്റുകൾ, പെട്രോഗ്ലിഫുകൾ എന്നിവയിലെ പുരാവസ്തു തെളിവുകൾ 1350 മുതൽ കുടിയേറ്റം ഉണ്ടായിരുന്നതായി കാണിക്കുന്നു.[4] തദ്ദേശവാസികൾ ശൈത്യകാലത്ത് ഈ പ്രദേശം ഉപയോഗിച്ചിരുന്നു. 1860- ൽ, ഹേൽ താർപ്പ്, അദ്ദേഹത്തിന്റെ സഹോദരൻ ജോൺ സ്വാൻസൺ എന്നിവർ ജയിന്റ് ഫോറസ്റ്റിൽ പര്യവേക്ഷണം നടത്തുന്നതിനിടയിൽ സ്വന്തം കാലിൽ പരുക്കേറ്റതിനെ തുടർന്ന് സ്വാൻസൻ ഈ പ്രദേശം കണ്ടെത്തുകയായിരുന്നു. സ്വാൻസണെ ആ പ്രദേശത്തേയ്ക്ക് എത്തിക്കുകയും അവിടെയുള്ള നാട്ടുകാരായ പ്രാദേശിക ഇന്ത്യക്കാർ ഇടപെട്ട് മുറിവ് ചികിത്സിക്കുകയും ചെയ്തു.[5] ഇതുപൊലെ മറ്റൊരു സംഭവം കൂടി നടന്നതിനുശേഷം ഹേൽ താർപ്പ് ഈ സൈറ്റിന് ഹോസ്പിറ്റൽ റോക്ക് എന്ന പേര് നൽകി. 1873-ൽ ജെയിംസ് എവർട്ടണിന് ഈ സൈറ്റിൽ വച്ച് സമാനരീതിയിൽ തോക്കിൽ നിന്ന് വെടിയേൽക്കുകയും മുറിവു സുഖംപ്രാപിക്കുകയും ചെയ്തു. കരടിയെ കെണിയിൽ കുടുക്കി വെടിവയ്ക്കുന്നതിനിടയിൽ അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു.[2]

  1. "National Register Information System". National Register of Historic Places. National Park Service. 2009-03-13.
  2. 2.0 2.1 Foothills Points of Interest, Summer, nps.goc
  3. Rock Climbing, nps.gov
  4. Foothills Points of Interest, Summer, nps.goc
  5. Farquhar, Francis (1926). Place names of the High Sierra. San Francisco: Sierra Club. p. 128.