കരയിലും ജലത്തിലും ഓടിക്കാവുന്ന വാഹനമാണ് ഹോവർക്രാഫ്റ്റ്‌. എ.സി.വി ( എയർ കുഷൻ വെഹിക്കിൾ) എന്നും അറിയപ്പെടുന്നു. അന്തരീക്ഷ മർദ്ദത്തിലും കുറച്ച് അധികം മർദ്ദമുള്ള വായുപ്രവാഹം ഈ വാഹനത്തിനടിയിൽ ബ്ലോവർ മോട്ടോറുകൾ ഉപയോഗിച്ച് ഉണ്ടാക്കുന്നു, ഇതാണ് ഹോവർക്രാഫ്റ്റിനു ജലത്തിന്റെയോ കരയുടേയോ കുറച്ച് മുകളിലായി പൊങ്ങിനിൽക്കാൻ സഹായിക്കുന്നത്. ഹോവർക്രാഫ്റ്റിന്റെ സ്ഥിരത നിലനിർത്താനായി അണ്ഡാകൃതിയിലോ ഡിസ്ക് രൂപത്തിലോ ഉള്ള ഒരു പ്ലാറ്റ്ഫോമിന്റെ ചുറ്റിലുമുള്ള വിടവുകളിലൂടെയാണ് വായുപ്രവാഹം കടത്തി വിടുന്നത്.

ഫോർമുല 1 റേസിങ്ങിനുപയോഗിക്കുന്ന ഒരു ഹോവർക്രാഫ്റ്റ്

1950-കളിലും 1960-കളിലും ഉണ്ടായ ബ്രിട്ടീഷ് കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോവർക്രാഫ്റ്റിന്റെ ആദ്യ പ്രായോഗിക മാതൃകകൾ നിർമ്മിക്കപ്പെട്ടത്. ദുരന്തനിവാരണത്തിനും[1] കോസ്റ്റ് ഗാർഡ്[2], സൈന്യം, സർവേ എന്നിവയ്ക്കും സാഹസിക വിനോദങ്ങൾക്കും പൊതുഗതാഗതത്തിനും ഇന്ന് ഇവ ഉപയോഗിക്കപ്പെടുന്നു. ഇന്ന് ഹോവർക്രാഫ്റ്റിന്റെ വ്യാപാരമുദ്ര വെസ്റ്റ്ലാന്റ് ഹെലികോപ്റ്റേഴ്സ് എന്ന ബ്രിട്ടീഷ് ഏറോസ്പേസ് കമ്പനിയിൽ നിക്ഷിപ്തമാണ്


"https://ml.wikipedia.org/w/index.php?title=ഹോവർക്രാഫ്റ്റ്‌&oldid=3649759" എന്ന താളിൽനിന്ന് ശേഖരിച്ചത്