ഹോപ് ഡയമണ്ട്
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഭരണങ്ങളിൽ ഒന്നാണ് ഹോപ് ഡയമണ്ട്. ലോകത്തിൽ ഇന്നറിയപ്പെടുന്നതിൽ വച്ച് ഏറ്റവും വലിയ നീലവജ്രമാണിത്. 45.52 കാരറ്റ് തൂക്കമുള്ളതായി കണക്കാക്കിയിട്ടുള്ള ഈ വജ്രത്തിൻറെ നീലനിറത്തിനുകാരണം ബോറോൺ എന്ന മൂലകത്തിൻറെ സാന്നിധ്യമാണ്.
ഭാരം | 45.552 carats (9.1104 g) |
---|---|
നിറം | Fancy Dark Grayish Blue (GIA) |
Cut | Antique cushion |
രൂപംകൊണ്ട രാജ്യം | ഇന്ത്യ |
ഖനനം ചെയ്ത സ്ഥലം | കൊല്ലൂർ ഖനി |
കണ്ടെത്തിയത് | Unknown. Present form first documented in the inventory of jewel merchant Daniel Eliason in 1812 |
Cut by | Unknown. Recut from the French Blue diamond after 1791; slightly reshaped by Harry Winston between 1949 and 1958 |
യഥാർഥ ഉടമസ്ഥൻ | Unknown. Numerous owners including: Tavernier Louis XIV of France Henry Philip Hope |
നിലവിലെ ഉടമസ്ഥാവകാശം | സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ |
കണക്കാക്കുന്ന മൂല്യം | $200–$350 million USD |
1666-ൽ ഇന്ത്യയിലെത്തിയ ഫ്രഞ്ച് സഞ്ചാരിയും വ്യാപാരിയുമായ ഴാങ്–ബാപ്റ്റിസ്റ്റെ ടവെർനിയെയാണ് ഒരു പുരോഹിതനിൽ നിന്ന് ആദ്യം ഈ രത്നം വാങ്ങുന്നത്.[1] അതിസുന്ദരമായ വയലറ്റ്’ എന്നായിരുന്നു അതിന്റെ നിറത്തെ ടവെർനിയെ വിശേഷിപ്പിച്ചത്. പിന്നീട് 1668 ൽ ഫ്രാൻസിലെ ലൂയി പതിനാലാമൻ രാജാവ് ഇതു ടവെർനിയെയിൽ നിന്ന് വാങ്ങി രത്നവിദഗ്ദ്ധരെക്കൊണ്ട് മിനുക്കിയെടുത്തു. എന്നാൽ 1792 ലെ കലാപകാലത്ത് ഇത് മോഷണം പോയി.
1949 ൽ ന്യൂയോർക്ക് രത്ന വ്യാപാരിയായ ഹാരി വിൻസ്റ്റൺ ഇത് വാങ്ങുകയും പിന്നീട് 1958 ൽ വാഷിങ്ടണിലെ നാഷണൽ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലേക്ക് രത്നം സംഭാവന ചെയ്യുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ വൈസ്, റിച്ചാർഡ് W. (2010). "Historical Time Line, The French Blue / Part III". The French Blue. Retrieved May 9, 2015.