ഹോവാർഡ് ലൻഡ് ജൂഡ്
ഒരു അമേരിക്കൻ ഫിസിഷ്യനും വൈദ്യശാസ്ത്ര ഗവേഷകനുമായിരുന്നു ഹോവാർഡ് ലൻഡ് ജൂഡ് (ജീവിതകാലം: ഡിസംബർ 28, 1935 - ജൂലൈ 19, 2007) . പ്രസവചികിത്സയിലും ഗൈനക്കോളജിയിലും വൈദഗ്ദ്ധ്യം നേടിയ അദ്ദേഹം സ്ത്രീകളുടെ ആരോഗ്യമേഖലയിൽ, പ്രത്യേകിച്ച് ആർത്തവവിരാമം, ഹോർമോൺ റീപ്ലേസ്‌മെന്റ് തെറാപ്പി എന്നിവയെക്കുറിച്ച് കാര്യമായ ഗവേഷണങ്ങൾ നടത്തിയിരുന്നു.
ജോർജിന്റെയും എമ്മലിൻ ജഡിന്റെയും മകനായി ലോസ് ഏഞ്ചൽസിലാണ് ജഡ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഒരു പ്രസവചികിത്സകനായിരുന്നു. അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ ലൂയിസ് സാൻ ഡിയാഗോയിലെ കാലിഫോർണിയ സർവകലാശാലയിലെ മനോരോഗ വിഭാഗത്തിന്റെ ചെയർമാനായി നിയമിക്കപ്പെട്ടു. ഹോവാർഡ് ഓക്‌സിഡന്റൽ കോളേജിലും ബ്രിഗാം യംഗ് സർവ്വകലാശാലയിലും പഠിച്ചതിന് ശേഷം ജോർജ്ജ് വാഷിംഗ്ടൺ സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാൻ പോയി.[1] ജഡ് ബ്രിഗാം ആൻഡ് വിമൻസ് ഹോസ്പിറ്റലിൽ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജിയിൽ തന്റെ റെസിഡൻസി പൂർത്തിയാക്കി. പിന്നീട് മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ എൻഡോക്രൈനോളജിയിലും പരിശീലനം നേടി.[1]
1970-ൽ, സാൻ ഡീഗോയിലെ കാലിഫോർണിയ സർവകലാശാലയിൽ വൈദ്യശാസ്ത്ര ഫാക്കൽറ്റിയിൽ ചേർന്നു. പിന്നീട് 1977-ൽ ലോസ് ആഞ്ചലസിലെ കാലിഫോർണിയ സർവകലാശാലയിൽ (UCLA) ചേർന്നു. 2005-ൽ വിരമിക്കുന്നതുവരെ അദ്ദേഹം സർവ്വകലാശാലയിൽ തുടരുകയും പ്രസവചികിത്സയുടെയും ഗൈനക്കോളജിയുടെയും പ്രൊഫസറായും പ്രത്യുൽപാദന എൻഡോക്രൈനോളജിയുടെയും വന്ധ്യതയുടെയും വിഭാഗത്തിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു.[2]
അവലംബം
തിരുത്തുക- ↑ 1.0 1.1 Nelson, Valerie J. (29 July 2007). "Howard Judd, 71; UCLA women's health researcher". Los Angeles Times.
- ↑ Pearce, Jeremy (11 August 2007). "Howard Judd, 71, Menopause Expert, Dies". The New York Times.