ക്യൂബയിലെ ഹവാനയിൽ ജനിച്ച ഹോസെ റൌൾ കാപബ്ലാങ്ക ലോകചെസ്സിലെ എന്നത്തേയും മികച്ച പ്രതിഭാശാലികളായ കളിക്കാരിലൊരാളാണ്.(José Raúl Capablanca y Graupera ജനനം: 19 നവം 1888 –മരണം: 8 മാർച്ച് 1942) ചെസ്സിൽ 1921 മുതൽ 1927 വരെ ലോകചാമ്പ്യനുമായിരുന്നു കാപബ്ലാങ്ക. അസാധാരണമായ വേഗതയും അവസാനഘട്ട കരുനീക്കങ്ങളിലെ അധീശത്വവും , സൂക്ഷ്മതയും കാപബ്ലാങ്കയുടെ മാത്രം സവിശേഷതയാണ്.

ഹൊസെ റൌൾ കാപബ്ലാങ്ക
Joseraulcapablanca.jpg
കാപബ്ലാങ്ക
മുഴുവൻ പേര്José Raúl Capablanca y Graupera
രാജ്യംക്യൂബ
ജനനം(1888-11-19)19 നവംബർ 1888
ഹവാന, ക്യൂബ
മരണം8 മാർച്ച് 1942(1942-03-08) (പ്രായം 53)
ന്യൂയോർക്ക് സിറ്റി, യു.എസ്.എ.
സ്ഥാനംഗ്രാൻഡ്‌മാസ്റ്റർ
ലോകജേതാവ്1921–27


ബാല്യകാലംതിരുത്തുക

പിതാവിന്റെ ചെസ് കരുനീക്കങ്ങൾ കണ്ടു വളർന്ന ഈ പ്രതിഭാശാലിയെ പിതാവു തന്നെയാണ് ചെസ്സിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്.4 വയസ്സിനുള്ളിൽ തന്നെ മികവുറ്റ രീതിയിൽ തന്നെ കരുക്കൾ നീക്കാൻ കാപബ്ലാങ്ക കഴിവു നേടി. തുടർന്ന് ഹവാനയിലെ ചെസ്സ് ക്ലബ്ബിൽ ചേർന്ന കാപബ്ലാങ്ക പങ്കെടുത്ത മിക്ക മത്സരങ്ങളിലും തന്റെ കഴിവു തെളിയിച്ചു. അതിവേഗത്തിലുള്ള കളിയിലും(Rapid chess) കാപബ്ലാങ്ക ഇതിനകം പേരെടുത്തു കഴിഞ്ഞിരുന്നു.

ശൈലിതിരുത്തുക

കാപബ്ലാങ്കായുടെ ശൈലി അതീവ ലളിതം എന്നു വിശേഷിപ്പിയ്ക്കുന്നവരുണ്ട്.എന്നാൽ അത് അത്യന്തം ഭാവനാസമ്പൂർണ്ണവും,സമഗ്രവും ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ കളിയുടെ വിശകലനത്തിൽ നിന്നു മനസ്സിലാക്കാം.അദ്ദേഹത്തിന്റെ സ്ഥിരം എതിരാളിയും ലോകചാമ്പ്യനുമായിരുന്ന എമ്മാനുവൽ ലാസ്കർ ഒരിയ്ക്കൽ അഭിപ്രായപ്പെട്ടത് “ ഞാൻ ചെസ്സിൽ അനേകം കളിക്കാരെ കണ്ടിട്ടുണ്ട്.എന്നാൽ അവരിൽ പ്രതിഭ കാപബ്ലാങ്ക മാത്രം”. അനാറ്റോളി കാർപ്പോവിന്റേയും, ബോബി ഫിഷറിന്റേയും കളിരീതികളിൽ കാപബ്ലാങ്കയുടെ സ്വാധീനം കാണാൻ കഴിയുമെന്നു ചൂണ്ടിക്കാണിയ്ക്കപ്പെട്ടിട്ടുണ്ട്.

നേട്ടങ്ങളും പുരസ്കാരങ്ങളും
Preceded by
എമ്മാനുവൽ ലാസ്കർ
ലോക ചെസ്സ് ചാമ്പ്യൻ
1921–27
Succeeded by
അലക്സാണ്ടർ അലഖിൻ
"https://ml.wikipedia.org/w/index.php?title=ഹോസെ_റൌൾ_കാപബ്ലാങ്ക&oldid=3220014" എന്ന താളിൽനിന്ന് ശേഖരിച്ചത്