ഹോപ് (ബർണെ-ജോൺസ്)

എഡ്വേർഡ് ബർണെ ജോൺസ് ചിത്രീകരിച്ച ഓയിൽ പെയിന്റിംഗ്

പ്രീ-റാഫേലൈറ്റ് ചിത്രകാരനായ എഡ്വേർഡ് ബർണെ ജോൺസ് ചിത്രീകരിച്ച ഒരു ഓയിൽ പെയിന്റിംഗ് ആണ് ഹോപ്. 1896-ൽ മസാച്യുസെറ്റ്സ്സിലെ വിറ്റ്വിസ്വില്ലെയിലെ മിസ്സിസ് ജോർജ് മാർസ്സ്റ്റൺ വിറ്റിനു വേണ്ടി ഈ ചിത്രം വരച്ചു. [1][2] മിസ്സിസ് വിറ്റിൻ യഥാർത്ഥത്തിൽ നൃത്തം ചെയ്യുന്ന ഒരു രൂപം വരയ്ക്കാനാണ് ചിത്രകാരനോട് ആവശ്യപ്പെട്ടെങ്കിലും ബർണെ ജോൺസിന്റെ ദീർഘകാല സുഹൃത്തും പങ്കാളിയുമായ വില്ല്യം മോറിസിന്റെ അടുത്തകാലത്തുണ്ടായ മരണത്തെ തുടർന്ന് ജോലിയിലുള്ള ചുറുചുറുക്ക് കുറയുകയും ചെയ്തതിൻറെ ഫലമായി ഹോപ് എന്ന ചിത്രത്തിൻറെ ചിത്രീകരണം സ്വീകാര്യമായ ഒരു മറ്റൊരു ചിത്രമാകാമോ എന്നു ചോദിച്ചു കൊണ്ടെഴുതി. അതിന്റെ ഫലമായി നവോത്ഥാന ശൈലിയിൽ ബന്ധിത വ്യക്തിവൽക്കരണത്തിൽ ഹോപ് ചിത്രീകരിച്ചു.[3][4]

Hope
കലാകാരൻEdward Burne-Jones
വർഷം1896
തരംoil painting
അളവുകൾ179 cm × 63.5 cm (70 in × 25.0 in)
സ്ഥാനംMuseum of Fine Arts, Boston

ബേൺ-ജോൺസിൻറെ 1871-ലെ ജലഛായാചിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കലാകാരനും ഡിസൈനറുമായ വില്യം മോറിസിന്റെ പ്രീ റാഫേലറ്റിന്റെ സുഹൃത്തുക്കളോടൊപ്പം അലങ്കാര കലാ നിർമ്മാണത്തിനും ചില്ലറവ്യാപാരത്തിനും വേണ്ടി സ്ഥാപിച്ച മോറിസ്, മാർഷൽ, ഫോക്ക്നർ & കമ്പനിയ്ക്കുവേണ്ടി (1861–1875) ബർണെ-ജോൺസ് ക്രിസ്ത്യാനികളുടെ സദാചാരവിശ്വാസമായ വിശ്വാസം, പ്രത്യാശ, ചാരിറ്റി എന്നിവയെ ആധാരമാക്കി സ്റ്റെയിൻഡ് ഗ്ലാസ് ഡിസൈനിൽ കാർട്ടൂണായി ആദ്യം വരച്ച ഒരു കൂട്ടം ജലഛായചിത്രത്തിൻറെ മാതൃകയായി തയ്യാറാക്കിയതായിരിക്കാം ഈ ചിത്രമെന്നും കരുതുന്നു. ഓക്സ്ഫോർഡിലെ ക്രൈസ്റ്റ് ചർച്ച് കത്തീഡ്രൽ പളളിയുടെ മദ്ധ്യഭാഗത്ത് ബേൺ-ജോൺസ് ഡിസൈനുകളെ അടിസ്ഥാനമാക്കി മൂന്നു-ലൈറ്റ് വിൻഡോ നിർമ്മിക്കാൻ ഏർപ്പാടു ചെയ്തിരുന്നു.[3][4]സെന്റ് മാർഗരറ്റ് ചർച്ച്, ഹോപ്പ്ടൺ-ഓൺ-സീ, നോർഫോക് സെന്റ് മാർട്ടിൻസ് ചർച്ച്, ബ്രാംറ്റ്ടൺ, കുംബ്രിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇതുപോലെയുള്ള ഗ്ലാസ് ഡിസൈനുകൾ ഉപയോഗിച്ചിരുന്നു.

മിസ്സിസ് വിറ്റിൻറെ പെൺമക്കൾ വിറ്റിൻറെ ഓർമ്മയ്ക്കായി ഈ ഓയിൽ പെയിന്റിംഗ്, ബോസ്റ്റണിലെ ഫൈൻ ആർട്സ് മ്യൂസിയത്തിന് സംഭാവനയായി നൽകി.[1]

പ്രീ-റാഫേലൈറ്റ് ശൈലി തിരുത്തുക

1848-ൽ വില്യം ഹോൽമാൻ ഹണ്ട്, ജോൺ എവെറെറ്റ് മില്ലെയ്സ്, ഡാന്റെ ഗബ്രിയേൽ റോസെറ്റി തുടങ്ങിയവർ ചേർന്ന് 1848-ൽ സ്ഥാപിച്ച ഇംഗ്ലീഷ് ചിത്രകാരൻമാരുടെയും കവികളുടെയും കലാകാരന്മാരുടെയും ഒരു സംഘടന ആയിരുന്നു പ്രീ-റാഫേലൈറ്റ് ബ്രദേഴ്സ്. ഇതിലെ കലാകാരന്മാർ വികസിപ്പിച്ച ശൈലിയാണ് പ്രീ-റാഫേലൈറ്റ് ശൈലി. പിന്നീട് മധ്യകാലഘട്ടത്തിൽ റോസെറ്റിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള എഡ്വേർഡ് ബേൺ-ജോൺസ്, ഇരുപതാം നൂറ്റാണ്ടിലെ ജോൺ വില്യം വാട്ടർഹൗസ് പോലുള്ള കലാകാരന്മാരുടെ ഇടയിലേയ്ക്ക് ഈ ശൈലി വ്യാപിപ്പിച്ചു. [5][6]പ്രീ-റാഫേലൈറ്റ് ശൈലിയിലാണ് ഹോപ് ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രകാരൻറെ വിവരണം തിരുത്തുക

 
സർ എഡ്വേർഡ് കോളി ബർണെ-ജോൺസ്

ഒരു ഇംഗ്ലീഷ് കലാകാരനും ഡിസൈനറുമായിരുന്ന സർ എഡ്വേർഡ് കോളി ബർണെ-ജോൺസ്, 1st Baronet ARA (ഓഗസ്റ്റ് 28, 1833 - മരണം 1898 ജൂൺ 17) ആണ് ഹോപ് എന്ന എണ്ണഛായാചിത്രം ചിത്രീകരിച്ചത്. പ്രീ-റാഫേലൈറ്റ് പ്രസ്ഥാനത്തിന്റെ പിൽക്കാല ഘട്ടവുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. മോറിസ്, മാർഷൽ, ഫോക്ക്ക്നർ & കമ്പനിയിൽ സ്ഥാപക പങ്കാളി എന്ന നിലയിലുള്ള വില്ല്യം മോറിസിനൊപ്പം ഡിസൈനിക് ആർട്ടുകളുടെ വിപുലമായ ശ്രേണിയിൽ അദ്ദേഹം പ്രവർത്തിച്ചു. ബ്രിട്ടനിലെ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട് പാരമ്പര്യത്തിന്റെ പുനരുജ്ജീവനത്തിൽ ബർണെ ജോൺസ് വളരെയടുത്തു പ്രവർത്തിച്ചിരുന്നു. സെന്റ് ഫിലിപ്പ് കത്തീഡ്രലിന്റെ ജന്നലുകൾ, ബർമിംഗ്ഹാം, ഹോളി ട്രിനിറ്റി പള്ളി, സ്ലോൺ സ്ക്വയർ, ചെൽസിയ, സെന്റ് പീറ്റർ, സെന്റ് പോൾ ഇടവക പള്ളി, ബ്രാംപ്ടണിലെ സെന്റ് മാർട്ടിൻസ് ചർച്ച്, കുംബ്രിയ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ രണ്ട് കോളേജുകൾ, സെന്റ് മൈക്കിൾസ് ചർച്ച്, ബ്രൈടൺ, ഓൾ സെയിന്റ്സ്, ജീസസ് ലെയ്ൻ, കേംബ്രിഡ്ജ്, സെന്റ് എഡ്മണ്ട്ഹാൾ, ക്രൈസ്റ്റ് ചർച്ച് എന്നിവിടങ്ങളിൽ സ്റ്റെയിൻഡ് ഗ്ലാസ് ആർട്ട് വർക്കുകൾ നടത്തിയിരുന്നു.[7][8]

മറ്റ് പതിപ്പുകൾ തിരുത്തുക

ഇതും കാണുക തിരുത്തുക

Hope, an oil painting by the English painter George Frederic Watts (1886)

അവലംബം തിരുത്തുക

  1. 1.0 1.1 "Hope". Museum of Fine Arts, Boston. Retrieved 31 December 2012.
  2. Wildman (1998), p. 328, gives her name as "Mrs. George Martin Whitin".
  3. 3.0 3.1 Wildman (1998), pp. 327–328
  4. 4.0 4.1 "Hope". Smarthistory at Khan Academy. Archived from the original on 2014-10-11. Retrieved 31 December 2012.
  5. Hilton, Timothy (1970). The Pre-Raphaelites, p. 46. Oxford University Press.
  6. Landow, George P. "Pre-Raphaelites: An Introduction". The Victorian Web. Retrieved 15 June 2014.
  7. [Ward, Thomas Humphry (1901). "Burne-Jones, Edward Coley" . In Lee, Sidney. Dictionary of National Biography, 1901 supplement​. London: Smith, Elder & Co. Ward, Thomas Humphry (1901). "Burne-Jones, Edward Coley" . In Lee, Sidney. Dictionary of National Biography, 1901 supplement​. London: Smith, Elder & Co.] {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help); zero width space character in |url= at position 125 (help)
  8. [Newall, Christopher. "Jones, Sir Edward Coley Burne-, first baronet (1833–1898)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/4051. (Subscription or UK public library membership required.) Newall, Christopher. "Jones, Sir Edward Coley Burne-, first baronet (1833–1898)". Oxford Dictionary of National Biography (online ed.). Oxford University Press. doi:10.1093/ref:odnb/4051. (Subscription or UK public library membership required.)]. {{cite web}}: Check |url= value (help); Cite has empty unknown parameter: |dead-url= (help); Missing or empty |title= (help)


ബിബ്ലിയോഗ്രാഫി തിരുത്തുക

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഹോപ്_(ബർണെ-ജോൺസ്)&oldid=3830398" എന്ന താളിൽനിന്ന് ശേഖരിച്ചത്